എപ്പോഴാകും അനുമോളുടെ വിവാഹം എന്നും പറയുന്നു സഹോദരി.

ബിഗ് ബോസ് മലയാളം ഷോ സീസൺ 7 ൽ നിരവധി അഭിനന്ദനങ്ങളും ഒപ്പം വിമർശനങ്ങളും ഏറ്റുവാങ്ങുന്ന താരമാണ് അനുമോൾ അനുക്കുട്ടി. ബിഗ് ബോസിൽ നിന്നും എവിക്ടായി പുറത്തു വന്നവരിൽ ചിലരും അനുമോൾക്കെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ചെല്ലാം പ്രതികരിക്കുകയാണ് അനുവിന്റെ കുടുബം. അനു കപ്പടിക്കുമെന്നാണ് പ്രതീക്ഷയെന്നും വീട്ടുകാർ പറയുന്നു. അനുമോൾക്ക് തന്നോട് ക്രഷ് ഉണ്ടായിരുന്നു എന്ന ആര്യന്റെ വാദത്തോടും കുടുംബം പ്രതികരിച്ചു.

''50 ലക്ഷം രൂപ കൊടുത്താലും കണ്ടന്റ് കൊടുത്താലേ അവൾക്കവിടെ നിൽക്കാൻ പറ്റൂ. അനു അനുവിന്റേതായ സ്റ്റാൻഡിൽ നിൽക്കും. പലരും ഇറങ്ങുന്നതിന് മുമ്പ് അനുവുമായി പ്രശ്നത്തിലായിട്ടുണ്ടാകും. അതാണ് അവർ പുറത്തിറങ്ങിയ ശേഷം അനുവിനെതിരെ സംസാരിക്കുന്നത്. അനുമോൾ പുറത്തിറങ്ങിയാലും ഇവരെല്ലാവരുമായും സൗഹൃദം വെയ്ക്കും. അങ്ങനെ ഉള്ളയാളാണ്. അവിടെ പറഞ്ഞത് അവിടെത്തന്നെ കളയും. നാട്ടിൻ പുറത്ത് വളർന്ന് വന്നതല്ലേ. അതിന്റേതായ കുറച്ച് പ്രശ്നങ്ങളുണ്ട്. അതുകൊണ്ടായിരിക്കാം കുലസ്ത്രീ എന്ന പേര് വന്നത്.

അനു കപ്പടിക്കുമെന്ന പ്രതീക്ഷയുണ്ട്. അത് പിആറിന്റെ ബലത്തിൽ അല്ല, അനു അതിന് അർഹയാണ്. ഇതുവരെ ഏറ്റവും കൂടുതൽ കണ്ടന്റ് നൽകിയത് അനുവാണ്. ഏറ്റവും കൂടുതൽ പ്രൊമോ വന്നതും അനുവിന്റെ പേരിലാണ്. അനു നന്നായിട്ട് കളിച്ചില്ലെങ്കിലോ കണ്ടന്റ് കൊടുത്തില്ലെങ്കിലോ ഇതൊന്നും വരില്ലായിരുന്നു.'', വൺ 2 ടോക്സിനു നൽകിയ അഭിമുഖത്തിൽ അനുമോളുടെ ചേച്ചി പറഞ്ഞു. ബിഗ് ബോസിൽ നിന്ന് ഇറങ്ങി രണ്ടു വർഷത്തിനുള്ളിൽ അനുമോളുടെ വിവാഹം നടത്തണമെന്നാണ് ആഗ്രഹമെന്നും സഹോദരി കൂട്ടിച്ചേർത്തു.

തന്നോട് അനുമോൾക്ക് ക്രഷ് ഉണ്ടായിരുന്നു എന്ന ആര്യന്റെ പരാമർശത്തോടും കുടുംബം പ്രതികരിച്ചു. ''ആര്യന് 23 വയസേയുള്ളൂ, പാൽക്കുപ്പി എന്ന് അനുമോൾ ആദ്യമേ പറയുന്നുണ്ട്. അവളുടെ ക്യാരക്ടർ വെച്ച് അങ്ങനെയുണ്ടാകില്ല. സംസാരിക്കുമ്പോൾ അവന് തോന്നിയതായിരിക്കും. എനിക്കറിയാവുന്ന അനു അങ്ങനെയല്ല. ഇത്രയും പ്രായവ്യത്യാസമുള്ള പയ്യനെ ആ രീതിയിൽ കാണില്ല'', അനുമോളുടെ സഹോദരി പറ‍‌ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക