Asianet News MalayalamAsianet News Malayalam

തിരുവല്ലയില്‍ ജോസഫ് എം പുതുശ്ശേരിക്കെതിരെയുള്ള നിലപാടില്‍ മാറ്റമില്ലെന്ന് പി ജെ കുര്യന്‍

Congress leader P.J. Kurien opposing Joseph M. Puthussery's candidature in Thiruvalla
Author
First Published Apr 13, 2016, 12:28 PM IST

തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് എം പുതുശ്ശേരിക്കെതിരെയുള്ള നിലപാടില്‍ മാറ്റമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ. കുര്യന്‍ . ഇതിനിടെ തിരുവല്ലയില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന ഭീഷണിയുമായി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തി .  ഏഴ് ഡിസിസി ഭാരവാഹികളും പതിനൊന്ന് മണ്ഡലം പ്രസിഡന്റുമാരും പുതുശ്ശേരിക്കെതിരെ യോഗവും ചേര്‍ന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കാലുവാരിയ ജോസഫ് എം. പുതുശ്ശേരിയെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ തന്നെ എതിര്‍പ്പുയര്‍ത്തിയ പിജെ കുര്യന്‍ കെപിസിസിക്ക് കത്തും നല്‍കിയിരുന്നു.

ഇപ്പോള്‍ പ്രാദേശിക നേതാക്കളും പ്രതിഷേധം ശക്തമാക്കിയതോടെയാണ് നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി പിജെ കുര്യന്‍ കെപിസിസി അധ്യക്ഷനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയത് . പിജെ കുര്യനുമായി അടുപ്പമുള്ള മണ്ഡലത്തിലെഏഴ് ഡിസിസി ഭാരവാഹികളും 13ല്‍ 11 മണ്ഡലം പ്രസിഡന്റുമാരും ഉഇഇ സെക്രട്ടറി ടി.കെ. സജീവിന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ യോഗം ചേര്‍ന്നു. ഇത്തവണയും കാലുവാരല്‍ ഉണ്ടാകും.

സീറ്റ് ഡഉഎന് നഷ്ടപ്പെട്ടേക്കും. ഇതറിയാമായിരുന്നിട്ടും സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് 17നകം ഉഇഇ നേതൃത്വം വ്യക്തമാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. അതേസമയം പ്രതിഷേധം തണുപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം .

Follow Us:
Download App:
  • android
  • ios