Asianet News MalayalamAsianet News Malayalam

ബിഗ് ബോസില്‍ നിന്ന് ഷക്കീല പുറത്തായത് എന്തുകൊണ്ട്?, ഇനി പുതിയ ജീവിതം

ഷക്കീലയ്ക്ക് വോട്ടുകള്‍ കുറഞ്ഞത് എന്തുകൊണ്ട്?.

Bigg Boss 7 Telugu show Shakkeela eliminated from popular reality show here is the reason hrk
Author
First Published Sep 18, 2023, 8:23 PM IST

ബിഗ് ബോസ് തെലുങ്ക് ഷോയില്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു മത്സരാര്‍ഥിയായിരുന്നു ഷക്കീല. എന്നാല്‍ ബിഗ് ബോസ് രണ്ടാം ആഴ്‍ചയില്‍ പുറത്തായത് ഷക്കീലയാണ്. ഷക്കീലയ്‍ക്ക് വോട്ടുകള്‍ കുറവാണെന്നതിനാല്‍ പുറത്താകുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ചിലര്‍ക്ക് ആ എവിക്ഷൻ അപ്രതീക്ഷിതമായിരുന്നു. ടാസ്‍കുകളില്‍ മികച്ച പ്രകടനം നടത്താനാകാത്തതാണ് താരത്തിന് തിരിച്ചടിയായത്.

ബിഗ് ബോസില്‍ നടി ഷക്കീലയുടെ തുടക്കം മികച്ച ഒന്നായിരുന്നു. ഷക്കീലയെ മത്സരാര്‍ഥികള്‍ ആദരവോടെ കണ്ടു. എന്നാല്‍ മത്സരാര്‍ഥികളുടെ എല്ലാവരുടെയും പിന്തുണ താരത്തിനു ഉണ്ടായിരുന്നില്ല. ബിഗ് ബോസ് നല്‍കുന്ന ഡേയ്‍ലി ടാസ്‍കുകളില്‍ താരതമ്യേന പ്രായം കൂടിയ മത്സരാര്‍ഥിയായതിനാല്‍ മികച്ച പ്രകടനം നടത്താനാകാതിരുന്നതാണ് ഷക്കീലയ്‍ക്ക് തിരിച്ചടിയായത്. വളരെ ആത്മവിശ്വാസമുണ്ടായിരുന്നു നടി ഷക്കീലയ്ക്ക്. അതിനാല്‍ ഞെട്ടിക്കുന്ന പുറത്താകലായിരുന്നു ഷക്കീലയ്‍ക്ക്. കലാരംഗത്ത് പുതിയ ഒരു ജീവിതം തുടങ്ങാൻ ബിഗ് ബോസ് മറ്റ് പല കലാകാരികള്‍ക്ക് സഹായമായതുപോലെ ഷക്കീലയ്‍ക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

ശിവജി, പ്രശാന്ത്, രാധിക, തേജ, അമര്‍ ഷക്കീല, ഗൗതം, ശോഭ, പ്രിൻസ് എന്നിവരായിരുന്നു നോമിനേഷൻ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഷക്കീല, ഗൗതം, പ്രിൻസ് എന്നിവരെയാണ് ഷോയിലെ മറ്റ് മത്സരാര്‍ഥികള്‍ താരതമ്യേന ദുര്‍ബലരായി കണ്ടിരുന്നതും. ഇവരില്‍ വോട്ട് കുറഞ്ഞത് ഷക്കീലയ്‍ക്കായിരുന്നു. എല്ലാവരോടും നല്ലതായി ഇടപെട്ടെങ്കിലും തന്റെ കഥ മികച്ചതായി അവതരിപ്പിച്ചുവെങ്കിലും മത്സരവീര്യം പ്രധാനമായ ഒരു റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ ഡേയ്‍ലി ടാസ്‍കില്‍ മോശം പ്രകടനമായതിനാലാണ് വോട്ടുകള്‍ കുറഞ്ഞത്.

താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച ചില വിവരങ്ങള്‍ ടോളിവുഡ് ഡോട് കോം പുറത്തുവിട്ടത് പ്രകാരം നടി ഷക്കീലയ്‍ക്ക് ലഭിക്കുന്നത് 3.5 ലക്ഷമാണ്. കൊറിയോഗ്രാഫര്‍ ആട്ട് സന്ദീപ് പ്രതിഫലമായി വാങ്ങിക്കുന്നത് 2.75 ലക്ഷമാണ്. നടൻ ശിവജിക്ക് നാല് ലക്ഷമാണ്. ഏറ്റവും പ്രതിഫലം വാങ്ങിക്കുന്നതും ശിവജിയാണ്. റൈതു ബിദ്ദ, പല്ലവി പ്രശാന്ത് എന്നിവര്‍ക്ക് ഓരോ ലക്ഷം പ്രതിഫലമായി ലഭിക്കുമ്പോള്‍ യൂട്യൂബറും കൊമേഡിയനുമായ തേജിന് 1.5 ലക്ഷവുമാണ്. ഗൗതം കൃഷ്‍ണയ്ക്കും പ്രിൻസ് യവാറിനും ഷോയിലെ പ്രതിഫലം 1.75 ലക്ഷവുമാണ്. ബിഗ് ബോസ് തെലുങ്ക് റിയാലിറ്റി ഷോയില്‍ കുറഞ്ഞ പ്രതിഫലം പല്ലവി പ്രശാന്തിനും റൈതു ബിദ്ദയ്‍ക്കുമാണ് എന്നും ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More: ഹൃത്വിക്കുമായി ലിപ്‍ലോക്ക്, ഐശ്വര്യ റായ്‍ക്ക് ലീഗല്‍ നോട്ടീസ്, വിചിത്രമെന്നും നടി, അന്ന് പറഞ്ഞത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios