ബിഗ് ബോസ് മലയാളം സീസണ്‍ 7 ഫൈനലിസ്റ്റ് അനുമോളെ കുറിച്ച് നടന്‍ ജീവന്‍. പിആറിന്റെ ബലത്തിൽ ആളുകൾ ഷോയിൽ നിൽക്കുമോയെന്ന് അറിയില്ല. ഡിസർവിങ് ആയവർ അല്ലേ നിൽക്കൂ. എല്ലാവർക്കും പിആർ കാണുമായിരിക്കുമെന്നും ജീവന്‍. 

ബിഗ് ബോസ് മലയാളം സീസൺ അവസാന ഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനിടെ, ഷോയെക്കുറിച്ചും ഇഷ്ടപ്പെട്ട മൽസരാർത്ഥികളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അനുമോളുടെ അടുത്ത സുഹൃത്തായിരുന്ന നടൻ ജീവൻ. ഇത്തവണ ബിഗ്ബോസിൽ ഗസ്റ്റ് ആയും ജീവൻ എത്തിയിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നെങ്കിലും പിന്നീട് ജീവൻ തന്റെ സുഹൃത്താണെന്ന് അനുമോൾ വ്യക്തമാക്കിയിരുന്നു. ഹൗസിനകത്തും ഇരുവരും അധികം സംസാരിച്ചിരുന്നില്ല.

'ഡിസർവിങ് ആയവർ അല്ലേ നിൽക്കൂ'

''ബിഗ്ബോസ് സ്ഥിരമായി കാണാറില്ല. അധികം ആരോടും ഇടിച്ച് കയറി സംസാരിക്കാത്തയാളാണ് ഞാൻ. ഇത്തവണത്തെ ബിഗ് ബോസിലേക്ക് എന്നെ വിളിച്ചിരുന്നു. എല്ലാം സെറ്റായി വന്നപ്പോഴാണ് ഹാപ്പി കപ്പിൾസിന്റെ ഷെഡ്യൂൾ തുടങ്ങിയത്. ടെലികാസ്റ്റ് ഡേറ്റ് അടക്കം തീരുമാനം ആയിരുന്നു. അല്ലായിരുന്നുവെങ്കിൽ ഇപ്രാവശ്യം ഞാനും ബിഗ് ബോസിലേക്ക് പോകാൻ സെറ്റായിരുന്നു. പ്രമോഷന് വേണ്ടി ബിഗ് ബോസിലേക്ക് പോയിരുന്നു. നെവിനെ എനിക്ക് ഇഷ്ടപ്പെട്ടു. അനീഷിനേയും അനുമോളേയും ഇഷ്ടമാണ്. അനീഷ്-അനുമോൾ ലവ് ട്രാക്കിനെ കുറിച്ച് ചോദിച്ചാൽ എനിക്ക് അറിയില്ല. അതൊരു ഗെയിം ഷോയാണല്ലോ. കണ്ടന്റ് കൊടുക്കണമെന്ന ബേസിൽ എടുത്തതായിരിക്കാം.

പിആറിന്റെ ബലത്തിൽ ആളുകൾ ഷോയിൽ നിൽക്കുമോയെന്ന് അറിയില്ല. ഡിസർവിങ് ആയവർ അല്ലേ നിൽക്കൂ. എല്ലാവർക്കും പിആർ കാണുമായിരിക്കും. അനുമോൾ കരയും. പക്ഷെ സില്ലി കാര്യങ്ങൾക്ക് അവൾ കരയാറില്ല. സൈബർ ബുള്ളിയിങ്ങ് ഓരോരുത്തർ പൊക്കി കൊണ്ട് വരുന്നതല്ലേ. അതൊന്നും ഞാൻ മൈൻഡ് ചെയ്തിട്ടില്ല. അത് എന്നെ ബാധിക്കില്ല. ആവശ്യമില്ലാതെ ഒന്നിനോടും പ്രതികരിക്കേണ്ടതില്ലല്ലോ. എന്റെ റിയൽ ലൈഫും അവിടെ സംഭവിച്ചതും എനിക്ക് മാത്രമെ അറിയൂ. അത് കൊട്ടിഘോഷിച്ച് നടക്കേണ്ട കാര്യമില്ലല്ലോ. അനുമോളുമായി ശത്രുതയില്ല'', ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ ജീവൻ പറഞ്ഞു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്