Asianet News MalayalamAsianet News Malayalam

Bigg Boss : നവീനെ എവിക്ഷനില്‍ നിന്ന് രക്ഷപ്പെടുത്തി റോണ്‍സണ്‍, പുറത്താകാൻ സാധ്യതയുള്ള മറ്റുള്ളവരുടെ പേരുകള്‍

എവിക്ഷനില്‍ നിന്ന് ഒരാളെ രക്ഷപ്പെടുത്താൻ ഇത്തവണ ബിഗ് ബോസ് ക്യാപ്റ്റന് അധികാരം നല്‍കി (Bigg Boss).

Bigg Boss Malayalam Season 4 fourth eviction nomination list
Author
Kochi, First Published Apr 18, 2022, 10:45 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ പുതിയ എവിക്ഷൻ പട്ടിക പുറത്തുവിട്ടു. ബിഗ് ബോസ് വീട്ടില്‍ നിന്ന് ആരൊക്കെ പുറത്തുപോകണം എന്ന് നിര്‍ദ്ദേശിക്കാൻ മത്സരാര്‍ഥികളോട് ആവശ്യപ്പെടുകയായിരുന്നു. എന്ത് കാരണത്തിലാണ് ഒരാള്‍ പുറത്തുപോകണമെന്ന് ആവശ്യപ്പെടുന്നത് എന്നതിന്റെ കാരണവും അറിയിക്കാൻ മത്സരാര്‍ഥികളോട് ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ നിര്‍ദ്ദേശിക്കപ്പെട്ട മത്സരാര്‍ഥികളില്‍ നിന്ന് ഒരാളെ രക്ഷപ്പെടുത്താൻ ക്യാപ്റ്റന് ഒരവസരവും ബിഗ് ബോസ് നല്‍കി (Bigg Boss).

ഓരോ മത്സരാര്‍ഥിയും എവിക്ഷൻ പട്ടികയിലേക്ക് നിര്‍ദ്ദേശിച്ചവരുടെ പേരുകള്‍

സുചിത്ര - ഡോ. റോബിൻ, ബ്ലെസ്‍ലി എന്നിവരെയാണ് സുചിത്ര നിര്‍ദ്ദേശിച്ചത്. ഫേക്ക് ആണ് ഇരുവരും എന്ന് തോന്നുന്നു. മനുഷ്യത്വ രഹിതമായ പെരുമാറ്റം അവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നു. ബാക്കിയുള്ളവര്‍ക്ക് ഭയമുണ്ടാക്കുന്നു എന്നുമാണ് സുചിത്ര പറഞ്ഞത്.

ബ്ലസ്‍ലി- ബിഗ് ബോസിലെ എല്ലാ കാര്യങ്ങളും പുറത്തുപോയപ്പോള്‍ കണ്ട ആളെന്ന നിലയില്‍ നിമിഷ പറയുന്ന കാര്യങ്ങള്‍ വിശ്വസിച്ച് നിലപാട് ഇല്ലാത്ത ആളായി മാറി അശ്വിൻ. ഡോ. റോബിനെ കിച്ചണ്‍ ഡ്യൂട്ടി ഏല്‍പിച്ചതാണ്. ഒരു പ്രശ്‍നം വന്നപ്പോള്‍ ഡോ. റോബിൻ അതില്‍ നില്‍ക്കുന്നില്ല എന്ന് പറഞ്ഞ് ഒളിച്ചോടി. ഇക്കാരണങ്ങളാല്‍ അശ്വിനെയും ഡോ. റോബിനെയും നോമിനേറ്റ് ചെയ്യുന്നതായി ബ്ലസ്‍ലി പറഞ്ഞു.

