രൂക്ഷമായ തര്‍ക്കത്തിനൊടുവില്‍ നെവിൻ ആ ബാഡ്‍ജ് സ്വന്തമാക്കി.

ബിഗ് ബോസ് ഷോ മലയാളം സീസണ്‍ ഏഴ് രസകരവും നാടകീയവുമായ മുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുകയാണ്. ഇത്തവണ തുടക്കത്തിലേ ഏഴിന്റെ പണിയാണ് മത്സരാര്‍ഥികള്‍ക്ക് കിട്ടിയത്. റേസിംഗ് സ്റ്റാര്‍ ബാഡ്‍ജ് ഉള്ളവര്‍ക്ക് മാത്രമാണ് ഇത്തണ അവരവരുടെ വസ്‍ത്രങ്ങള്‍ ലഭിച്ചത്. ബാക്കിയുള്ളവര്‍ക്ക് ബിഗ് ബോസ് നല്‍കുന്ന രണ്ട് ജോഡി വസ്‍ത്രങ്ങളാണ് ലഭിച്ചത്. എന്നാല്‍ ഇന്ന് റേസിംഗ് സ്റ്റാര്‍ ബാഡ്‍ജിന്റെ കാര്യത്തിലും ഒരു ട്വിസ്റ്റ് നടന്നു.

റേസിംഗ് സ്റ്റാര്‍ ബാഡ്‍ജ് ഉള്ളവരുമായി മൂന്ന് പേര്‍ സംവാദം നടത്താനായിരുന്നു ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. അതിനായി ബാഡ്‍ജ് ഇല്ലാത്ത മൂന്ന് പേരെ എല്ലാവരും ചേര്‍ന്ന് തെരഞ്ഞെടുക്കാനും ആവശ്യപ്പെട്ടു. അങ്ങനെ നെവിനെയും ശാരികയെയും ഒനീലിനെയുമാണ് മറ്റുള്ളവര്‍ തെരഞ്ഞെടുത്തത്. വാഗ്വാദത്തില്‍ ജയിക്കുന്നവര്‍ക്ക് ബാഡ്‍ജ് ലഭിക്കുകയും 72 മണിക്കൂര്‍ അത് വയ്‍ക്കാമെന്നുമായിരുന്നു ബിഗ് ബോസ് വ്യക്തമാക്കിയത്. എപ്പോഴാണ് എന്റെ മനസ് മാറുമെന്ന് പറയാൻ പറ്റില്ല എന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. റേസിംഗ് സ്റ്റാര്‍ ബാഡ്‍ജ് കൈവശമുള്ള ജിസേലുമായും ആദില നൂറുമായുും ആര്യനുമായും യഥാക്രമം നെവിൻ, ശാരിക, ഒനീല്‍ എന്നിവര്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു.

ജെസേലും നെവിനുമായാണ് ആദ്യം വാഗ്വാദം നടന്നത്. ബാഡ്‍ജ് സംരക്ഷിക്കാൻ ഒരുപാട് പരിശ്രമിച്ചു, ശരീരത്തില്‍ മുറിവുകള്‍ പോലുമുണ്ടായി എന്ന് ജെസേല്‍ വാദിച്ചു. എന്നാല്‍ ജെസേലിന്റെ ബാഡ്‍ജ് അക്ബര്‍ ഖാൻ മാറ്റിവെച്ചിരുന്നു. അത് ഉദ്ദേശിച്ച് നെവിൻ ജെസേലിന്റെ സ്വന്തം ബാഡ്‍ജ് ഉയര്‍ത്തിക്കാണിക്കാൻ പോലും പറ്റുന്നില്ല എന്ന് വാദിച്ചു. എന്തുകൊണ്ടും ബാഡ്‍ജ് ലഭിക്കാൻ താൻ അര്‍ഹനാണ് എന്നും ബാഡ്‍ജ് മോഷ്‍ടിച്ചതിന്റെ പേരില്‍ താൻ എല്ലാവരുടെയും മുന്നില്‍ കള്ളനായിട്ടു പോലുമുണ്ടെന്ന് വാദിച്ചു. ഇവര്‍ തമ്മിലുള്ള വാദമായിരുന്നു ഏറ്റവും രൂക്ഷമായി നടന്നതും.

വാദപ്രതിവാദത്തിനൊടുവില്‍ ജയിച്ചത് ആര് എന്ന് വോട്ടിനിടാൻ ക്യാപ്റ്റൻ അനീഷ് ബിഗ് ബോസിന്റെ നിര്‍ദ്ദേശാനുസരണം തീരുമാനിച്ചു. ജിസേലിനേക്കാളും വോട്ട് നെവിനാണ് കിട്ടിയത്. അങ്ങനെ ബാഡ്‍ജ് നെവിന് കൈമാറുകയും ചെയ്‍തു. ജിസേലിന് സ്വന്തം വസ്‍ത്രങ്ങളും മറ്റ് സാധനങ്ങളും തിരിച്ചേല്‍പ്പിക്കേണ്ടിയും വന്നു. ആദിലയ്‍ക്കും നൂറയ്‍ക്കും ആര്യനും കൂടുതല്‍ വോട്ടുകള്‍ കിട്ടിയതിനാല്‍ ബാഡ്‍ജ് കൈമാറേണ്ടിയും വന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക