Asianet News MalayalamAsianet News Malayalam

ബിഗ് ബോസില്‍ മത്സരം കടുക്കുന്നു, പുറത്താകാൻ സാധ്യതയുള്ളവരുടെ ആദ്യ പട്ടികയായി

ആരൊക്കെ ആരുടെ പേരുകളാണ് നോമിനേഷൻ ചെയ്‍തത് എന്നതിന്റെ വിവരങ്ങള്‍.

 

Bigg boss eliminate nomination
Author
Kochi, First Published Feb 22, 2021, 11:20 PM IST

മലയാളത്തിന്റെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഒരാഴ്‍ച പിന്നിട്ടിരിക്കുന്നു. ബിഗ് ബോസില്‍ എലിമിനേഷൻ ഘട്ടത്തിന് തുടക്കമായിരിക്കുന്നു. ഓരോ ആളുടെയും പോരായ്‍മകള്‍ കണ്ടെത്തുകയാണ് എല്ലാവരും. പുതുതായി എത്തിയവരും ക്യാപ്റ്റൻ സൂര്യയും ഒഴികെ എല്ലാവരെയും ഇന്ന് എലിമിനേഷന് നോമിനേറ്റ് ചെയ്യാം എന്നാണ് അറിയിച്ചത്. ഓരോരുത്തരും അവരവര്‍ നോമിനേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ പേര് പറഞ്ഞു. ബിഗ് ബോസ് കൂടുതല്‍  മത്സരത്തിലേക്ക് എത്തുകയാണ്.

നോബിയുടെ നോമിനേഷൻ

എലിമിനേഷന് ആയി നോബി നോമിനേറ്റ് ചെയ്‍തത് റിതു മന്ത്രയെയും സായ് വിഷ്‍ണുവിനെയുമാണ്. രണ്ടുപേരും ആക്റ്റീവ് അല്ല എന്നായിരുന്നു പറഞ്ഞ കാരണം.

ഡിംപാലിന്റെ നോമിനേഷൻ

സായ് വിഷ്‍ണു, റിതു മന്ത്ര എന്നിവരെയാണ് ഡിംപാല്‍ നോമിനേറ്റ് ചെയ്‍തത്.

കിടിലൻ ഫിറോസിന്റെ നോമിനേഷൻ

സന്ധ്യാ മനോജിനെയും റിതു മന്ത്രയെയുമായിരുന്നു കിടിലൻ ഫിറോസ് പറഞ്ഞത്. മൊത്തത്തില്‍ താരതമ്യം ചെയ്‍താല്‍ സന്ധാ മനോജ് മികച്ചതാകുന്നില്ല എന്നും റിതു മന്ത്ര ഇനിയും മെച്ചപ്പെടാനുണ്ടെന്നും കിടിലൻ ഫിറോസ് പറഞ്ഞു.

മണിക്കുട്ടന്റെ നോമിനേഷൻ

കിടിലൻ ഫിറോസിനെയും ഡിംപാലിനെയുമാണ് മണിക്കുട്ടൻ നോമിനേറ്റ് ചെയ്‍തത്. കിടിലൻ ഫിറോസിനെ എട്ട് വര്‍ഷമായി അറിയാം, ഇതുവരെ മനസിലുണ്ടായ സ്ഥാനം തകിടം മറിച്ചുവെന്നും മണിക്കുട്ടൻ പറഞ്ഞു.


മജ്‍സിയയുടെ നോമിനേഷൻ


ലക്ഷ്‍മി ജയനെയും റിതു മന്ത്രയെയുമാണ് മജ്‍ലി നോമിനേറ്റ് ചെയ്‍ത്.


ലക്ഷ്‍മി ജയന്റെ നോമിനേഷൻ

സന്ധ്യ മനോജിനെയും അഡോണി ജോണിനെയുമാണ് ലക്ഷ്‍മി ജയൻ നോമിനേറ്റ് ചെയ്‍തത്.  സന്ധ്യാ മനോജ് നല്ല ലിസണര്‍ ആണ് ഇൻഫ്ലൂൻസ് എത്തിക്കാനായില്ലെന്നും അഡോണി ജോണ്‍ കുറച്ച് ആള്‍ക്കാരിലേക്ക് ഒതുങ്ങുന്നുവെന്നും ലക്ഷ്‍മി ജയൻ പറഞ്ഞു.

സായ് വിഷ്‍ണുവിന്റെ നോമിനേഷൻ

കിടിലൻ ഫിറോസിനെയും ലക്ഷ്‍മി ജയനെയും സായ് വിഷ്‍ണു നോമിനേറ്റ് ചെയ്‍തത്.  കിടിലൻ ഫിറോസ് വലിയ സംഭവമാണ് എന്ന് തോന്നിപ്പിക്കുന്നു, എന്നോട് സംസാരിക്കുമ്പോള്‍ പോലും ക്യാമറയ്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്, സ്വന്തം അനുഭവം മാത്രമാണ് വലുതെന്നും സായ് വിഷ്‍ണു പറഞ്ഞു.


