കഴിഞ്ഞ കുറച്ചു നാളായി അനുവിനെതിരെ ശരത് അപ്പാനിയും അക്ബറും ആര്യനും നിലകൊള്ളുന്നുണ്ട്.

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് മുന്നോട്ട് പോകുന്തോറും പ്രശ്നങ്ങളുടെ കൂമ്പാരമാണ് വന്നു കൊണ്ടിരിക്കുന്നത്. നെവിൻ ഷോയിൽ നിന്നും ക്വിറ്റ് ആയതാണ് ഇന്നത്തെ പ്രധാന പ്രശ്നം. ഇതിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളും തർക്കങ്ങളും ഒക്കെയാണ് നടന്നു കൊണ്ടിരിക്കുന്നതും. കഴിഞ്ഞ കുറച്ചു നാളായി അനുവിനെതിരെ ശരത് അപ്പാനിയും അക്ബറും ആര്യനും നിലകൊള്ളുന്നുണ്ട്. ഇക്കാര്യം കൃത്യമായി അനുവിന് അറിയുകയും ചെയ്യാം.

ഇന്ന് അനുവിനെ പ്രകോപിക്കുന്ന തരത്തിൽ കളിയാക്കി കൊണ്ട് അക്ബർ പാട്ട് പാടി. ഇത് പ്രശ്നങ്ങൾക്ക് വഴിവച്ചു. 'വെറുതെ പ്രാകി പ്രാകി കൊല്ലും. മനുഷ്യന്മാരെ വെറുതെ പ്രാകി പ്രാകി കൊല്ലും', എന്ന് വരുവാനില്ലാരുമീ എന്ന മണിച്ചിത്രത്താഴിലെ ​ഗാനത്തിന്റെ ടൂണിൽ ആണ് അക്ബർ പാടിയത്. ഇത് കേട്ട അനു പ്രതികരിക്കുകയായിരുന്നു.

"നീ ഒരു ആണാണോ. നീ ആണുങ്ങളെ പറയിപ്പിക്കാനായി ഉണ്ടായ ജന്മം ആണ്. ആ വാപ്പയ്ക്കും ഉമ്മയ്ക്കും പറയിപ്പിക്കാനായി ഉണ്ടായ ജന്മം ആണ് നീ. പാട്ടുകാരന്മാർക്ക് ഒരു ശാപമാണ് നീ. പറയിപ്പിക്കാനായി ഉണ്ടായ ജന്മം. നീ നോക്കിക്കോ ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ നീ അനുഭവിക്കും. ഞാൻ തരത്തില്ല. ദൈവങ്ങൾ തരും. ദൈവത്തിൽ അത്രയും വിശ്വസിക്കുന്ന ഞാൻ പറയുകയാണ്. ഇപ്പോൾ ഇരുന്ന് ചിരിക്കുന്ന നിനക്കൊക്കെ ദൈവം തന്നിരിക്കും. എന്റെ കണ്ണീര് ഉണ്ടാകും. ഞാൻ ശപിച്ചാണ് പറയുന്നത്", എന്നാണ് അനുമോൾ വിഷമത്തോടെ പറയുന്നത്.

ഇതിനിടെ ആഹാരത്തിന്റെ പേരിൽ അനുവും റെനയും തർക്കിച്ചിരുന്നു. പിന്നാലെ ക്യാപ്റ്റൻ കൂടിയായ അപ്പാനി ശരത്ത് "നീ ഒരു പെണ്ണാണോ? സ്വഭാവം ഒരു ​ഗണത്തിലും കൊള്ളില്ല. കണ്ടാൽ നല്ല കുടുംബത്തിൽ വളർന്ന അടുക്കും ചിട്ടയും ഉള്ള പെണ്ണായിട്ട് തോന്നും. തിന്നണ ആഹാരത്തിന് പോലും കണക്ക് പറഞ്ഞ് ഒളിച്ച് വയ്ക്കുന്ന ഇവളെ പോലൊരുത്തിയെ ഇവിടെ നിർത്തിയിരിക്കരുത്", എന്ന് ക്യാമറയിൽ നോക്കി പറഞ്ഞിരുന്നു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്