ബിഗ് ബോസ് മലയാളം അഗ്നിപരീക്ഷയിൽ അഞ്ചാം എവിക്ഷൻ പൂർത്തിയായി. ടാസ്കുകളിലെ പ്രകടനത്തെയും തുടർന്നുള്ള വാദപ്രതിവാദങ്ങളെയും അടിസ്ഥാനമാക്കി അപർണ്ണ, നയന, റെയ്‌ബിൻ, അഭിരാം എന്നീ നാല് മത്സരാർത്ഥികൾ ഷോയിൽ നിന്നും പുറത്തായി.

ബിഗ് ബോസ് മലയാളം അഗ്നിപരീക്ഷയിലെ അഞ്ചാം എവിക്ഷൻ കഴിഞ്ഞതോടെ മത്സാരാർത്ഥികളുടെ എണ്ണം 20 ലേയ്ക്ക് ചുരുങ്ങിയിരിക്കുകയാണ്. നാല് മത്സരാർത്ഥികളാണ് അഞ്ചാം എവിക്ഷനിലൂടെ ഷോയിൽ നിന്നും പുറത്തായിരിക്കുന്നത്. മാസ്ക് ഓഫ് സെഗ്‌മെന്റിന് ശേഷമാണ് എപ്പിസോഡിൽ ടാസ്ക് ആരംഭിച്ചത്. ടാസ്കിൽ ഏറ്റവും മോശം പെർഫോമൻസ് കാഴ്ച വെച്ച മത്സരാർത്ഥികളെ ഔട്ട് ഹൗസിൽ ആക്കുകയും ശേഷം ഔട്ട് ഹൗസിൽ ആയവർക്ക് മറ്റൊരു ടാസ്ക് നൽകി അതിലും മോശം പ്രകടനം കാഴ്ച വെച്ചവരെ എലിമിനേറ്റ് ആക്കുകയുമാണ് ഇത്തവണ ചെയ്തത്.

ആദ്യ ടാസ്ക് ഇപ്രകാരമായിരുന്നു. 50 നീലക്കപ്പുകളും 50 പിങ്ക് കപ്പുകളും ഫ്ലോറിൽ നിരത്തി വെച്ചിരിക്കും. ഒരു ഗ്രൂപ്പ് ഒരു നിറത്തിൽപ്പെട്ട കപ്പുകൾ കമഴ്ത്തി വെക്കുകയാണെങ്കിൽ എതിർ ഗ്രൂപ്പ് മറ്റേ നിറത്തിലുള്ള കപ്പുകൾ മലർത്തി വെക്കണം. എതിർ ഗ്രൂപ്പിലെ കളിക്കാർക്ക് കപ്പുകൾ നേരെ വെക്കാൻ കഴിയാത്ത തരത്തിൽ അവരുടെ ശ്രദ്ധയും കളിയും തെറ്റിക്കാവുന്നതുമാണ്. അത്തരത്തിൽ ഏത് ടീമാണോ ഏറ്റവും കൂടുതൽ കപ്പുകൾ കൃത്യമായി വെക്കുന്നത് അവരായിരിക്കും വിജയികൾ. ആദ്യം ടാസ്ക് കളിക്കാൻ എത്തിയത് രഞ്ജിനിയുടെയും റിയാസിന്റെയും ഗ്രൂപ്പുകളാണ്. മത്സരം കഴിഞ്ഞപ്പോൾ രഞ്ജിനിയുടെ ടീം ആണ് വിജയിച്ചത്. ശേഷം അഖിൽമാരാർ, റനീഷ എന്നിവരുടെ ടീമുകൾ ആണ് പരസ്പരം പോരാടിയത്. അതിൽ അഖിലിന്റെ ടീം ആണ് വിജയിച്ചത്. ടാസ്ക് പൂർത്തിയായപ്പോൾ രാകേഷ്, ഷാമോൻ, എൽദോ എന്നിവർ ഇൻഫിനിറ്റി പെന്ഡന്റ് കരസ്ഥമാക്കിയപ്പോൾ റെയ്‌ബിൻ, അഭിരാം,

നയന, അളകനന്ദ, പ്രണവ്, അപർണ്ണ എന്നിവരാണ് ഔട്ട് ഹൗസിൽ എത്തിയത്. അടുത്ത സ്റ്റെപ്പ് ആയി ഈ ആറുപേരും പരസ്പരം എന്തുകൊണ്ട് തങ്ങൾ അഗ്നിപരീക്ഷയിൽ തുടരാൻ യോഗ്യരാണെന്ന് ക്ലിയർ ആയി പറയുക എന്നതായിരുന്നു. അത്തരത്തിൽ റെയ്‌ബിൻ,അഭിരാം… നയന, പ്രണവ് ...അപർണ, അളകനന്ദ എന്നിവർ പരസ്പരം സംവാദം നടത്തുകയും ഏറ്റവുമൊടുവിൽ ജഡ്ജസ് എവിക്റ്റ് ആയി പോകേണ്ടവരെ തീരുമാനിക്കുകയുമായിരുന്നു. ടാസ്കുകളും വാദപ്രതിവാദങ്ങളും പൂർത്തിയായപ്പോൾ ആ നാലുപേരെ ഒടുവിൽ ജഡ്ജസ് തെരഞ്ഞെടുത്തു. അപർണ്ണ, നയന, റെയ്‌ബിൻ,

അഭിരാം എന്നിവരാണ് അഞ്ചാം എവിക്ഷനിൽ അഗ്നിപരീക്ഷയിൽ നിന്ന് പുറത്തായത്. ഒരുപാട് പ്രതീക്ഷകളുമായി വന്നവരാണെന്നും ഷോയിൽ നിന്ന് പുറത്താവുന്നതിൽ വിഷമം ഉണ്ടെന്നും എങ്കിലും ബിഗ് ബോസ് തങ്ങളെ ഇങ്ങോട്ട് ക്ഷണിക്കുന്ന രീതിയിൽ ഫെയിം ഉണ്ടാക്കി തിരിച്ച് വരുമെന്നുമാണ് നാലുപേരും പ്രതികരിച്ചത്. ഏതായാലും അഗ്നിപരീക്ഷയിലെ അഞ്ചാം എവിക്ഷൻ കഴിഞ്ഞതോടെ ഏതാണ്ട് ഒരു ചിത്രം തെളിഞ്ഞു വന്നിരിക്കുകയാണ്. 24 ൽ നിന്നും 4 പേര് പുറത്തായി ഇനി 20 മത്സരാർത്ഥികൾ തമ്മിലായിരിക്കും പോരാട്ടം. ടോപ് 10 ലിസ്റ്റിൽ ആരൊക്കെ വരുമെന്നറിയാൻ ഇനി അധികനാൾ കാത്തിരിക്കേണ്ടിവരില്ല.

YouTube video player