ബിഗ് ബോസില്‍ പൊട്ടിത്തെറിക്കുന്ന മോഹൻലാല്‍.

മലയാളത്തിന്റെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ ഇപോള്‍ എല്ലാ ദിവസവും തര്‍ക്കങ്ങളാണ്. ആദ്യ ആഴ്‍ചയില്‍ താരതമ്യേന എല്ലാവരും ഒത്തൊരുമിച്ചായിരുന്നുവെന്നും തര്‍ക്കങ്ങളുണ്ടെങ്കില്‍ തന്നെ പെട്ടെന്ന് പരിഹരിക്കാറുണ്ടായിരുന്നുവെന്നായിരുന്നു പ്രേക്ഷക അഭിപ്രായം. എന്നാല്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയിലൂടെ മൂന്ന് പേര്‍ കൂടി എത്തിയതോടെ തര്‍ക്കങ്ങള്‍ രൂക്ഷമായി. വിഷയത്തില്‍ മോഹൻലാല്‍ വലിയ ദേഷ്യത്തിലാണ് എന്നാണ് പ്രമോ വ്യക്തമാക്കുന്നത്. മത്സരാര്‍ഥികളോട് മോഹൻലാല്‍ ദേഷ്യപ്പെടുന്നതും കാണാം. മറുപടി പറയണം തന്നോട് എന്നാണ് മോഹൻലാല്‍ പറയുന്നത്.

ദമ്പതിമാരായ ഫിറാസ് ഖാൻ - സജ്‍ന എന്നിവര്‍ ഒരു മത്സരാര്‍ഥിയായും നടി മിഷേല്‍ മറ്റൊരു മത്സരാര്‍ഥിയായുമാണ് ബിഗ് ബോസിലേക്ക് കഴിഞ്ഞ ആഴ്‍ച വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയത്. ജൂലിയറ്റ് എന്ന തന്റെ ആത്മ മിത്രത്തെ കുറിച്ച് ഡിംപാല്‍ ബിഗ് ബോസില്‍ പറഞ്ഞിരുന്നു. ജൂലിയറ്റ് ഇന്ന് ജീവനോടെ ഇല്ല. ഡിംപാല്‍ ജൂലിയറ്റിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കള്ളമാണെന്നും മിഷേല്‍ പറഞ്ഞു. ഇത് ഫിറോസ് ഖാനും മിഷേലും ചേര്‍ന്ന് ഡിംപലിനോട് ചോദിക്കുകുകയും ചെയ്‍തു. തുടര്‍ന്ന് ഡിംപാല്‍ പൊട്ടിക്കരയുകയും പുറത്തുനിന്ന് ബിഗ് ബോസ് കണ്ടവര്‍ ഇത് ഇവിടെ പറയുന്നത് ശരിയല്ലെന്നും മറ്റുള്ളവരും വ്യക്തമാക്കി.

ഇന്ന് മോഹൻലാല്‍ ഷോയില്‍ പങ്കെടുക്കുന്ന ദിവസമാണ്. ഷോ തുടങ്ങും മുന്നേ തന്നെ മോഹൻലാല്‍ മത്സരാര്‍ഥികളെ കാണാൻ എത്തുകയായിരുന്നു. ഫിറോസിനോടും സജ്‍നയോടും മിഷേലിനോടും എഴുന്നേറ്റുനില്‍ക്കാൻ മോഹൻലാല്‍ ആവശ്യപ്പെട്ടു. എന്താണ് കാരണമെന്ന് അറിയുമോയെന്ന് മോഹൻലാല്‍ ചോദിച്ചു. ഡിംപാല്‍ എന്ന് സംശയം പ്രകടിപ്പിച്ച മിഷേലിനോട് മോഹൻലാല്‍ കയര്‍ത്തു. എല്ലാവരും ഞെട്ടലോടെയാണ് രംഗങ്ങള്‍ കണ്ടത്. തനിക്ക് മറുപടി കിട്ടിയേ തീരൂവെന്നും മോഹൻലാല്‍ പറഞ്ഞു.

ഇന്നത്തെ പ്രമോയില്‍ മത്സരാര്‍ഥികളോട് പൊട്ടിത്തെറിക്കുന്ന മോഹൻലാലിനെയാണ് കാണാനാകുന്നത്.