ബിഗ് ബോസ് മലയാളം സീസൺ സെവന്‍ കപ്പുയർത്തുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അക്ബർ തീർച്ചയായും കപ്പുയർത്തുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു അക്ബർ ഫാൻസും നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമെല്ലാം. എന്നാൽ മാറിമറിഞ്ഞ പ്രേക്ഷകവിധിയിൽ…
ടോപ് ഫൈവ് ലിസ്റ്റ് വന്നതോടെ അനുമോൾ, അനീഷ്, ഷാനവാസ്, നെവിൻ, അക്ബർ എന്നിവരിൽ നിന്ന് ആരാകും ഏറ്റവുമൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ സെവന്‍ കപ്പുയർത്തുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അക്ബർ തീർച്ചയായും കപ്പുയർത്തുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു അക്ബർ ഫാൻസും നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമെല്ലാം. എന്നാൽ മാറിമറിഞ്ഞ പ്രേക്ഷകവിധിയിൽ അക്ബർ അഞ്ചാമനായി പുറത്തായിരിക്കുകയാണ്. റിയാലിറ്റി ഷോയിലൂടെ മികച്ച ഗായകനെന്ന പേര് നേടിയെടുക്കുകയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുകയും ചെയ്ത അക്ബർ, ബിഗ് ബോസ് ഹൗസിനെ തന്‍റെ പാരഡി ഗാനങ്ങളിലൂടെ രസകരമാക്കിയ മത്സരാർഥി കൂടിയായിരുന്നു.
റിയാലിറ്റി ഷോ താരം
ബിഗ് ബോസ് മലയാളം സീസൺ സെവനിൽ പ്രേക്ഷകശ്രദ്ധ നേടിയ മികച്ച മത്സരാർഥികളിൽ ഒരാളായിരുന്നു അക്ബർ. സീ കേരളത്തിലെ സരിഗമപ എന്ന ഹിറ്റ് റിയാലിറ്റി ഷോയിലൂടെ മികച്ച ഗായകനെന്ന പേര് നേടിയെടുക്കുകയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുകയും ചെയ്ത ഒരാളായിരുന്നു അക്ബർ. അതോടൊപ്പം ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ മെന്റർ കൂടിയായി അക്ബർ നിറഞ്ഞു നിന്നിരുന്നു. ഈ ഫെയിം തന്നെയാണ് അക്ബറിനെ ബിഗ് ബോസ് ഷോയിലെ മത്സരാർത്ഥി ആയി തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണവും. പാട്ടു പാടുന്ന അക്ബറിനെ കണ്ടു ശീലിച്ച മലയാളിക്ക് ബിഗ് ബോസ് ഹൗസിലെ അക്ബർ ഒരു പുതിയ മുഖം തന്നെ ആയിരുന്നു. കണ്ടാൽ സൗമ്യനെന്ന് തോന്നുമെങ്കിലും അത്യാവശ്യം മുൻകോപവും ദേഷ്യവും ഒക്കെയുള്ള ആളായാണ് അക്ബറിനെ ബിഗ് ബോസ് ഹൗസിൽ പ്രേക്ഷകർ കണ്ടത്. അതിരുവിട്ട പദപ്രയോഗങ്ങളും മോശം പെരുമാറ്റവും കാരണം അക്ബറിന് മോഹൻലാൽ തന്നെ വാണിംഗ് കൊടുക്കുന്ന അവസ്ഥയിലേയ്ക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു.
ഹൗസിൽ അക്ബറിന്റെ പ്രിയസുഹൃത്തായിരുന്നു അപ്പാനി ശരത്ത്. ഇരുവരും തമ്മിലുള്ള സൗഹൃദം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. അപ്പാനി ശരത് എവിക്ട് ആയതോടെ അക്ബറിന്റെ വലിയൊരു സപ്പോർട്ട് ആണ് ഹൗസിനകത്ത് കുറഞ്ഞത്. ശേഷം നെവിൻ, ആര്യൻ എന്നിവരായിയായിരുന്നു അക്ബറിന്റെ കൂട്ട്. തുടക്കം മുതലേ ഷാനവാസ്, അനീഷ്, അനുമോൾ, ആദില, നൂറ എന്നിവരോട് അക്ബർ ഒരു കയ്യകലം പാലിച്ചിരുന്നു. വിശ്വസിക്കാൻ കൊള്ളാത്തവരെന്നും ശത്രുപക്ഷമെന്നും അക്ബർ മുദ്രകുത്തിയവരായിരുന്നു ഇവർ. പലപ്പോഴായി ഈ പറഞ്ഞവരെ ടാർഗറ്റ് ചെയ്ത് കളിക്കാൻ അക്ബർ ശ്രമിച്ചിട്ടുണ്ട്. അതേസമയം മറുഭാഗത്ത് നിന്നുള്ളവരുടെ ഉഗ്രൻ ഗോളുകൾക്ക് ഡിഫൻഡ് ചെയ്ത് കളിക്കാനും അക്ബർ മറന്നിട്ടിലായിരുന്നു. തനിക്ക് നേരെ വന്ന ആക്രമണങ്ങളെ നിഷ്പ്രഭമാക്കി പന്ത് വീണ്ടും തന്റെ കോർട്ടിലാക്കാൻ അക്ബർ മാക്സിമം എഫർട്ട് ഇട്ടിട്ടുണ്ട്.
