വീഡിയോയില്‍ പൊട്ടിക്കരഞ്ഞ് നടി അനുമോള്‍.
ബിഗ് ബോസ് മലയാളം സീസണ്‍ ഏഴ് ഓഗസ്റ്റ് മൂന്നിനാണ് ആരംഭിച്ചത്. ബിഗ് ബോസ് തുടങ്ങി രണ്ട് നാള്‍ കൊണ്ടു തന്നെ നിരവധി സംഭവ വികാസങ്ങള്‍ക്കാണ് ഹൗസ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഇന്നും സംഭവബഹുലമാകും ബിഗ് ബോസ് എപ്പിസോഡ് എന്ന സൂചന നല്‍കുന്ന പ്രൊമൊ ഏഷ്യാനെറ്റ് പുറത്തുവിട്ടു. അനുമോള്‍ പൊട്ടിക്കരയുന്ന രംഗങ്ങളുള്ള വീഡിയോയാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടത്.
അപ്പാനി ശരതിന്റെ കഴുത്തുവേദന വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് ലൈവ് കണ്ടവര്‍ കമന്റ് ചെയ്യുന്നത്. ഇങ്ങനെ വേദന വന്നാല്‍ ചൂട് വയ്‍ക്കുകയാണ് ചെയ്യുന്നത് എന്ന് അനുമോള്‍ പറഞ്ഞു. ഷാനവാസ് ഇടയ്‍ക്ക് വന്നു. ആശുപത്രിയില്‍ പോയാല്‍ ആശ്വാസം കിട്ടില്ലേ എന്ന് പറഞ്ഞ് അനുമോളിനോട് തര്‍ക്കിച്ചു.. ഇതിനിടയില്‍ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ പോകുമ്പോള്‍ മരുന്ന് തരുന്നത് പണത്തിന് വേണ്ടിയാണ് എന്ന് അനു പറഞ്ഞതായി ഷാനാവാസ് മറ്റുള്ളവരെ അറിയിച്ചു. ഏത് ഡോക്ടറെ കാണാൻ പോയാലും അസുഖത്തിന് മരുന്ന് നല്‍കും, അത് പണത്തിന് വേണ്ടി മാത്രമല്ല എന്നായിരുന്നു ഡോക്ടര്‍ കൂടിയായിർ മത്സരാര്‍ഥി ബിന്നി സെബാസ്റ്റ്യൻ മറുപടി നല്‍കിയത്. അതിനിടയില്‍ വീണ്ടും ഷാനവാസ് അനുമോള്‍ പറഞ്ഞുവെന്ന തരത്തില്‍ വിഷയം എടുത്തിട്ടു. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കി പൊട്ടിക്കരയുന്ന അനുമോളിനെയാണ് പിന്നീട് കണ്ടത്. ഇത് ഇന്നത്തെ എപ്പിസോഡിലെ പ്രധാന രംഗമാകും എന്നാണ് പ്രൊമൊ സൂചിപ്പിക്കുന്നത്.
ഷോയില്‍ കരയില്ല എന്ന് പറഞ്ഞാണ് അനുമോള്‍ കയറിയത്. ഇക്കാര്യം പറഞ്ഞ് പിന്നീട് അനുമോളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ഷാനവാസിനെയും ലൈവില്‍ കണ്ടു. നീ കരയുമോ എന്ന് അറിയാൻ വേണ്ടിയാണ് താൻ അങ്ങനെ പറഞ്ഞത്. കുട്ടിക്കാലം മുതലേ നിന്നെ അറിയുന്നതല്ലേ എന്നൊക്കെ പറഞ്ഞ് ഷാനവാസ് അനുമോളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. തുടര്‍ന്ന് മറ്റുള്ളവര്‍ ഷാനവാസിന് നേരെ തിരിയുന്നതും ലൈവില്‍ കാണാനായി.
വെറുതെ ഷാനാവാസ് കള്ളം പറയേണ്ട ആവശ്യമില്ല എന്നായിരുന്നു മിക്കവരുടെയും വാദം.
