ജൻസട്ട ദൾ ലോക്‌താന്ത്രിക് പാർട്ടിയും രണ്ട് സീറ്റിൽ മുന്നിലാണ്. നിർബൽ ഇന്ത്യൻ ശോഷിത് ഹമാരാ ആം ദൾ പാർട്ടി രണ്ട് സീറ്റിലും സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി നാല് സീറ്റിലും മുന്നിലാണ്

ദില്ലി: ഉത്തർപ്രദേശിൽ പ്രാദേശിക പാർട്ടിയേക്കാൾ പിന്നിലായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഒരു സീറ്റിൽ മാത്രമാണ് ഇപ്പോൾ കോൺഗ്രസ് മുന്നിലുള്ളത്. യോഗിക്കെതിരെ മത്സരിച്ച രാവൺ എന്നറിയപ്പെടുന്ന ദളിത് നേതാവ് ചന്ദ്രശേഖർ ആസാദ് ഇപ്പോൾ വളരെ പിന്നിലാണ്.

കോൺഗ്രസിന് സംസ്ഥാനത്തെ വോട്ട് വിഹിതം 2.4 ശതമാനത്തിലേക്ക് താഴ്ന്നു. അപ്നാ ദൾ 11 സീറ്റിലേക്ക് മുന്നിട്ട് നിൽക്കുന്നുണ്ട്. സമാജ്‌വാദി പാർട്ടിയുമായി യോജിച്ച് മത്സരിച്ച ആർഎൽഡി ഒൻപത് സീറ്റിലേക്ക് മുന്നേറി.

ജൻസട്ട ദൾ ലോക്‌താന്ത്രിക് പാർട്ടിയും രണ്ട് സീറ്റിൽ മുന്നിലാണ്. നിർബൽ ഇന്ത്യൻ ശോഷിത് ഹമാരാ ആം ദൾ പാർട്ടി രണ്ട് സീറ്റിലും സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി നാല് സീറ്റിലും മുന്നിലാണ്.

രണ്ട് സീറ്റിലേക്ക് ഒതുങ്ങിയ ബിഎസ്പിക്ക് 12.65 ശതമാനം വോട്ട് ഷെയർ നേടാനായി. ബിജെപിയുടെ വോട്ട് വിഹിതം 42.06 ശതമാനമാണ്. സമാജ്‌വാദി പാർട്ടിക്ക് 31.84 ശതമാനം വോട്ട് വിഹിതമുണ്ട്.