അനുമോള്‍ക്ക് പിന്തുണയുമായു സഹമത്സരാര്‍ഥികള്‍
ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ ബോഡി ഷെയ്മിംഗ് പരാമര്‍ശവുമായി മത്സരാര്‍ഥിയായ ജിസൈല്‍ തക്രാള്‍. സഹമത്സരാര്‍ഥിയായ അനുമോളുടെ ഉയരത്തെയാണ് ജിസൈല്‍ പരിഹാസപൂര്‍വ്വം സൂചിപ്പിച്ചത്. ഏഴിന്‍റെ പണി എന്ന് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്ന ഇത്തവണത്തെ ബിഗ് ബോസില്‍ മത്സരാര്‍ഥികള്‍ക്ക് തങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന വസ്ത്രങ്ങളോ മേക്കപ്പ് സാധനങ്ങളോ ഒന്നും യഥേഷ്ടം ഉപയോഗിക്കാനുള്ള അനുവാദമില്ല. അവയെല്ലാം പണി മുറി എന്ന സ്ഥലത്തുവച്ച് ബിഗ് ബോസ് പൂട്ടിയിരിക്കുകയാണ്. മത്സരങ്ങളില്‍ ജയിക്കുന്നവര്‍ക്ക് മാത്രമാണ് സാധനങ്ങള്‍ എടുക്കാനുള്ള അനുവാദം.
എന്നാല്‍ ബിഗ് ബോസിന്‍റെ നിര്‍ദേശത്തെ മറികടന്ന് പല മത്സരാര്‍ഥികളും വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും ഉപയോഗിക്കുന്നത് ബിഗ് ബോസിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു. വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പും കൊടുത്തിരുന്നു. എന്നിട്ടും മത്സരാര്‍ഥികളിലൊരാളായ ജിസൈല്‍ മേക്കപ്പ് വസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന് സഹമത്സരാര്‍ഥികളില്‍ പലര്‍ക്കും ആക്ഷേപമുണ്ട്. ഇന്ന് ജിസൈല്‍ ധരിച്ചിരിക്കുന്ന ടോപ്പിനെക്കുറിച്ച് മത്സരാര്‍ഥികളില്‍ ചിലര്‍ വിമര്‍ശനസ്വരത്തില്‍ ചോദിച്ചു. ബിഗ് ബോസ് തനിക്കു നല്‍കിയിരുന്ന ടോപ്പ് കീറിപ്പോയെന്നും ധരിച്ചിരിക്കുന്ന വസ്ത്രവും ബിഗ് ബോസ് തന്നതാണെന്നുമായിരുന്നു ജിസൈലിന്‍റെ വാദം.
ജിസൈലിനെ വിമര്‍ശിച്ചതിലൊരാള്‍ അനുമോള്‍ ആയിരുന്നു. പ്രകോപിതയായ ജിസൈല്‍ അനുമോളുടെ അടുത്തേക്ക് എത്തി പറഞ്ഞതാണ് ബോഡി ഷെയ്മിംഗ് രീതിയിലേക്ക് എത്തിയത്. ഞങ്ങളൊക്കെ നീളവും വണ്ണവുമൊക്കെ ഉള്ളവരാണെന്നും അല്ലാതെ ഇതുപോലെ അല്ലെന്നുമാണ് ജിസൈല്‍ പറഞ്ഞത്. ഉയരത്തിന്‍റെ കാര്യം ഇവിടെ പറയേണ്ട കാര്യമില്ലെന്ന് പറഞ്ഞ അനുമോള്‍ക്ക് പിന്തുണയുമായി ആദില-നൂറ അടക്കമുള്ള മത്സരാര്‍ഥികള്‍ രംഗത്തെത്തിയെങ്കിലും അനുമോള്‍ ഉടന്‍ ബാത്ത്റൂം ഏരിയയിലേക്ക് പോയി പൊട്ടിക്കരയുകയായിരുന്നു. ഉയരത്തിന്‍റെ പേരില്‍ താന്‍ കുട്ടിക്കാലം മുതല്‍ കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ടെന്നും അഭിനയിക്കാന്‍ ലഭിച്ച അവസരങ്ങളും പലപ്പോഴും അക്കാരണത്താല്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അനുമോള്‍ പറയുന്നുണ്ടായിരുന്നു.