ഡെയ്‍സി- സ്‍ക്രീൻ ടൈമിന് ഡോ. റോബിൻ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നതുപോലെ തോന്നുന്നുണ്ട്. ഡോ. റോബിൻ വീട്ടില്‍ ഉണ്ടാക്കുന്നത് നെഗറ്റീവ് വൈബ്‍സാണ്. മണികണ്ഠൻ ചേട്ടന്റെ ചിന്തകള്‍ സ്‍ത്രീകളെ അടിച്ചമര്‍ത്തുന്നതുപോലെ തോന്നി. പുള്ളി നിന്നാല്‍ വീട്ടില്‍ പ്രശ്‍നങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് പറഞ്ഞും ഡെയ്‍സി നോമിനേറ്റ് ചെയ്‍തു

നിമിഷ- ബ്ലസ്‍ലി നല്ല ഒരു ടീം പ്ലെയര്‍ അല്ല. ലക്വറി ടാസ്‍ക് ഒരു ടീമായിട്ടാണ് ചെയ്യേണ്ടത്. എന്നാല്‍ അവന് അവന്റേതായ രീതിയില്‍ ചെയ്യണമെന്നാണ് പറഞ്ഞ്. സൂരജ് ഇവിടെ ഒരു  പ്രശ്‍നത്തിലും  അവന്റെ നിലപാട് പറഞ്ഞിട്ടില്ല  എന്നതിനായും നോമിനേറ്റ് ചെയ്യുന്നു.

ലക്ഷ്‍മി പ്രിയ- റൂള്‍സ് എല്ലാവരും ഫോളോ ചെയ്യേണ്ട കാര്യമാണ്. ഗെയിമുകളില്‍ ഡോ. റോബിന്റെ അഗ്രസീവ്‍നെസ് കാണുമ്പോള്‍ ഭയം തോന്നുമായിരുന്നു. ഇനിയും അത് ആവര്‍ത്തിച്ചുകൂട എന്നില്ല.രണ്ട് പേരില്‍ ഒതുങ്ങേണ്ട കാര്യങ്ങള്‍ പൊതു സദസിലേക്ക് വലിച്ചിഴക്കുന്നു എന്ന് തോന്നിയതിനാല്‍ ദില്‍ഷയെയും നോമിനേറ്റ് ചെയ്യുന്നതായി ലക്ഷ്‍മി പ്രിയ പറഞ്ഞു.

അശ്വിൻ- ബ്ലസ്‍ലിയുടെ പല നിലപാടുകളോടും എനിക്ക് യോജിക്കാൻ പറ്റുന്നില്ല. ഞാൻ പുറത്തുനിന്ന് മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ അത് നിന്ന് കേള്‍ക്കും എന്നിട്ട് പിന്നീട് പറയും മറ്റുള്ളവരെ കുറ്റപ്പെടുത്തരുത് എന്ന്. പുള്ളി ചെയ്യുന്നതും അതാണ്. ലക്ഷ്‍മി പ്രിയ വീക്ക്ലി ടാസ്‍കില്‍ സ്വന്തം കഴിവില്‍ വിശ്വാസമില്ല എന്ന് തെളിയിച്ചു. മനോഹരമായി പോകേണ്ട ഒരു ടാസ്‍കില്‍ ആ ഒരു വ്യക്തി കാരണമാണ് പ്രശ്‍നങ്ങള്‍ ഉണ്ടായത്.

ധന്യ- വീട്ടിലെ എല്ലാത്തിലെയും ഇൻവോള്‍വ്‍മെന്റ് നോക്കുകയാണെങ്കില്‍ അശ്വിന്റേത് നെഗറ്റീവ് എന്ന് മാത്രമേ പറയാൻ പറ്റുകയുള്ളൂ. ഒരു സാഹചര്യത്തിലും എവിടെയും തന്റെ അഭിപ്രായം പറയാൻ ആള് തുനിഞ്ഞിട്ടില്ല. ഡോ. റോബിൻ അദ്ദേഹത്തിന്റെ നിലപാട് ഇടയ്‍ക്കിടെ പറയാറുണ്ട്. മോട്ടിവേഷൻ കൊടുക്കുന്നതിനെ കുറിച്ചും ഇടയ്‍ക്കിടെ പറയാറുണ്ട്.  എങ്കിലും ടാസ്‍കിന്റെ കാര്യം വരുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ നേരെ മറച്ചിടുന്ന രീതിയിലാണ് പലയിടത്തും പെരുമാറുന്നത് എന്നും പറഞ്ഞ് ധന്യ നോമിനേറ്റ് ചെയ്‍തു.