ബിഗ്ബോസ് ഹൗസിനെ രസകരമാക്കിയ അക്ബർ
ഗെയിം ഒരു ഭാഗത്ത് നടക്കുമ്പോഴും ഹൗസിൽ രസകരമായ മുഹൂർത്തങ്ങൾ അക്ബർ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. പാരഡി പാട്ടുകളായിരുന്നു അക്ബറിന്റെ മെയിൻ. അത് പാടി മത്സരാർത്ഥികളെ ഒരേ സമയം ട്രിഗർ ചെയ്യുകയും അതേസമയം മറ്റുള്ളവരെ ചിരിപ്പിക്കുകയും അക്ബർ ചെയ്തിരുന്നു. അതോടൊപ്പം എടുത്തുപറയേണ്ട മറ്റൊരു കാര്യം കൂടി ഉണ്ട്. ബിഗ് ബോസ് നൽകിയ ഏഴിന്‍റെ പണികളിൽ ഒന്നായിരുന്നു അക്ബറിനെയും ആര്യനെയും നെവിനെയും ഒരേസമയം ക്യാപ്റ്റന്മാർ ആക്കുക എന്നത്. പട്ടായ ഗേൾസിനെയും ഷാനവാസ് അനീഷ് സാബുമാൻ എന്നിവരെയും എങ്ങനെയെങ്കിലും പ്രവോക്ക് ചെയ്ത് വീട്ടിൽ വിഷയങ്ങൾ ഉണ്ടാക്കണമെന്ന് മൂന്നുപേരും കൂടി പ്ലാൻ ചെയ്‌തെങ്കിലും ആ പണി അവർക്ക് തിരിച്ച് കിട്ടുകയാണുണ്ടായത്. സമയത്ത് ഹൗസിൽ ഉള്ളവർക്ക് ഭക്ഷണം കൊടുക്കാത്തതും, ഫുഡ് വേസ്റ്റ് ആക്കിയതും, അനുമോളുടെ ബെഡിൽ നെവിൻ വെള്ളമൊഴിച്ചതുമെല്ലാം മോഹൻലാൽ വന്ന വീക്കെൻഡ് എപ്പിസോഡിൽ വലിയ ചർച്ചയായിരുന്നു. ആര്യൻ ഹൗസിൽ നിന്ന് അവസാന വീക്കുകളിൽ എവിക്റ്റ് ആയപ്പോൾ പിന്നീട് നെവിൻ മാത്രമായിരുന്നു അക്ബറിന് കൂട്ട്.
അതോടെ അക്ബറോ നെവിനോ ആരെങ്കിലും ഒരാളാകും ടോപ് സെവനിൽ നിന്ന് ആദ്യം എവിക്റ്റ് ആവുക എന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തൽ. എന്നാൽ അപ്രതീക്ഷിതമായി എവിക്റ്റ് ആയിപ്പോയ സഹമത്സരാർഥികളുടെ റീഎൻട്രി ഹൗസിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കി. റീ എൻട്രി ആയി വന്ന മത്സരാർത്ഥികൾ മിക്കവരും ഉന്നംവെച്ചത് അനുമോളെ ആയിരുന്നു. പട്ടായ ഗേൾസ് എന്ന ലേബലിൽ നിന്ന അനുമോൾ, ആദില, നൂറ എന്നിവരെ പിരിക്കാൻ യഥാർത്ഥത്തിൽ ആ വരവ് ഒരു കാരണമായിരുന്നു. ആദിലയെയും നൂറയെയും അനുമോൾക്കെതിരെ തിരിക്കുകയും അക്ബറിന് കൂടുതൽ പ്രേക്ഷകപ്രീതി നേടി കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തെ പൂർത്തിയാക്കാൻ എത്തിയ റീ എൻട്രികൾ പോലെയാണ് പ്രേക്ഷകർക്ക് തോന്നിയത്. റീ എൻട്രികൾ കാരണം അവസരം ഒത്തുകിട്ടിയ അക്ബർ അനുമോൾക്കെതിരെ പൊട്ടിത്തെറിക്കുകയും പ്രേക്ഷകരുടെ വോട്ട് തന്റെ പോക്കെറ്റിലാക്കാൻ വൻ പരിശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാൽ തന്‍റെ നേർക്ക് വന്ന ആരോപണങ്ങളെ തെളിവ് സഹിതം അനുമോൾ പൊളിക്കുകയായിരുന്നു. ആദില തൊടുത്തു വിട്ട ബോംബ് അനുമോൾ ഒറ്റയടിക്കാണ് നിർവീര്യമാക്കിയത്. അങ്ങനെ അക്ബറോ നെവിനോ പുറത്താവേണ്ട സാഹചര്യത്തിൽ പ്രേക്ഷകരുടെ വെറുപ്പ് ഏറ്റ് വാങ്ങി ആദില എവിക്റ്റ് ആവുകയായിരുന്നു. തൊട്ടു പിന്നാലെ ടിക്കറ്റ് ടു ഫിനാലെ നേടിയ നൂറയും എവിക്ട് ആയി. നൂറയുടെ എവിക്ഷൻ തികച്ചും അൺഫെയർ ആണെന്ന് പ്രേക്ഷകർ വിലയിരുത്തിയെങ്കിലും ടോപ് ഫൈവിലേയ്ക്ക് അക്ബർ അങ്ങനെ കയറിയിപ്പറ്റുകയായിരുന്നു.
ടോപ് ഫൈവ് ലിസ്റ്റ് വന്നതോടെ അനുമോൾ, അനീഷ്, ഷാനവാസ്, നെവിൻ, അക്ബർ എന്നിവരിൽ നിന്ന് ആരാകും ഏറ്റവുമൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ സെവൻ കപ്പുയർത്തുക എന്നറിയാൻ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. അക്ബർ തീർച്ചയായും കപ്പുയർത്തുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു അക്ബർ ഫാൻസും നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമെല്ലാം. എന്നാൽ മാറിമറിഞ്ഞ പ്രേക്ഷകവിധിയിൽ അക്ബർ അഞ്ചാമൻ മാത്രമായി പുറത്തായിരിക്കുകയാണ്.



