മജ്‍സിയ പറഞ്ഞ കാര്യം മറ്റൊരാളുടെ തലയില്‍ കെട്ടിവയ്‍ക്കാൻ ശ്രമിച്ചതാണ് മോഹൻലാല്‍ വെളിപ്പെടുത്തിയത്.

ബിഗ് ബോസില്‍ ഓരോ ആഴ്‍ചയും ഓരോരുത്തര്‍ക്കും ഓരോ ജോലികള്‍ നല്‍കാറുണ്ട്. ഓരോ ടീമായിട്ടാണ് ജോലികള്‍ നല്‍കാറുള്ളത്. ആ ആഴ്‍ചയില്‍ ബിഗ് ബോസിലെ ജോലികള്‍ ചെയ്യേണ്ടത് അവരായിരിക്കും. കഴിഞ്ഞ ആഴ്‍ച കുക്കിംഗ് അനൂപ് കൃഷ്‍ണന്റെ നേതൃത്വത്തിലുള്ളവരായിരുന്നു ചെയ്‍തത്. അനൂപ് കൃഷ്‍ണനു പുറമേ രമ്യാ പണിക്കര്‍, സന്ധ്യാ മനോജ്, സൂര്യ തുടങ്ങിയവരും കുക്കിംഗിനുണ്ടായിരുന്നു. പൊതുവെ നല്ല അഭിപ്രായം കേട്ട അനൂപ് കൃഷ്‍ണന്റെ കുക്കിംഗിനെ കുറിച്ച് മോഹൻലാല്‍ ഇന്ന് മറ്റുള്ളവരോട് ചോദിച്ചു.

അനൂപ് കൃഷ്‍ണന്റെ കുക്കിംഗിനെ കുറിച്ച് നല്ല അഭിപ്രായമാണല്ലോ വ്യത്യസ്‍ത വിഭവങ്ങള്‍ വെച്ചുനല്‍കിയല്ലോ എന്ന് മോഹൻലാല്‍ ചോദിച്ചു. എന്നാല്‍ ചിലര്‍ക്ക് അനൂപ് കൃഷ്‍ണന്റെ കുക്കിംഗ് ചിലര്‍ക്ക് ഇഷ്‍ടമായില്ലല്ലോ എന്ന മോഹൻലാല്‍ ചോദിച്ചു. അത് ആരൊക്കെയാണ് എന്ന് മോഹൻലാല്‍ ചോദിച്ചു. മജ്‍സിയയ്‍ക്ക് ഇഷ്‍ടമായില്ല എന്ന് പറഞ്ഞുവെന്ന് തോന്നുന്നുവല്ലോയെന്ന് മോഹൻലാല്‍ സൂചിപ്പിച്ചു. ഭാഗ്യലക്ഷ്‍മി ചേച്ചിയാണ് അങ്ങനെ പറഞ്ഞത് എന്ന് മജ്‍സിയ വ്യക്തമാക്കി. എന്നാല്‍ അങ്ങനെയല്ലോ എന്ന് വെളിപ്പെടുത്തി മോഹൻലാല്‍ മജ്‍സിയ പറഞ്ഞത് കള്ളമാണെന്ന് സൂചിപ്പിച്ചു.

മജ്‍സിയ അല്ലേ മീൻ കറിയെ കുറിച്ച് എന്തോ അഭിപ്രായം പറഞ്ഞത്. ഇങ്ങനെ വയ്‍ക്കാമായിരുന്നുവെന്നെക്കേയെന്ന് മോഹൻലാല്‍ സൂചിപ്പിച്ചു. താൻ അങ്ങനെ പറഞ്ഞുവെങ്കിലും ഭാഗ്യലക്ഷ്‍മി ചേച്ചിയും അങ്ങനെ വ്യക്തമാക്കിയെന്നായിരുന്നു മജ്‍സിയയുടെ മറുപടി. മീൻ കഴിക്കാത്ത ഭാഗ്യലക്ഷ്‍മി അങ്ങനെ പറഞ്ഞോയെന്ന് മോഹൻലാല്‍ ചോദിച്ചു. വെറുതേയെന്തിനാണ് ഭാഗ്യലക്ഷ്‍മിയെ കോര്‍ണര്‍ ചെയ്യുന്നൂവെന്നും മോഹൻലാല്‍ ചോദിച്ചു.

രമ്യാ പണിക്കര്‍ താൻ കുക്ക് ചെയ്യാൻ തയ്യാറായിരുന്നുവെന്നും അനൂപ് കൃഷ്‍ണൻ അങ്ങനെ സമ്മതിച്ചില്ലെന്നും സൂചിപ്പിച്ചു. എന്നാല്‍ അതിന് അനൂപ് കൃഷ്‍ണൻ മറുപടി പറഞ്ഞു. എവിക്ഷൻ ഘട്ടത്തിലാണ് എന്ന് രമ്യാ പണിക്കര്‍ പറഞ്ഞതിനാല്‍ അവര്‍ക്ക് കുക്കിംഗില്‍ സമയം ഇളവ് അനുവദിച്ചിരുന്നു. പലപ്പോഴും താൻ ആയിരുന്നു രാവിലെ രമ്യാ പണിക്കരെയടക്കം വിളിച്ച് എഴുന്നേല്‍പ്പിച്ചത് എന്നും അനൂപ് കൃഷ്‍ണൻ പറഞ്ഞു. രമ്യാ പണിക്കറുടെ കുടുംബകാര്യങ്ങളടക്കം താൻ ചോദിച്ച് അവര്‍ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിരുന്നുവെന്നും അനൂപ് കൃഷ്‍ണൻ വ്യക്തമാക്കി.