ജാസ്‍മിൻ-  നവീനെയും ഡോ. റോബിനെയുമാണ് ജാസ്‍മിൻ നോമിനേറ്റ് ചെയ്‍തത്. ഡോ. റോബിന് കൊടുക്കുന്ന ഡ്യൂട്ടി കൃത്യമായി ചെയ്യുന്നില്ല. വീട്ടിലെ സമാധാനാവസ്ഥ എങ്ങനെ കളങ്കപ്പെടുത്താവുന്ന രീതിയിലാണ് ഡോ. റോബിൻ നില്‍ക്കുന്നത്. നവീനും വീട്ടില്‍ ഒരു പ്രശ്‍നമുണ്ടാകുമ്പോള്‍ ഒരു പ്രത്യക ആള്‍ക്കാരെ വെച്ചാണ് ഇടപെടുന്നത്. ഒരു വീട് എന്ന നിലയില്‍ എല്ലാവര്‍ക്കുമായുള്ള ഒരു സമീപനം നവീനില്‍ നിന്ന് കാണാൻ സാധിച്ചിട്ടില്ല.

നവീൻ- ഡോ. റോബിൻ പല കാര്യങ്ങളും ചെയ്‍തിട്ടും ഒന്നും അറിയാത്തപോലെ ഒരു ഫെയ്‍ക്ക് ആയിട്ട് നില്‍ക്കുന്നു. ജയില്‍ നോമിനേഷൻ വന്നപ്പോഴും പ്രശ്‍നങ്ങള്‍ ഒരുപാട് രൂക്ഷമാക്കി.ഒരുപാട് പ്രശ്‍നങ്ങളിലേക്ക്  കത്തിച്ചുവിടുന്നതായിട്ടാണ് ഡെയ്‍സിയെ കുറിച്ച് തോന്നുന്നത് എന്നതിനാലും നോമിനേറ്റ് ചെയ്യുന്നു.

സൂരജ്- കഴിഞ്ഞ ആഴ്‍ചയുണ്ടായ തര്‍ക്കം കിച്ചണ്‍ ഡ്യൂട്ടിയെ കുറിച്ചായിരുന്നു. അനാവശ്യമായി ആളുകളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഡോ. റോബിൻ ശ്രമിച്ചു. നല്ല കഴിവുള്ള ഒരു പയ്യൻ ആണെങ്കിലും വീക്ക്‍ലി ടാസ്‍ക് വന്നപ്പോള്‍ അവനില്‍ നിന്ന് പാട്ട് പ്രതീക്ഷിച്ചെങ്കിലും അതിന് ബ്ലസ്‍ലി തയ്യാറായില്ല എന്നതിനാലായും നോമിനേറ്റ് ചെയ്യുന്നു.

അപര്‍ണ- ജോലികള്‍ ഒക്കെ ചെയ്യാൻ ജാസ്‍മിന് മടിയാണ്. പരാതി പറഞ്ഞേ ചെയ്യൂ എന്നതാണ് ജാസ്‍മിന്റെ പ്രശ്‍നം. സൂരജുമായി നല്ല ഒരു ബന്ധമുണ്ടെങ്കിലും വളരെ സേഫ് ആയിട്ടാണ് കാര്യങ്ങള്‍ പറയുന്നത് എന്നതിനാലും നോമിനേറ്റ് ചെയ്യുന്നു.

അഖില്‍- നമ്മളേക്കാള്‍ അറിവും വിവരവുമൊക്കെ ഉള്ള ആണെങ്കിലും ബ്ലസ്‍ലിയുടെ പ്രവര്‍ത്തികളില്‍ അത് കാണുന്നില്ല. ഡോ റോബിൻ ഒരു നല്ല ഗെയിമറാണെങ്കിലും ചില സമയങ്ങളില്‍ ആവശ്യമില്ലാതെ ചില പ്രശ്‍നങ്ങള്‍ ക്രിയേറ്റ് ചെയ്യുന്നതുപോലെ തോന്നുന്നു.

ഡോ. റോബിൻ- അശ്വിനെയും നവീനെയുമാണ് നോമിനേറ്റ് ചെയ്യുന്നത്. സ്ട്രോംഗ് ആണേലും അശ്വിൻ കുറച്ച് കൂടി ആകണം. ആദ്യമുള്ള ആക്ടീവ് ആയ വീൻ ചേട്ടനെ പിന്നീട് കണ്ടില്ല.

