Asianet News MalayalamAsianet News Malayalam

വോട്ടിംഗ് യന്ത്രങ്ങള്‍ ബിജെപി നേതാവിന്‍റെ ഹോട്ടലില്‍ കൊണ്ടുപോയെന്ന് ആരോപണം; വീഡിയോ പുറത്ത്

ഷുജല്‍പൂരിലെ ഹോട്ടലിലാണ് വോട്ടിംഗ് യന്ത്രങ്ങളുമായി സര്‍ക്കാര്‍ ജീവനക്കാര്‍ വിശ്രമിച്ചതായി കോണ്‍ഗ്രസ് ആരോപിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ സല്‍മാന്‍ നിസാമിയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പുറത്ത് വിട്ടത്

video released by congress leader that evm machines in hotel of bjp leader
Author
Bhopal, First Published Dec 1, 2018, 3:25 PM IST

ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടെടുപ്പ് നടന്നതിന് ശേഷം വോട്ടിംഗ് യന്ത്രവുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബിജെപി നേതാവിന്‍റെ ഹോട്ടലില്‍ പോയതായി ആരോപണം. ഇത് സാധൂകരിക്കുന്നതായി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീഡിയോ പുറത്ത് വിട്ടു. നേരത്തെ, വോട്ടിംഗിന് ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് ഇവിഎം മിഷ്യനുകള്‍ സ്ട്രോംഗ് റൂമില്‍ എത്തിയതെന്ന് ആരോപണങ്ങള്‍ വന്നിരുന്നു.

ഇതിന് ശേഷമാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ വിശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വീഡിയോ കോണ്‍ഗ്രസ് പുറത്ത് വിട്ടിരിക്കുന്നത്. ഷുജല്‍പൂരിലെ ഹോട്ടലിലാണ് വോട്ടിംഗ് യന്ത്രങ്ങളുമായി സര്‍ക്കാര്‍ ജീവനക്കാര്‍ വിശ്രമിച്ചതായി കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍, ഈ വീഡിയോ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

യൂത്ത് കോണ്‍ഗ്രസ് നേതാവായ സല്‍മാന്‍ നിസാമിയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പുറത്ത് വിട്ടത്. മധ്യപ്രദേശില്‍ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം ഇവിഎം മിഷ്യനുകളുടെ സുരക്ഷ സംബന്ധിച്ച് കോണ്‍ഗ്രസും എഎപിയും ആശങ്കകള്‍ ഉന്നയിച്ചിരുന്നു.

ഭോപ്പാലിലെ സ്ട്രോംഗ് റൂമില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ നിന്നുള്ള ലെെവ് ദൃശ്യങ്ങള്‍ തടപ്പെട്ടതോടെ പ്രതിഷേധങ്ങളും നടന്നിരുന്നു. സംഭവമമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നാണ് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വിശദീകരണം. 

Follow Us:
Download App:
  • android
  • ios