കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് മമതാ ബാനര്‍ജി അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.വ്യാപകമായ കള്ള വോട്ടും ആക്രമണങ്ങളും തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തിരമായി ഇടപെടണമെന്നും ബിര്‍ഭൂം ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളില്‍ റീപ്പോളിംഗ് നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.ഇന്നലെ സിപിഎമ്മും മമതാ ബാനര്‍ജിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.