സീസണിലെ മൂന്നാമത്തെ നോമിനേഷന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ മൂന്നാമത്തെ നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചു. പതിവുപോലെ കണ്‍ഫെഷന്‍ റൂമിലേക്ക് ഓരോരുത്തരെയായി വിളിച്ചാണ് ബിഗ് ബോസ് നോമിനേഷന്‍ ആവശ്യപ്പെട്ടത്. ബിഗ് ബോസ് ഹൗസില്‍ തുടരാന്‍ യോഗ്യരല്ലെന്ന് നിങ്ങള്‍ കരുതുന്ന രണ്ട് മത്സരാര്‍ഥികളുടെ പേരുകള്‍ കാരണസഹിതം പറയുക എന്നതായിരുന്നു ബിഗ് ബോസ് പറഞ്ഞ ആവശ്യം. ഇത് പ്രകാരം നടന്ന നോമിനേഷന്‍ ചുവടെ.

ശാരിക- അനുമോൾ, ശൈത്യ

കലാഭവൻ സരിഗ- അനുമോൾ, രേണു

ജിസൈൽ- അനുമോൾ, ആദില-നൂറ

റെന ഫാത്തിമ- ശൈത്യ, ശാരിക

അപ്പാനി ശരത്ത്- ശൈത്യ, ഒനീല്‍

ബിന്നി സെബാസ്റ്റ്യന്‍- ശൈത്യ, ഒനീല്‍

നെവിന്‍- അക്ബര്‍, ശാരിക

അനുമോള്‍- അക്ബര്‍, ജിസൈല്‍

ശൈത്യ- അക്ബര്‍, റെന

അഭിലാഷ്- ശരത്ത്, സരിഗ

ഷാനവാസ്- ശരത്ത്, റെന ഫാത്തിമ

രേണു സുധി- ശരത്ത്, ഒനീല്‍

അനീഷ്- ശരത്ത്, ബിന്നി

ഒനീല്‍- സരിഗ, ശാരിക,

അക്ബര്‍- ശാരിക, ഷാനവാസ്

ആദില- നൂറ- ശാരിക, നെവിന്‍

ആര്യന്‍- ഷാനവാസ്, അഭിലാഷ്

ഇത് പ്രകാരം 9 മത്സരാര്‍ഥികളാണ് മൂന്നാം വാരത്തിലെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചത്. കലാഭവന്‍ സരിഗ, ഷാനവാസ്, റെന ഫാത്തിമ, ഒനീല്‍ സാബു, അനുമോള്‍, അക്ബര്‍, അപ്പാനി ശരത്ത്, ശൈത്യ, ശാരിക കെ ബി എന്നിവയാണ് പുതിയ ലിസ്റ്റില്‍. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് ശാരികയ്ക്ക് ആണ്. അഞ്ച് വോട്ടുകള്‍. അപ്പാനി ശരത്തും ശൈത്യയും നാല് വോട്ടുകള്‍ വീതവും ഒനീല്‍ സാബു, അനുമോള്‍, അക്ബര്‍ എന്നിവര്‍ മൂന്ന് വോട്ടുകള്‍ വീതവും കലാഭവന്‍ സരിഗ, ഷാനവാസ്, റെന ഫാത്തിമ എന്നിവര്‍ രണ്ട് വോട്ടുകള്‍ വീതവും നേടി.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News