ബിഗ് ബോസ് മലയാളം സീസണ്‍ 7 ഫിനാലെ വീക്കില്‍ മുന്‍ മത്സരാര്‍ഥികള്‍ മടങ്ങിയെത്തിയതോടെ സംഘര്‍ഷം മുറുകിയിരുന്നു. അനുമോള്‍ക്കെതിരെ ആരോപണമുയര്‍ത്തി ആദില

ബിഗ് ബോസ് മലയാളം സീസണ്‍ 7 അതിന്‍റെ ഫിനാലെ വീക്കിലൂടെ മുന്നോട്ട് പോകുമ്പോള്‍ മുന്‍ സീസണുകളിലൊന്നും കാണാത്ത തരത്തിലുള്ള കാഴ്ചകളാണ് ഹൗസില്‍. ഫിനാലെ വീക്കില്‍ മടങ്ങിയെത്താറുള്ള മുന്‍ മത്സരാര്‍ഥികള്‍ മുന്‍പൊക്കെ സൗഹൃദ നിമിഷങ്ങളാണ് പങ്കുവച്ചിരുന്നതെങ്കില്‍ ഇക്കുറി അങ്ങനെ ആയിരുന്നില്ല. മറിച്ച് സംഘര്‍ഷങ്ങള്‍ ആയിരുന്നു കൂടുതല്‍. പലരോടും തങ്ങള്‍ക്കുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ തുറന്ന് പറയാനാണ് പലരും ഈ അവസരം വിനിയോഗിച്ചത്. ശൈത്യയും ബിന്‍സിയും അപ്പാനി ശരത്തുമൊക്കെ അക്കൂട്ടത്തില്‍ പെടും. ഈ സംഘര്‍ഷാവസ്ഥ നിലവിലെ മത്സരാര്‍ഥികളെയും പലപ്പോഴും ആശയക്കുഴപ്പത്തിലും സമ്മര്‍ദ്ദത്തിലുമാക്കി. സൗഹൃദം ഉണ്ടായിരുന്ന അനുമോള്‍ക്കെതിരെ ആദിലയും നൂറയും തിരിയുന്നതിനും ഇന്നലത്തെ എപ്പിസോഡ് സാക്ഷ്യം വഹിച്ചു.

അനുമോള്‍ക്കെതിരെ ചില ഗുരുതര ആരോപണങ്ങളും ആദില ഉന്നയിച്ചു. ഒരു എവിക്ഷന്‍ തലേന്ന് തനിക്ക് പിആറിന്‍റെ നമ്പര്‍ അനുമോള്‍ തന്നു എന്നതായിരുന്നു അതിലൊന്ന്. എവിക്ഷന്‍ വരുമ്പോള്‍ നമ്മള്‍ എപ്പോഴും നമ്മളാണ് പോവുക എന്ന് പറയില്ലേ. ഒരു എവിക്ഷന് മുന്‍പ് ഡ്രസ്സിംഗ് റൂമില്‍ വച്ച് ടിഷ്യൂ പേപ്പറില്‍ ഒരു നമ്പര്‍ എനിക്ക് എഴുതി തന്നു. ഞാന്‍ പോകും എന്ന് വിചാരിക്കുന്ന സമയത്ത്... എന്നിട്ട് പറഞ്ഞു ഇവിടെ അക്ബറിനെ വൈറ്റ് വാഷ് ചെയ്യലാണ്. അതനുസരിച്ച് പ്രവര്‍ത്തിക്കുക. ഒരു നമ്പര്‍ പറഞ്ഞുതന്നു എനിക്ക്, എന്നിട്ട് പറഞ്ഞു, നൂറയ്ക്കും പിആറിന് കൊടുത്തോളൂ എന്ന്, വോട്ടിനുവേണ്ടി. 50,000 കൊടുത്താല്‍ മതി എന്നും പറഞ്ഞു. ഞാന്‍ അവളെ വിടുകയാണ്. എനിക്ക് പറ്റുന്നില്ല. കട്ടപ്പ പാര്‍ട്ട് രണ്ടോ മൂന്നോ ആയാലും എനിക്ക് ഒരു ചുക്കും ഇല്ല, ആദില ശൈത്യയോട് സംസാരിക്കവെ പറഞ്ഞു.

കാര്‍ ടാസ്കിന്‍റെ സമയത്ത് ആര്യനെക്കുറിച്ച് മോശം പറഞ്ഞയാളാണ് അനുമോള്‍ എന്നും എന്നാല്‍ ആര്യന്‍ തിരികെ എത്തിയപ്പോള്‍ സൗഹൃദം കാണിക്കുകയാണെന്നും ശൈത്യയോട് ആദില പറഞ്ഞു. എനിക്ക് ഇവിടുത്തെ ഒന്നും ദഹിക്കുന്നില്ല. ഇതൊക്കെ കാണുമ്പോള്‍ എനിക്ക് തല പെരുക്കുന്നു, ആദില പറയുന്നു. സ്വന്തം ഭാഗത്ത് തെറ്റ് ഉണ്ടായിട്ടില്ലെങ്കിലും ശൈത്യ അനുമോളുടെ പിന്നാലെ പോയെന്നും എന്നാല്‍ അനുമോള്‍ ശൈത്യയ്ക്ക് ഒരു വിലയും കൊടുക്കുന്നില്ലെന്നും ആദില പറഞ്ഞു. ഏതെങ്കിലും ഒരു സമയത്ത് എങ്കിലും ജനുവിന്‍ ആയിട്ട് നില്‍ക്കണം. ഇത് അതില്ല. എനിക്ക് അത് താങ്ങാന്‍ പറ്റുന്നില്ല, അനുമോളെക്കുറിച്ച് ആദില പറഞ്ഞു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്