തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്താനിരുന്ന തെരുവു നാടകം ലീഗ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ പരാതി. ഇതേ തുടര്‍ന്ന് പോലീസ് സംരക്ഷണയില്‍ ബദര്‍പള്ളി പരിസരത്തുനിന്നും മടങ്ങുന്നതിനിടെ ചാപ്പപ്പടിയില്‍ വച്ചാണ് ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതെന്ന് വി അബ്ദുറഹിമാന്‍ പറഞ്ഞു. അക്രമത്തില്‍ അബ്ദുറഹിമാനു പുറമേ നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സ്ഥാനാര്‍ത്ഥിയുടെയും ഒപ്പമുള്ളവരുടെയും കാറുകളും സംഘം അടിച്ചു തകര്‍ത്തു.

ആസൂത്രിതമായി ആയുധങ്ങളുമായാണ് സംഘം ആക്രമണം നടത്തിയതെന്ന് ഇടതു നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു.

എന്നാല്‍ സിപിഎം പറയുന്നതു പോലെ വലിയ അക്രമം സ്ഥലത്തു നടന്നിട്ടില്ലെന്ന് ലീഗ് നേതാക്കള്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം നിരവധി അക്രമസംഭവങ്ങളാണ് താനൂരില്‍ അരങ്ങേറുന്നത്.