നിലവില്‍ ബംഗളൂരുവില്‍ ഫിറ്റ്നസ് ട്രെയ്‍നര്‍ ആണ് ജാസ്‍മിന്‍

തീര്‍ത്തും പ്രതികൂലമായ ജീവിത സാഹചര്യങ്ങളെ പല തരത്തിലാവും മനുഷ്യര്‍ നേരിടുക. ചിലര്‍ അസ്‍തമിക്കുന്ന പ്രതീക്ഷകളില്‍ ജീവിതം ഇത്രയേ ഉള്ളുവെന്ന് നെടുവീര്‍പ്പിടുമ്പോള്‍ മറ്റുചിലര്‍ അതിനെതിരെ നടത്തുന്ന ഒരു പോരാട്ടമുണ്ട്. അത്തരത്തില്‍ തീര്‍ത്തും വിപരീതമായ ജീവിതസാഹചര്യങ്ങളില്‍ നിന്ന് സ്വന്തം പ്രയത്നത്താല്‍ സ്വയം അടയാളപ്പെടുത്തിയ ഒരു വനിത ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ഥിയാണ്. ജിം ട്രെയ്‍നറും ബോഡി ബില്‍ഡറുമായ ജാസ്‍മിന്‍ എം മൂസയാണ് അത്.

ഏതൊരു മനുഷ്യനും പ്രചോദനമാവുന്ന ജാസ്‍മിന്‍റെ ജീവിതകഥ മാധ്യമങ്ങളിലൂടെ നേരത്തേ ജനശ്രദ്ധ നേടിയിട്ടുള്ളതാണ്. ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ പിറന്ന ജാസ്‍മിന്‍ രണ്ട് തവണ വിവാഹിതയാവുകയും ആ രണ്ട് ബന്ധങ്ങളും വേര്‍പിരിഞ്ഞ ആളുമാണ്. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ 18-ാം വയസ്സിലായിരുന്നു ആദ്യ വിവാഹം. രണ്ടാം വിവാഹബന്ധത്തില്‍ നേരിടേണ്ടിവന്ന കടുത്ത പീഡനങ്ങളാണ് ജാസ്‍മിനെ ഒരര്‍ഥത്തില്‍ സ്വയം കരുത്തയാവാന്‍ പ്രേരിപ്പിച്ചത്.

കൊച്ചിയിലെ ഒരു പ്രമുഖ ഫിറ്റ്നസ് സെന്‍ററില്‍ റിസപ്ഷനിസ്റ്റായി ലഭിച്ച ജോലിയാണ് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ബോഡി ബില്‍ഡിംഗിലേക്ക് ഇറങ്ങിയ ജാസ്‍മിന്‍ നിലവില്‍ ബംഗളൂരുവില്‍ ഒരു ഫിറ്റ്നസ് ട്രെയ്‍നര്‍ ആയി പ്രവര്‍ത്തിക്കുകയാണ്. മോണിക്ക ഷമി എന്ന തന്‍റെ സ്ത്രീസുഹൃത്തുമൊത്ത് ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണ് ജാസ്‍മിന്‍. 

'സം​ഗതി കളർ ആകട്ടെ'; ബി​ഗ് ബോസ് സീസൺ 4ന് ആശംസയുമായി മണിക്കുട്ടൻ

ടെലിവിഷൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബി​ഗ് ബോസ് മലയാളം സീസൺ 4 ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി(Bigg Boss Malayalam). ഇന്ന് വൈകുന്നേരം 7 മണി മുതൽ ഷോ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു തുടങ്ങും. ഈ അവസരത്തിൽ ബി​ഗ് ബോസ് പുതിയ സീസണ് ആശംസയുമായി എത്തുകയാണ് മുൻ വിജയിയും നടനുമായ മണിക്കുട്ടൻ.

'ബി​ഗ് ബോസ് സീസൺ 4ൽ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും എന്റെ ആശംസകൾ. ആ വേദിയിലെ മത്സരങ്ങൾക്കൊപ്പം തന്നെ നല്ല മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കാൻ സാധിക്കട്ടെ എന്നും ആശംസിക്കുന്നു. സം​ഗതി കളർ ആകട്ടെ', എന്നാണ് മണിക്കുട്ടൻ കുറിച്ചത്. 

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സം​ഗതി കളറാകും എന്ന ടാ​ഗ് ലൈനോടെയാണ് പുതിയസീസൺ ആരംഭിക്കുന്നത്. അതേസമയം, മുൻപത്തെ സീസണുകളെ പോലെയല്ല ഇത്തവണത്തെ ബി​ഗ് ബോസെന്നും ഏറെ പ്രത്യേകതകൾ ഉണ്ടായിരിക്കുമെന്നും മോഹൻലാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‌