കൊല്ലം: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായതോടെ അടി മുടി മാറ്റമാണ് സിനിമാ താരങ്ങള്‍ക്ക്. ജീന്‍സും ട്രെന്റി ഷര്‍ട്ടുകളും ടീ ഷര്‍ട്ടുകളുമൊക്കെ ധരിച്ച് നടന്നവരൊക്കെ പെട്ടന്ന് വെള്ള മുണ്ടിലേക്കും ഷര്‍ട്ടിലേക്കും മാറി.പത്തനാപുരത്തെ സ്ഥാനാര്‍ത്ഥികളായ ജഗദീഷും ഭീമന്‍ രഘുവും ആരാധകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന പേരുപോലും മാറ്റിക്കളഞ്ഞു.
ജീന്‍സും വിലകൂടിയ ഷര്‍ട്ടും, അല്ലെങ്കില്‍ പാന്റും ട്രെന്‍ഡി ഷര്‍ട്ടും. കൂട്ടത്തില്‍ ബ്രാന്‍ഡഡ് കൂളിങ് ഗ്ലാസും. ഇങ്ങനെയൊക്കെയായിരുന്നു സിനിമാ താരങ്ങളായ ജഗദീഷും ഭീമന്‍ രഘുവും ഉള്‍പ്പെടെയുള്ളവരുടെ വേഷം. ഔദ്യോഗിക സ്ഥാനാര്‍ത്ഥിത്വം വരും മുന്‍പേ പത്തനാപുരത്തെത്തിയപ്പോഴും ഇരുവരുടെയും വേഷം അങ്ങനെ തന്നെയായിരുന്നു.
രണ്ടു പേരുടെയും പേരിലും വന്നു വ്യത്യാസം.സിനിമാ നടന്‍ വെറും ജഗദീഷ്, പോസ്റ്ററുകളിലും ചുവരെഴുത്തുകളിലും പി വി ജഗദീഷ്‌കുമാറായി. ഭീമന്‍ രഘു രഘു ദാമോദരനെന്ന ഔദ്യോഗിക പേരിലേക്കും കൂടുമാറി.
പത്തനാപുരം വില്ലൂര്‍ സ്‌കൂളില്‍ വാര്‍ഷികാഘോഷങ്ങള്‍ക്കെത്തിയപ്പോള്‍ പട്ടാള യൂണിഫോമിനെ അനുസ്മരിപ്പിക്കുന്ന ഷര്‍ട്ടും വെള്ള പാന്റുമായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ജഗദീഷിന്റെ വേഷം.എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് മണ്ഡലത്തിലേക്ക് എത്തിയപ്പോഴേക്കും ജഗദീഷ് മുണ്ടിലേക്കും ഷര്‍ട്ടിലേക്കും വേഷം മാറി.എന്നാല്‍ എല്ലാ ഷര്‍ട്ടിന്റെയും തോളില്‍ ഫ്‌ലാപ്പുണ്ട്. കാരണം ജഗദീഷ് തന്നെ പറയും:

മണ്ഡലത്തില്‍ ആദ്യമെത്തിയപ്പോള്‍ ജീന്‍സും ഷര്‍ട്ടും ബ്രാന്‍ഡഡ് കൂളിങ് ഗ്ലാസും കൂട്ടത്തില്‍ കൈയ്യില്‍ വീതികൂടിയ സ്ട്രാപ്പോടു കൂടിയ വാച്ചുമായി ട്രന്‍ഡിയായാണ് ഭീമന്‍ രഘു എത്തിയത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ ഭീമന്‍ രഘു അടിമുടി മാറി.ട്രന്‍ഡി വാച്ചും ജീന്‍സുമൊക്കെ ഔട്ടായി.പകരം വെള്ള മുണ്ടും വെള്ള ഷര്‍ട്ടുമായി വേഷം.ഷര്‍ട്ടില്‍ പക്ഷേ മോദിയുടെ ചിത്രമോ താമരയോ കാണുമെന്ന് മാത്രം.മുണ്ടിന്റെ കരയും താമര ചിഹ്നം പതിച്ചു തന്നെ.പ്രത്യേകം പറഞ്ഞ് ചെയ്യിക്കുന്നതാണ് ഇവ.
രണ്ടു പേരുടെയും പേരിലും വന്നു വ്യത്യാസം.സിനിമാ നടന്‍ വെറും ജഗദീഷ്, പോസ്റ്ററുകളിലും ചുവരെഴുത്തുകളിലും പി വി ജഗദീഷ്‌കുമാറായി. ഭീമന്‍ രഘു രഘു ദാമോദരനെന്ന ഔദ്യോഗിക പേരിലേക്കും കൂടുമാറി.
പതിനഞ്ച് വര്‍ഷം മുന്‍പേ വേഷത്തിലും പേരിലും കൂടുമാറ്റം നടത്തിയതുകൊണ്ട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി കെ ബി ഗണേഷ്‌കുമാറിന് ഇക്കാര്യത്തില്‍ പുതുമയില്ല.

