ഇന്ന് പുതിയ ക്യാപ്റ്റനെയും തെരഞ്ഞെടുത്തിരിക്കുകയാണ്.

ബിഗ് ബോസ് മലയാളം ഷോ സീണ്‍ ഏഴ് നാടകീയമായ സംഭവങ്ങളോടെ മുന്നേറുകയാണ്. ബിഗ് ബോസില്‍ ക്യാപ്റ്റനാകുക എന്നതും മത്സരത്തില്‍ വളരെ നിര്‍ണായകവുമാണ്. ക്യാപ്റ്റനായാല്‍ നോമിനേഷൻ ഫ്രീ ആകും എന്ന് മാത്രമല്ല ഹൗസില്‍ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാനുള്ള സാഹചര്യവുമുണ്ടാകും. ഇന്ന് പുതിയ ക്യാപ്റ്റനെയും തെരഞ്ഞെടുത്തിരിക്കുകയാണ്.

മൂന്ന് പേരായിരുന്നു ക്യാപ്റ്റൻ ടാസ്‍കില്‍ ഇന്ന് പങ്കെടുത്തത്. അതില്‍ ഒരാള്‍ ഹോട്ടല്‍ ടാസ്‍കില്‍ ചലഞ്ചര്‍ ആയി വന്ന റിയാസ് സലീം നോമിനേറ്റ് ചെയ്‍ത ഒനീലായിരുന്നു. ജെസീലും ആദിലയുമായിരുന്നു മറ്റ് രണ്ടുപേര്‍. രസകരമായ ഒരു ക്യാപ്റ്റൻസി ടാസ്‍കായിരുന്നു ഇവര്‍ക്ക് വേണ്ടി ബിഗ് ബോസ് സംഘടിപ്പിച്ചത്.

ക്യാപ്റ്റൻ ടാസ്‍ക് ഇങ്ങനെ

ബിഗ് ബോസിന്റെ നിര്‍‌ദ്ദേശം ജിഷിനായിരുന്നു വായിച്ചത്. ക്യാപ്റ്റൻ ടാസ്‍കില്‍ തെരഞ്ഞെടുക്കപ്പെട്ട ഒനീലും ജെസീലും ആദിലും ഇനി വിമാനം പറത്താൻ പോകുകയാണ് എന്ന് ബിഗ് ബോസ് എഴുതിയ കുറിപ്പില്‍ വ്യക്തമാക്കിയതായി ജിഷിൻ വായിച്ചു. തന്നിരിക്കുന്ന കളര്‍ പേപ്പര്‍‌ ഉപയോഗിച്ച് വിമാനമുണ്ടാക്കി പറത്തുകയാണ് വേണ്ടത്. നിങ്ങള്‍ നില്‍ക്കുന്ന ചെന്നൈ എയര്‍‌പോര്‍ട്ടില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് ലാൻഡ് ചെയ്യിപ്പിച്ച് പരമാവധി പോയന്റുകള്‍ നേടിയെടുക്കുക എന്നതാണ് ടാസ്‍ക്. ഗാര്‍ഡൻ ഏരിയയില്‍ പൈലറ്റ്‍മാരുടെ പേരുകളുള്ള മൂന്ന് പോഡിയങ്ങളും അവയില്‍ ഓരോ പൈലറ്റിനുമുള്ള ഓരോ കളറിലുള്ള പേപ്പറും ഉണ്ടാകും. ഈ പേപ്പര്‍ ഉപയോഗിച്ച് വിമാനമുണ്ടാക്കി സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ വന്ന് നിന്ന് വിമാനം പറത്തി ഏതെങ്കിലും ഒരു എയര്‍പോര്‍ട്ടില്‍ ലാൻഡ് ചെയ്യിക്കണം. ചെന്നൈയില്‍ നിന്ന് ഈ ഓരോ എയര്‍പോര്‍ട്ടിലേക്കുമുള്ള ദുരം അനുസരിച്ചാണ് പോയന്റുകള്‍ നല്‍കുന്നത്. അതായത് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ലാൻഡ് ചെയ്‍താല്‍ അഞ്ച് പോയന്റും കൊച്ചി എയര്‍പോര്‍ട്ടില്‍ ലാൻഡ് ചെയ്‍താല്‍ മൂന്ന് പോയന്റും കണ്ണൂരിലാണെങ്കില്‍ ഒരു പോയന്റുമാണ് ലഭിക്കുക. ബസര്‍ ടു ബസര്‍ ഏത് പൈലറ്റാണോ കൂടുതല്‍ പോയന്റുകള്‍ നേടി സ്‍കോര്‍ ബോര്‍ഡില്‍ ഒന്നാമതെത്തുക. അയാളായിരിക്കും ജയിക്കുക ഈ വീടിന്റെ അടുത്ത ക്യാപ്റ്റനുമാകും. അങ്ങനെ വിജയിച്ചത് ഒനീലും ആയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക