ഒരാളെ വീടിനു പുറത്തേയ്‍ക്കും പറഞ്ഞയച്ചു!.

ബിഗ് ബോസ് സീസണ്‍ ഏഴിന്റ പണി മത്സരാര്‍ഥികള്‍ക്ക് തുടക്കത്തിലേ അനുഭവിക്കുകയാണ്. മത്സരാര്‍ഥികള്‍ കൊണ്ടുവന്ന സാധനങ്ങളൊന്നും ബിഗ് ബോസ് അവര്‍ക്ക് നല്‍കിയിരുന്നില്ല. ബാഡ്‍ജ് ലഭിച്ചവര്‍ക്ക് മാത്രമാണ് സ്വന്തം വസ്‍ത്രങ്ങള്‍ പോലും ലഭിച്ചത്. മറ്റുള്ളവര്‍ക്ക് ബിഗ് ബോസ് നല്‍കിയ രണ്ട് ജോഡി വസ്‍ത്രങ്ങളും ചെരിപ്പും മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക. എന്നാല്‍ ഇത്തവണ പണിപ്പുര മുറി എന്ന ഒരു പ്രത്യേകത കൂടി ഇൻട്രൊഡ്യൂസ് ചെയ്‍തിരുന്നു. വീക്ക്‍ലി ടാസ്‍കില്‍ ജയിക്കുന്നവര്‍ക്ക് മാത്രമേ പണിപ്പുരയില്‍ പ്രവേശിക്കാനാകൂ. അവര്‍ക്ക് സ്വന്തം വസ്‍ത്രങ്ങളോ മറ്റുള്ളവരുടെ വസ്‍ത്രങ്ങളോ വീട്ടിലേക്ക് ആവശ്യമുള്ള മറ്റ് സാധനങ്ങളോ തെരഞ്ഞെടുക്കാനുള്ള അവസരവും ലഭിക്കും. അതിനാല്‍ രൂക്ഷമായ പോരാട്ടമാണ് വീക്ക്‍ലി ടാസ്‍കില്‍ നടന്നത്.

തുടക്കത്തിലേ വാശിയേറിയ ടാസ്‍കുകളാണ് മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയത്. അതിലൊന്നായിരുന്നു ഭാഗ്യത്തിന്റെ പണപ്പെട്ടി ടാസ്‍ക്. വീക്ക്‍ലി ടാസ്‍കായിട്ടായിരുന്നു ഇത് നടപ്പാക്കിയത്. ഇന്ന് ടാസ്‍കിന്റെ അവസാന ദിവസവുമായിരുന്നു.

ഇന്നത്തെ ആദ്യ റൗണ്ട് ഇങ്ങനെ

ഷാനവസിന് ഇന്നലെ ഗോള്‍ഡൻ കോയിൻ ലഭിച്ചതിനാല്‍ നോമിനേഷൻ പവര്‍ ലഭിക്കുന്നതായിരിക്കും. എന്നാല്‍ ഷാനവാസ് തെരഞ്ഞെടുക്കുന്ന പാര്‍ടണര്‍ ഇന്നത്തെ റൗണ്ടില്‍ ഗോള്‍ഡ് കോയിൻ എടുത്താലേ ഈ പവര്‍ ലഭിക്കുകയുള്ളൂ. ഇത്തവണ പണി ലഭിക്കുന്ന കറുത്ത കോയിൻ ഉണ്ടായിരിക്കില്ല. പകരം ഡെസ്റ്റിനി കോയിൻ ഉണ്ടാകും. അതില്‍ മത്സരാര്‍ഥികളെ കാത്തിരിക്കുന്ന വിധി എന്തും ആവാം. ചില പ്രത്യേക പവറുള്ള കോയിനായിരിക്കും അത് എന്നും ബിഗ് ബോസ് സൂചന നല്‍കി. ഇന്നലെ കോയിൻ ലഭിക്കാത്തവര്‍ക്ക് ഇന്ന് മത്സരത്തില്‍ പങ്കെടുക്കാൻ സാധിക്കുന്നതല്ല. മൂന്ന് റൗണ്ടുകളായിട്ടാണ് ടാസ്‍കുകള്‍ നടക്കുക. ആദ്യ രണ്ട് റൗണ്ടില്‍ മൂന്ന് പേര്‍ വീതവും മൂന്നാമത്തെ റൗണ്ടില്‍ രണ്ട് പേര്‍ വീതവുമാണ് മത്സരിക്കുക. എല്ലാ റൗണ്ടുകളിലും ഏറ്റവും കൂടുതല്‍ കോയിൻ ലഭിക്കുന്നവര്‍ക്കായിരിക്കും ഇത്തവണ പണിപ്പുരയില്‍ പ്രവേശിക്കുവാൻ സാധിക്കുക. എട്ട് പേരാണ് ഇന്ന് മത്സരിക്കാനുണ്ടായത്. ഷാനവാസ് ആര്യനെ പാര്‍ടണറായി തെരഞ്ഞെടുത്തു.

