ബിഗ് ബോസ് സീസണ്‍ 3ലെ ആദ്യ എലിമിനേഷന്‍ നടക്കുമെന്ന് കരുതപ്പെടുന്ന ദിവസമാണ് ഇന്ന്. എട്ട് പേര്‍ക്കാണ് ഇത്തവണ നോമിനേഷന്‍ ലഭിച്ചിരുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 3 വന്‍ ജനപ്രീതിയില്‍ മുന്നോട്ടുപോകുന്നതിനിടെ വാരാന്ത്യ എപ്പിസോഡുകളില്‍ സമയമാറ്റം. ഇതുവരെ എല്ലാ ദിവസത്തെയും എപ്പിസോഡുകള്‍ ആരംഭിച്ചിരുന്നത് രാത്രി 9.30ന് ആയിരുന്നെങ്കില്‍ ഇന്നു മുതലുള്ള വാരാന്ത്യ എപ്പിസോഡുകള്‍ 9നു തന്നെ ആരംഭിക്കും. ശനിയാഴ്ച എപ്പിസോഡിന്‍റെ അവസാനം ഇക്കാര്യം അറിയിച്ചതിനു ശേഷമാണ് മോഹന്‍ലാല്‍ വേദി വിട്ടത്.

അതേസമയം ബിഗ് ബോസ് സീസണ്‍ 3ലെ ആദ്യ എലിമിനേഷന്‍ നടക്കുമെന്ന് കരുതപ്പെടുന്ന ദിവസമാണ് ഇന്ന്. എട്ട് പേര്‍ക്കാണ് ഇത്തവണ നോമിനേഷന്‍ ലഭിച്ചിരുന്നത്. സായ് വിഷ്‍ണു, അഡോണി ടി ജോണ്‍, കിടിലം ഫിറോസ്, റിതു മന്ത്ര, ഭാഗ്യലക്ഷ്‍മി, സന്ധ്യ മനോജ്, ഡിംപല്‍ ഭാല്‍, ലക്ഷ്‍മി ജയന്‍ എന്നിവരാണ് ലിസ്റ്റില്‍ ഉള്ളത്. വീക്കെന്‍ഡ് എലിമിനേഷനില്‍ ഒന്നോ രണ്ടോ പേരാണ് സാധാരണയായി പുറത്തുപോകാറെങ്കില്‍ ഇന്നത്തെ എലിമിനേഷന്‍ ഒരാളില്‍ ഒതുങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

അതേസമയം ആകെ മത്സരാര്‍ഥികളുടെ എണ്ണം 18ലേക്ക് ഉയര്‍ത്തി രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ കൂടി ഇന്നലെ നടന്നിരുന്നു. മോഡലും പിജി വിദ്യാര്‍ഥിനിയുമായ എയ്ഞ്ചല്‍ തോമസ്, നടിയും നര്‍ത്തകിയും അവതാരകയുമായ രമ്യ പണിക്കര്‍ എന്നിവരാണ് ബിഗ് ബോസ് ഹൗസിലേക്ക് ശനിയാഴ്ച കടന്നുവന്നത്.