Asianet News MalayalamAsianet News Malayalam

രണ്ടുപേരോട് മാത്രം മത്സരിക്കാൻ പറഞ്ഞ് ബിഗ് ബോസ്, ടാസ്‍കില്‍ റംസാനെതിരെ അനൂപ് കൃഷ്‍ണന് വിജയം

ബജാജ് ടാസ്‍കില്‍ അനൂപ് കൃഷ്‍ണനോടും റംസാനോടും മാത്രം മത്സരിക്കാൻ പറഞ്ഞ് ബിഗ് ബോസ്.

Anoop Krishnan beat Ramsan
Author
Kochi, First Published Apr 6, 2021, 3:12 PM IST

ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം എവിക്ഷൻ ഘട്ടം അടക്കം വളരെ സസ്‍പെൻസ് ആയിരുന്നു. ആരാണ് ബിഗ് ബോസില്‍ നിന്ന് പുറത്തുപോകേണ്ടത് എന്ന് എല്ലാവരോടും നോമിനേറ്റ് ചെയ്യാൻ ബിഗ് ബോസ് ആവശ്യപ്പെട്ടു. മത്സരാര്‍ഥികള്‍ ഓരോരുത്തരും അവരവര്‍ ആരാണ് പുറത്താകാൻ ആഗ്രഹിക്കുന്നവര്‍ എന്ന കാര്യം പറഞ്ഞു. എന്നാല്‍ നോമിനേറ്റ് ചെയ്യപ്പെട്ടവരുടെ പേര് പ്രഖ്യാപിക്കാതെ അത് സസ്‍പെൻസ് ആയി ഇരിക്കട്ടെയെന്ന് ബിഗ് ബോസ് പറഞ്ഞു. ബിഗ് ബോസില്‍ തര്‍ക്കങ്ങളും ഉണ്ടായി. ഒരു സ്‍പോണ്‍സേര്‍ഡ് ടാസ്‍കില്‍ റംസാനെ അനൂപ് കൃഷ്‍ണൻ കീഴടക്കിയതും ബിഗ് ബോസില്‍ കഴിഞ്ഞ എപിസോഡിലുണ്ടായി.

ബജാജിന്റെ ഡൊമിനാര്‍ ബൈക്കിന്റെ ടാസ്‍കായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായത്. രണ്ട് ടീമുകളായിട്ട് മത്സരിക്കാനായിരുന്നു ബിഗ് ബോസിന്റെ നിര്‍ദ്ദേശം. മത്സരാര്‍ഥികള്‍ രണ്ട് ടീമായി തിരിയുകയും ചെയ്‍തു. ഒരു ടീമിനെ പ്രതിനിധീകരിച്ച് അനൂപ് കൃഷ്‍ണനോടും മറ്റേ ടീമിനെ പ്രതിനിധീകരിച്ച് റംസാനോടും മാത്രം മത്സരിക്കാൻ നിര്‍ദ്ദേശിച്ചതും ബിഗ് ബോസില്‍ സസ്‍പെൻസ് ആയി തുടരുകയാണ്. ഇരുവരും വാശിയോടെ മത്സരിക്കുകയായിരുന്നു. ദൂരയാത്രയ്‍ക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ടാസ്‍കില്‍ സമാധാനപൂര്‍വം ചെയ്‍ത അനൂപ് കൃഷ്‍ണനെ വിജിയിയായി പ്രഖ്യാപിക്കുകയും ചെയ്‍തു.

മിക്കപ്പോഴും വളരെ വേഗത്തില്‍ റംസാൻ ടാസ്‍കുകള്‍ ചെയ്‍തെങ്കിലും കൃത്യമായി മത്സരം പൂര്‍ത്തിയാക്കിയത് അനൂപ് കൃഷ്‍ണനാണ് എന്ന് വ്യക്തമാക്കി മണിക്കുട്ടൻ വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു.

ഒടുവില്‍ ബജാജിന്റെ വക ഒരു സ്‍നേഹ സമ്മാനവും മത്സരാര്‍ഥികള്‍ക്ക് ലഭിച്ചു.

Follow Us:
Download App:
  • android
  • ios