ഒരു പ്രശ്നം നടന്നാല്‍ അതിനെ എങ്ങനെ പരിഹരിക്കണമെന്ന് ഫിറോസിന് അറിയാം, പക്ഷേ നേരെ ചെയ്യേണ്ട കാര്യങ്ങള്‍ വളച്ചൊടിച്ച് പറയുമ്പോള്‍ അത് മറ്റുള്ളവരെയും ബാധിക്കുന്നുണ്ടെന്നും എയ്ഞ്ചൽ പറഞ്ഞു.

വീക്കന്‍ഡ് ടാസ്ക്കില്‍ പരസ്പരം ഏറ്റുമുട്ടി എയ്ഞ്ചലും ഫിറോസും. 'അഴുക്ക് കൈ മാറുന്ന ആള്‍' എന്നായിരുന്നു എയ്ഞ്ചലിന് കിട്ടിയ ഓപ്ഷൻ. മറ്റൊന്നും ആലോചിക്കാതെ അത് പൊളി ഫിറോസ് ആണെന്ന് മത്സരാര്‍ത്ഥി പറയുകയായിരുന്നു. ഒരു പ്രശ്നം നടന്നാല്‍ അതിനെ എങ്ങനെ പരിഹരിക്കണമെന്ന് ഫിറോസിന് അറിയാം, പക്ഷേ നേരെ ചെയ്യേണ്ട കാര്യങ്ങള്‍ വളച്ചൊടിച്ച് പറയുമ്പോള്‍ അത് മറ്റുള്ളവരെയും ബാധിക്കുന്നുണ്ടെന്നും എയ്ഞ്ചൽ പറഞ്ഞു.

പിന്നാലെ ഏത് കാര്യമാണെന്നാണ് ഫിറോസ് ചോദിച്ചത്. പൊതുവെ അങ്ങനെയാണ് എന്നായിരുന്നു എയ്ഞ്ചലിന്‍റെ മറുപടി. കഴിഞ്ഞ ദിവസം ഫിറോസ് പറഞ്ഞു ഇവിടെ ഒരു ഗ്രൂപ്പിസമാണ്, ഞങ്ങളെ എല്ലാവരും കൂടിമാറ്റി നിര്‍ത്തുവാണെന്ന്, നമ്മൾ ആരെയും അങ്ങനെ കണ്ടിട്ടില്ലെന്നും എയ്ഞ്ചൽ പറഞ്ഞു.

പിന്നാലെ ഈ 'ഞങ്ങള്‍' എന്ന് പറഞ്ഞാല്‍ ആരാണെന്നായിരുന്നു ഫിറോസിന്റെ ചോദ്യം. ഞങ്ങള്‍ പതിനാറ് പേരും അങ്ങനെ കാണുന്നില്ല. ചേട്ടന്‍റെ തീരുമാനങ്ങള്‍ അത് നിങ്ങളുടേത് മാത്രമാണ്. ഇവിടെ ഉള്ളവരുമായിട്ട് ഞാനും സംസാരിക്കുന്നതാണ്. ഇങ്ങനെ നിന്ന് സംസാരിക്കുന്നത് ശരിയല്ല ചേട്ടാ, എന്നോട് റീസണ്‍ പറയാന്‍ പറഞ്ഞു. അത് പറയുകയും ചെയ്തുവെന്നും എയ്ഞ്ചൽ പറഞ്ഞു.