സജ്‍നയുടെ ചേച്ചിയുടെ മകന് ബിഗ് ബോസില്‍ സര്‍പ്രൈസുമായി മോഹൻലാല്‍.

ഇന്ന് ഈസ്റ്റര്‍ ദിനത്തിന്റെ അതിന്റെ വിശേഷങ്ങളുമായാണ് മോഹൻലാല്‍ ബിഗ് ബോസില്‍ എത്തിയത്. എല്ലാവരോടും മോഹൻലാല്‍ ഈസ്റ്റര്‍ വിശേഷങ്ങള്‍ ചോദിച്ചു. മോഹൻലാലിനോട് മത്സരാര്‍ഥികള്‍ വിശേഷങ്ങള്‍ പറയുകയും ചെയ്‍തു. അതിനിടയിലാണ് ഒരു റിക്വസ്റ്റ് ഉണ്ടെന്ന് സജ്‍ന പറഞ്ഞത്. സജ്‍നയും ഫിറോസും ഈസ്റ്റര്‍ വിശേഷം മോഹൻലാലിനോട് പറയുകയായിരുന്നു. അപോള്‍ തന്റെ ഇത്തായുടെ മകന് ഒരു ജന്മദിന ആശംസ നേരണമെന്ന് സജ്‍ന അഭ്യര്‍ഥിച്ചപ്പോള്‍ അത് മോഹൻലാല്‍ സമ്മതിക്കുകയും ചെയ്‍തു.

ഇത്തയുടെ മകന്റെ ജന്മദിനമാണ് ഇന്ന്. എല്ലാ തവണയും എന്തെങ്കിലും സര്‍പ്രൈസ് നല്‍കുന്നതാണ്. ഇന്ന് ഇവിടെയാണ്. ഏറ്റവും വലിയ സര്‍പ്രൈസ് നല്‍കണം, ലാലേട്ടൻ ഒരു ആശംസ നേരണം എന്നായിരുന്നു സജ്‍ന പറഞ്ഞത്. സജ്‍നയുടെ അഭ്യര്‍ഥന മോഹൻലാല്‍ കേട്ടു. ഇത് ലാലേട്ടനാണ്, അസ്വിന് ജന്മദിന ആശംസകള്‍ നേരുന്നുവെന്നും മോഹൻലാല്‍ പറഞ്ഞു.

ഇതുവരെയുള്ള ഏറ്റവും വലിയ സര്‍പ്രൈസ് ആയി ഇത് മാറിയെന്നും സജ്‍ന പറഞ്ഞു.

ഇനിയും ഒരുപാട് സര്‍പ്രൈസുകള്‍ ഉണ്ടാകട്ടെയെന്ന് മോഹൻലാല്‍ സജ്‍നയെ ആശംസിച്ചു.