ബിഗ് ബോസില്‍ നിന്ന് പുറത്തായ മുൻഷി രഞ്‍ജിത്ത് പറഞ്ഞത്.
ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴില്‍ കോമണര്‍ മത്സരാര്‍ഥിയായി എത്തിയ ആളാണ് അനീഷ്. തുടക്കത്തില്‍ ഏറ്റവും സ്‍ക്രീൻ സ്‍പേസ് സ്വന്തമാക്കാൻ കഴിഞ്ഞ ഒരു മത്സരാര്‍ഥിയുമാണ് അനീഷ്. ബിഗ് ബോസില്‍ നിന്ന് പുറത്തായ മുൻഷി രഞ്‍ജിത്ത് അനീഷിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മുൻഷി രഞ്‍ജിത് അനീഷിനെ വിലയിരുത്തിയത്.
മുൻഷി രഞ്‍ജിത്തിന്റെ വാക്കുകള്‍
അനീഷ് പ്ലാൻ ചെയ്‍ത് വന്നിരിക്കുന്നതാണ്. ബിഗ് ബോസിന് ഒരു സ്‍ക്രിപ്റ്റുമില്ല. എന്നാല്‍ അനീഷിന് ഒരു സ്‍ക്രിപ്റ്റുണ്ട്. ഇത് എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്നൊക്കെ കൃത്യമായി പഠിച്ചു വന്നിരിക്കുന്ന ആളാണ്. അത്രയും സ്റ്റഡി ചെയ്‍ത് വന്നിരിക്കുന്ന വേറെ ആരും ഇല്ല അവിടെ. ഇപ്പോള്‍ ഉള്ളത് ഇദ്ദേഹം മാത്രമാണ്. നമ്മള്‍ ഒരു ധാരണയോടെയാണ് ചെല്ലുന്നത്. ആ ധാരണ ഫ്ലക്സിബിലിറ്റിക്കനുസരിച്ച് മാറ്റേണ്ടി വരും. പക്ഷേ അദ്ദേഹം പഠിച്ചുവച്ചിരിക്കുന്നത് തന്നെയാണ് അവിടെ ചെയ്യുന്നത്. പക്ഷേ ഇതിനാത്ത് നിന്ന് എത്ര മാത്രം മുന്നോട്ട് പോകാൻ കഴിയും എന്ന് കണ്ടറിയണം.

മുൻഷി രഞ്‍ജിത്ത് പുറത്തുവന്നപ്പോള്‍ മോഹൻലാലിനോട് പറഞ്ഞ വാക്കുകള്‍.
അവിടെ നല്ല അനുഭവം ആയിരുന്നു എന്നാണ് രഞ്‍ജിത് പറഞ്ഞത്. നെഞ്ചു വിരിച്ചാണ് ഞാൻ നില്‍ക്കുന്നത്. പരാജിതനാണ് എന്ന് ഞാൻ കരുതുന്നില്ല. ഒരു നല്ല കളിക്കാരന് എപ്പോഴും പന്ത് കിട്ടും എന്നാണ് ഞാൻ പറഞ്ഞത്. എന്നാല്‍ സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ തന്നെ പുറത്തായി. ഒരു പ്ലാനിംഗും എനിക്ക് ഉണ്ടായിരുന്നില്ല. ഏത് സമയത്തും എവിടെ നിന്നും ഒരു അമ്പ് വരുമെന്ന് പ്രതീക്ഷിക്കണം. എവിടേയ്‍ക്ക് അമ്പ് കൊടുക്കണം എന്നും കൂര്‍മ ബുദ്ധിയില്‍ പ്രതീക്ഷിക്കണം.
പിന്നെ കിച്ചണ്‍ ടീമിലായതിനാല്‍ എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കേണ്ടതിനാല്‍ അവിടെ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നതിനാല്‍ ചില കാര്യങ്ങളില്‍ മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നും രഞ്‍ജിത് പറഞ്ഞു.
