ഒന്നിനൊന്നു വീറോടെ പോരാടുന്ന മത്സരാര്‍ഥികളാണ് ബിഗ് ബോസിലുള്ളത്. ഓരോ ദിവസവും ഓരോ കാരണങ്ങളാല്‍ പരസ്‍പരം തര്‍ക്കിക്കുന്നു. കയ്യാങ്കളിയിലേക്കെത്തുന്നു. എന്നാല്‍ ഇന്ന് വളരെ അപ്രതീക്ഷിതമായ ഒരു അതിഥി ബിഗ് ബോസിലെത്തി. മത്സാര്‍ഥികള്‍ അതിന് പിന്നാലെ പോയി. ഒടുവില്‍ ബിഗ് ബോസില്‍ നിന്ന് അപ്രതീക്ഷിത അതിഥിയെ പറഞ്ഞയക്കുകയും ചെയ്‍തു.

ഇന്ന് വലിയ തര്‍ക്കങ്ങളുടെ ദിവസമായിരുന്നു. പൊന്ന് വിളയിക്കുന്ന മണ്ണ് എന്ന വിഷയത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബിഗ് ബോസ് ഇന്ന് അത് വേണ്ടെന്നും വെച്ചു. എല്ലാവരും പരസ്‍പരം പഴിചാരുകയും ചെയ്‍തു. തുടര്‍ന്ന് ഓരോരുത്തരും അവരവരുടെ ഭാഗങ്ങള്‍ ന്യായീകരിക്കുന്നതാണ് ബിഗ് ബോസില്‍ കണ്ടത്. ഓരോ ആളും മറ്റൊരാളെ കുറ്റപ്പെടുത്തുകയായിരുന്നു. അതിനിടയിലായിരുന്നു ഒരു അണ്ണാറക്കണ്ണൻ മത്സാര്‍ഥികളുടെ കണ്ണില്‍ പെട്ടത്.

മത്സരാര്‍ഥികള്‍ എല്ലാവരും അതിനെ പിടിക്കാൻ ശ്രമിച്ചപ്പോള്‍ അണ്ണാറക്കണ്ണൻ മജ്‍സിയയുടെ കയ്യില്‍ കടിക്കുകയും ചെയ്‍തു.

എന്തായാലും മത്സരാര്‍ഥികള്‍ എല്ലാവരും വളരെ കരുണയോടെ അതിനെ പുറത്തേയ്‍ക്ക് വിടുകയും ചെയ്‍തു.