അനൂപ് കൃഷ്‍ന്റെ നോമിനേഷൻ

കിടിലൻ ഫിറോസിനെയും റിതു മന്ത്രയെയുമാണ് അനൂപ് കൃഷ്‍ണൻ നോമിനേറ്റ് ചെയ്‍തത്. താൻ മാത്രമാണ് ശരിയെന്നാണ് കിടിലൻ ഫിറോസ് വിശ്വസിക്കുന്നത് എന്നാണ് അനൂപ് കൃഷ്‍ണൻ പറഞ്ഞത്.


അഡോണിയുടെ നോമിനേഷൻ


ഭാഗ്യലക്ഷ്‍മിയെയും ലക്ഷ്‍മി ജയനെയുമാണ് അഡോണി ജോണ്‍ നോമിനേറ്റ് ചെയ്‍തത്. ക്യാപ്റ്റൻ കമാൻഡിംഗ് മാത്രമുള്ള വ്യക്തിയാകരുത് എന്നാണ് അഡോണി കാരണം പറഞ്ഞത്.


റംസാന്റെ നോമിനേഷൻ

ഡിംപാലിനയും മണിക്കുട്ടനെയുമാണ് റംസാൻ നോമിനേറ്റ് ചെയ്‍തത്.  ഡിംപാല്‍ ചിലരോട് മാത്രമാണ് സംസാരിക്കുന്നത് എന്നും ഷോ ഓഫ് നടത്തുന്നതെന്നും മണിക്കുട്ടൻ ഒരാള്‍ മികച്ചതാകുമ്പോള്‍ അയാളെ തളര്‍ത്താൻ നോക്കുന്നുവെന്നും റംസാൻ പറഞ്ഞു.

റിതു മന്ത്രയുടെ നോമിനേഷൻ


കിടിലൻ ഫിറോസിനെയും ഡിംപാലിനെയുമാണ് നോമിനേറ്റ് ചെയ്‍തത്. കിടിലൻ ഫിറോസ് ബുദ്ധിയുള്ള മത്സരാര്‍ഥിയാണ് എന്നും എന്നാല്‍ ഭക്ഷണം വലിച്ചെറിയുന്നത് ശരിയല്ലെന്നും ഡിംപാലിന് ഡിസിപ്ലിൻ ഇല്ലെന്നും വേറൊരാള്‍ക്ക് സ്‍പേസ് കൊടുക്കുന്നില്ലെന്നും റിതു മന്ത്ര പറഞ്ഞു.

സന്ധ്യ മനോജിന്റെ നോമിനേഷൻ

സന്ധ്യ മനോജ് റിതു മന്ത്രയെയും ലക്ഷ്‍മി ജയനെയുമാണ് നോമിനേറ്റ് ചെയ്‍ത്.

ഭാഗ്യലക്ഷ്‍മിയുടെ നോമിനേഷൻ

ഭാഗ്യ ലക്ഷ്‍മി സന്ധ്യ മനോജിനെയും അഡോണി ജോണിനെയുമാണ് നോമിനേറ്റ് ചെയ്‍തത്. സന്ധ്യാ മനോജിന് മനോഹരമായ കലയുണ്ട്, അത് മാത്രമാണ് അവരുടെ കോണ്‍സന്റ്രേഷൻ, ബിഗ് ബോസില്‍സ്‍പോര്‍ട്‍സും ബുദ്ധിയുമൊക്കെയുണ്ട് അതൊക്കെ പ്രയോഗിച്ചാല്‍ മാത്രമേ വിന്നറാകുവെന്നും അഡോണിക്ക് മത്സരബുദ്ധി വന്നിട്ടില്ലെന്നും ക്യാംപസില്‍ ആര്‍ജവമുള്ള ആളാണെങ്കിലും ഇവിടെ തണുപ്പൻ ആണെന്നാണ് തോന്നിയതെന്നും മനോഹരമായി സംസാരിച്ചിട്ട് കാര്യമില്ലെന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു.

സൂര്യയുടെ നോമിനേഷൻ

റിതു മന്ത്രയെയും ഭാഗ്യലക്ഷ്‍മിയെയുമാണ് സൂര്യ നോമിനേറ്റ് ചെയ്‍തത്. റിതു മന്ത്ര എന്റര്‍ടെയ്‍നറാണെങ്കിലും കംഫര്‍ട് സോണില്‍ നില്‍ക്കുന്നുവെന്നും ഭാഗ്യലക്ഷ്‍മി ചില കാര്യങ്ങള്‍ പറയുമ്പോള്‍ ഹര്‍ട് ആകുന്നുവെന്നും അവരുടെ ഫാൻസ് ക്ഷമിക്കുകയെന്നും സൂര്യ പറഞ്ഞു.

റിതു മന്ത്ര- ഏഴ്, കിടിലൻ ഫിറോസ്-  നാല്, ലക്ഷ്‍മി ജയൻ- നാല്, ഡിംപാല്‍- മൂന്ന് സന്ധ്യാ മനോജ്- മൂന്ന്, സായ് വിഷ്‍ണു- രണ്ട്, അഡോണി ജോണ്‍- രണ്ട്, ഭാഗ്യലക്ഷ്‍മി- രണ്ട് എന്നിങ്ങനെയാണ് ഇന്ന് എലിമിനേഷന് നോമിനേഷൻ ലഭിച്ചത്.

Follow Us:
Download App:
  • android
  • ios