അക്ബറായിരുന്നു ഈ റൗണ്ടിലെ വിജയി. രണ്ടാം സ്ഥാനം അഭിലാഷിന് ആയിരുന്നു. കോയിൻ തെരഞ്ഞെടുക്കാനുള്ള അവകാശം അക്ബറിനായിരുന്നു. ഡെസ്റ്റിനി കോയിനായിരുന്നു അക്ബര്‍ തെരഞ്ഞെടുത്തത്. ഗോള്‍ഡ് കോയിൻ അഭിലാഷിനും ലഭിച്ചു. ഡെസ്റ്റി കോയിൻ ലഭിച്ചതോടെ ഒരു സൂപ്പര്‍ പവറും അക്ബര്‍ ഖാനു ലഭിച്ചു. പുകഞ്ഞ കൊള്ളി പുറത്ത് എന്ന ടാസ്‍കില്‍ ഉള്‍പ്പെട്ട നാല് പേരില്‍ നിന്ന് ഒരാളെ വീടിനു ഉള്ളിലേക്കും വീടിന് ഉള്ളിലുള്ള ഒരാളെ പുറത്തേയ്‍ക്കും സ്വാപ് ചെയ്യാനുള്ള പവറാണ് അക്ബര്‍ ഖാന് ലഭിച്ചത്. അത് പ്രകാരം ഷാനവാസിനെ വീടിനുള്ളിലോട്ടും മുൻഷി രഞ്‍ജിത്തിനെ വീടിനു പുറത്തേയ്‍ക്കും (പുകഞ്ഞ കൊള്ളി പുറത്ത് ടാസ്‍‌കിലേക്ക്) അക്ബര്‍ പറഞ്ഞയച്ചു. (ജിൻസി, ജിസേല്‍, ശൈത്യ, ഷാനവാസ് എന്നിവരായിരുന്നു പുകഞ്ഞ കൊള്ളി ടാസ്‍കില്‍ ഉള്‍പ്പെട്ട് വീടിന് പുറത്ത് ഗാര്‍ഡൻ ഏരിയല്‍ കഴിഞ്ഞിരുന്നത്) ആര്യന് ഗോള്‍ഡൻ കോയിൻ ലഭിക്കാത്തതിനാല്‍ ഷാനവാസിനെ സൂപ്പര്‍ പവര്‍ നഷ്‍ടമായി. ഷാനവാസിനെ രണ്ടാം സ്ഥാനക്കാരനായ അഭിലാഷ് നോമിനേറ്റ് ചെയ്യുകയും ചെയ്‍തു.

അവസാന റൗണ്ട് ഇങ്ങനെ

വെള്ളയും കറുപ്പും നിറങ്ങളുള്ള കോയിനുകളാകും ഉണ്ടാകുക. വെള്ള നിറത്തിലുള്ള കോയിനുകള്‍ മാത്രമേ എണ്ണപ്പെടൂ. കോയിനുകളെല്ലാം പേപ്പറിനുള്ളില്‍ പൊതിഞ്ഞിട്ടുണ്ടാകും. ഗാര്‍ഡൻ ഏരിയയില്‍ ചിതറിക്കിടക്കുന്ന രീതിയിലാകും കോയിനുകള്‍ ഉണ്ടാകുക.

ഒടുവില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ഭാഗ്യത്തിന്റെ പണപ്പെട്ടി ടാസ്‍കില്‍ നേടിയ പോയന്റുകള്‍ ബിഗ് ബോസ് പ്രഖ്യാപിച്ചു. റെന- 23, അനീഷ്- 26, ജിസേല്‍- 26, ബിന്നി- 27, ഷാനവാസ്- 19, അഭിലാഷ്- 29, ആര്യൻ- 36, അക്ബര്‍- 37 എന്നിങ്ങനെയായിരുന്നു പോയന്റുകള്‍. ഒടുവില്‍ അക്‍ബര്‍ ഖാനെ ഭാഗ്യത്തിന്റെ പണപ്പെട്ടി ടാസ്‍കില്‍ വിജയിയായി പ്രഖ്യാപികിക്കുകയും ചെയ്‍തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക