ബിഗ് ബോസ് മലയാളം സീസൺ 7-ൽ പി.ആർ. ആരോപണങ്ങൾ ശക്തമായതോടെ മത്സരാർത്ഥികൾക്കിടയിൽ തർക്കം രൂക്ഷമായി.

ബിഗ് ബോസ് മലയാളം സീസൺ 7 അറുപത്തിയാറ് ദിവസങ്ങൾ പിന്നിടുമ്പോൾ 11 മത്സരാർത്ഥികളാണ് ഇപ്പോൾ ബിബി വീട്ടിലുള്ളത്.എല്ലാ ദിവസവും മത്സരാർത്ഥികളുടെ ഡാൻസുമായി തുടുങ്ങുന്ന എപ്പിസോഡ് ഇന്ന് ആരംഭിച്ചത് അനീഷും ആദിലയും നൂറയും തമ്മിലുള്ള സംഭാഷണത്തിൽ നിന്നാണ്. കഴിഞ്ഞ ദിവസം മോണിംഗ് ടാസ്കിൽ ആരൊക്കെയാണ് ബിബി വീട്ടിലേക്ക് പുറത്ത് പി.ആർ നൽകി എത്തിയിരിക്കുന്നത് എന്ന ചോദ്യം വലിയ ചർച്ചകൾക്കാണ് ബിബി വീട്ടിലും പ്രേക്ഷകർക്കിടയിലും വഴിതുറന്നിരിക്കുന്നത്. 15 ലക്ഷം രൂപ പി.ആർ നൽകിക്കൊണ്ടാണ് അനുമോൾ ബിഗ് ബോസ്സിലെത്തിയത് എന്ന ബിന്നിയുടെ ആരോപണം വലിയ രീതിയിലാണ് ബിഗ് ബോസ് പ്രേക്ഷകർ നോക്കികാണുന്നത്.

അനീഷ് ബിഗ് ബോസ് വീട്ടിൽ എത്തിയത് പി.ആർ കൊടുത്തിട്ടാണ് എന്നാണ് ആദില പറയുന്നത്. കൃഷി ചെയ്യുന്ന ഭൂമി വിറ്റ തുകയ്ക്കാണ് അനീഷ് പിആർ നൽകിയതെന്ന് ആദില ആരോപിക്കുന്നു. തുടർന്ന് അനീഷ് പറയുന്നത് പിആർ എന്താണെന്ന് പോലും തനിക്ക് അറിയില്ലെന്നാണ്. ആദിലയും നൂറയും ബിഗ് ബോസ് വീട്ടിൽ ഉപയോഗിക്കുന്ന എല്ലാ വസ്ത്രങ്ങളും കൊളാബ്‌ വഴിയാണ് കിട്ടുന്നതെന്ന് അവർ തന്നെ സമ്മതിച്ച കാര്യമല്ലേ എന്നാണ് അനീഷ് ചോദിക്കുന്നത്. തുടർന്ന് ഷാനവാസും അനീഷിനെതിരെ രംഗത്തെത്തുന്നുണ്ട്. ശേഷം ബിഗ് ബോസ് ടീമിനോട് തന്റെ നാട്ടിൽ പോയി പിആർ ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കണമെന്നും അനീഷ് പറയുന്നു. എന്തായാലും പിആർ ആരോപണങ്ങൾ നല്ല പോലെ ഇന്നലെ മുതൽ വീട്ടിൽ നടക്കുന്നുണ്ട്.

സൂപ്പർ പവറുമായി ആര്യൻ

അതേസമയം പുതിയ ടാസ്ക് ഡാൻസ് മാരത്തോൺ റൗണ്ട് ആണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഡാൻസ് മാരത്തോണിനോടൊപ്പം തന്നെ വീട്ടിലെ ഗ്യാസ്, വെള്ളം, ബാത്ത്റൂം സൗകര്യം എന്നിവ താത്കാലികമായി റദ്ദ് ചെയ്തിരിക്കുകയാണ്. നൽകിയിരിക്കുന്ന സൈക്കിളുകൾ ക്യാപ്റ്റന്റെ നിർദ്ദേശ പ്രകാരം ഡാൻസ് മാരത്തോണിലുള്ള വ്യക്തികൾ സൈക്കിളുകൾ ചവിട്ടിയാൽ മാത്രമേ ഗ്യാസ്, വെള്ളം, ബാത്ത് റൂം സൗകര്യം എന്നിവ ലഭ്യമാവുകയുള്ളൂ. ഡാൻസ് മാരത്തോണിലെ മികച്ച പ്രകടനത്തിന് ആര്യനാണ് ഏറ്റവും കൂടുതൽ കോയിനുകൾ ലഭിച്ചത്. ഇരുപത്തിയെട്ട് കോയിനുകൾ ആണ് ആര്യന് ലഭിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ആര്യന് സൂപ്പർ പവറും ലഭിച്ചിട്ടുണ്ട്. എന്തായാലും ആര്യന് ലഭിക്കാൻ പോവുന്ന സൂപ്പർ പവർ എന്താണെന്നാണ് പ്രേക്ഷകർ ഇനി ഉറ്റുനോക്കുന്നത്.

YouTube video player