ആദര്‍ശവും ചിലരുടെ മാനസിക പിന്തുണയും കൊണ്ട് മാത്രം ആദിവാസിക്ക് ആഹാരമൊന്നും കിട്ടില്ലെന്ന് സി കെ ജാനു. എല്ലാക്കാലത്തും സമരം ചെയ്യാന്‍ മാത്രം നില്‍ക്കാതെ, ആദിവാസിക്കും ദളിതനും ഇനി രാഷ്‌ട്രീയ അധികാരമാണ് വേണ്ടതെന്നും അതിന് വേണ്ടി മാത്രമാണ് എന്‍ ഡി എ യോടൊപ്പം ചേര്‍ന്നതൊന്നും സി കെ ജാനു പറഞ്ഞു. നില്‍പ്പ് സമരത്തിലടക്കം ആദിവാസികള്‍ക്കായുള്ള സമരങ്ങളിലും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിലും പിന്തുണ നല്‍കിയവര്‍ എന് ഡി എ പ്രവേശനത്തോടെ നിലപാട് മാറ്റില്ലേ എന്ന ചോദ്യത്തോടായിരുന്നു സി കെ ജാനുവിന്റെ രൂക്ഷമായ പ്രതികരണം. ഇടത്-വലത് മുന്നണികള്‍ തഴഞ്ഞത് കൊണ്ടാണ് ബിജെപിയോടൊപ്പം ചേര്‍ന്നതെന്നും ജാനു കൂട്ടിച്ചേര്‍ത്തു.
- Home
- Election
- Kerala Election 2016
- ആദര്‍ശവും മാനസിക പിന്തുണയും കൊണ്ട് ആദിവാസിക്ക് ആഹാരം കിട്ടില്ലെന്ന് സികെ ജാനു
ആദര്‍ശവും മാനസിക പിന്തുണയും കൊണ്ട് ആദിവാസിക്ക് ആഹാരം കിട്ടില്ലെന്ന് സികെ ജാനു
Latest Videos