ദില്‍ഷ- ഒരു പ്രശ്‍നം വരുമ്പോള്‍ അതില്‍ നിന്ന് നവീൻ പിൻമാറുന്നു . ഒരു  പ്രശ്‍നം വരുമ്പോള്‍ അത് അയാളുടെ മുഖത്തുനോക്കി പറയാതെ മൂന്നാമതൊരാളെ യൂസ് ചെയ്യുന്നതുപോലെ തോന്നി. ഒരു കാര്യം പറഞ്ഞുകഴിഞ്ഞാല്‍ താൻ അത് പറഞ്ഞുവെന്ന് വ്യക്തമാക്കാൻ ധൈര്യമില്ലാത്ത ആളാണ് ധന്യ എന്ന് തോന്നിയെന്നും പറഞ്ഞും ദില്‍ഷ നോമിനേറ്റ്ചെയ്‍തു.

മണികണ്ഠൻ-  ഭാഷയി കുറിച്ച് സംസാരിക്കാൻ പറഞ്ഞപ്പോള്‍ എല്ലാ ഭാഷയും അറിയാം മലയാളം എന്ന ഭാഷ  തനിക്ക് ബുദ്ധിമുട്ടാണ്, അറിയില്ല എന്ന തരത്തില്‍ നിമിഷ പറഞ്ഞു. പുരുഷൻമാരുടെ ഭാഗത്ത് നിന്ന് മുഖ്യധാരയിലേക്ക് വരുന്നില്ല എന്ന് തോന്നുന്ന സൂരജിനെയും നോമിനേറ്റ് ചെയ്യുന്നതായി മണികണ്ഠൻ പറഞ്ഞു.

റോണ്‍സണ്‍- ലക്ഷ്യമില്ലാതെയും അലസമായും പോതുവിഷയങ്ങളില്‍ ഇടപെടാതെയും ഒതുങ്ങിക്കൂടിയും സ്വന്തം സാന്നിദ്ധ്യം അറിയിക്കാതെ അനര്‍ഹരായി ഇവിടെ തുടരുന്നുവെന്ന് തോന്നിയവരെയുമാണ് ഇതുവരെ നോമിനേറ്റ് ചെയ്‍തത് എന്ന്  ബിഗ് ബോസ് റോണ്‍സണിനോട് പറഞ്ഞു. ആരൊക്കെയാണ് നോമിനേഷനില്‍ വന്നത് എന്നും ബിഗ് ബോസ് അറിയിച്ചു. ക്യാപ്റ്റന്റെ സവിശേഷ അധികാരം ഉപയോഗിച്ച് ഒരാളെ രക്ഷിക്കാമന്നും അതിന്റെ കാരണം പറയണം എന്നും ബിഗ് ബോസ് അറിയിച്ചു. നവീന്റെ പേര് ആയിരുന്നു റോണ്‍സണ്‍ പറഞ്ഞത്. നവീൻ ആക്ടീവ് ആയതു കൊണ്ടാണല്ലോ ഇതിന് മുമ്പ് ക്യാപ്റ്റനായത് എന്നായിരുന്നു റോണ്‍സണ്‍ കാരണം പറഞ്ഞത്.

മൂന്ന് വോട്ടുകളുമായി അശ്വിൻ, മൂന്ന് വോട്ടുകളുമായി സൂരജ്, മൂന്ന് വോട്ടുകളുമായി നവീൻ, അഞ്ച് വോട്ടുകളുമായി ബ്ലസ്‍ലി, ഒമ്പത് വോട്ടുകളുമായി ഡോ. റോബിൻ എന്നിവര്‍ എവിക്ഷൻ പട്ടികയില്‍ വന്നതായി ബിഗ് ബോസ് പ്രഖ്യാപിച്ചു. ക്യാപ്റ്റ്ൻ റോണ്‍സണിന്റെ സവിശേഷ അധീകരമുപയോഗിച്ച് നവീനെ സേവ് ചെയ്‍തതായും ബിഗ് ബോസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios