നിരാശയില്‍ മറ്റു മത്സരാര്‍ഥികള്‍

പലതരം നിയന്ത്രണങ്ങളോടെയുള്ള ജീവിതമാണ് ബിഗ് ബോസ് വീട്ടില്‍ മത്സരാര്‍ഥികളെ കാത്തിരിക്കുന്നത്. അതിലൊന്നാണ് ഭക്ഷണത്തിലെ നിയന്ത്രണം. സമൃദ്ധമായ ആഹാരമല്ല അവിടെയുള്ളത്. മറിച്ച് ലഭ്യമായ ചുരുങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ച് എല്ലാവര്‍ക്കും ആഹാരമൊരുക്കുകയെന്ന ഭാരിച്ച ഉച്ചരവാദിത്തമാണ് അടുക്കളയില്‍ നില്‍ക്കുന്നവര്‍ക്ക് മുന്നിലുള്ളത്. എന്നാല്‍ ഭക്ഷണത്തിലെ ഈ റേഷനിംഗില്‍ നിന്ന് കുറച്ചെങ്കിലും മോചനം നേടാന്‍ ബിഗ് ബോസ് തന്നെ ഒരുക്കുന്ന അവസരമാണ് ലക്ഷ്വറി ബജറ്റ് പോയിന്‍റുകള്‍. 

വീക്കിലി ടാസ്‍കിലെ പ്രകടനം അനുസരിച്ചാണ് ബിഗ് ബോസ് ഓരോ വാരവും ലക്ഷ്വറി ബജറ്റ് പോയിന്‍റുകള്‍ നല്‍കാറ്. ഈ പോയിന്‍റുകള്‍ ഉപയോഗിച്ച് പ്രത്യേക ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനുള്ള അവസരവും ബിഗ് ബോസ് നല്‍കാറുണ്ട്. 3400 പോയിന്‍റുകള്‍ ലഭിക്കുമായിരുന്ന ഇത്തവണത്തെ ടാസ്‍കില്‍ മത്സരാര്‍ഥികള്‍ക്ക് പക്ഷേ നേടാനായത് 2050 പോയിന്‍റുകള്‍ മാത്രമാണ്. വിളിക്കുമ്പോള്‍ വരുന്നതിലെ അലസത, നിര്‍ദേശങ്ങളോടുള്ള ഗൗരവമില്ലാത്ത സമീപനം, പകല്‍ ഉറക്കം അടക്കമുള്ള നിയമ ലംഘനങ്ങള്‍ക്ക് ഓരോരുത്തരില്‍ നിന്നും 50 പോയിന്‍റുകള്‍ വീതം ഈടാക്കുകയാണെന്ന് ബിഗ് ബോസ് അറിയിക്കുകയായിരുന്നു. ക്യാപ്റ്റന്‍റെ അനുവാദമില്ലാതെ ഡോ. റോബിന്‍ ക്യാപ്റ്റന്‍ റൂമില്‍ കയറിയതിന് മറ്റൊരു 500 പോയിന്‍റുകളും തിരിച്ചെടുക്കുകയാണെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. 

എന്നാല്‍ ആകെ ലഭിച്ച 2050 പോയിന്‍റുകള്‍ മുഴുവനും ചെലവാക്കാന്‍ മത്സരാര്‍ഥികള്‍ക്ക് ആയില്ല. 1495 പോയിന്‍റിന് തതുല്യമായ ഭക്ഷ്യ പദാര്‍ഥങ്ങളേ അവര്‍ക്ക് വാങ്ങാനായുള്ളൂ. ലക്ഷ്മിപ്രിയ ആയിരുന്നു ബോര്‍ഡ് നോക്കി ഏതൊക്കെ വേണമെന്ന് തെരഞ്ഞെടുത്ത് പറഞ്ഞത്. അഖില്‍ ആയിരുന്നു അവ ബോര്‍ഡില്‍ എഴുതിയത്. എന്നാല്‍ അരിയും വെളിച്ചെണ്ണയും അടക്കമുള്ള അവശ്യ സാധനങ്ങളും ലക്ഷ്വറി ബജറ്റിന്‍റെ ഭാഗമായി വാങ്ങേണ്ടതാണെന്ന തെറ്റിദ്ധാരണയിലായിരുന്നു ലക്ഷ്മിപ്രിയ. അഖിലും അത്തരത്തില്‍ തെറ്റിദ്ധരിച്ചിരുന്നു. ഫലം 555 ലക്ഷ്വറി പോയിന്‍റുകള്‍ മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും നഷ്ടമാവുകയായിരുന്നു.

ജോണ്‍പോള്‍ രോഗശയ്യയില്‍; സഹായാഭ്യര്‍ഥനയുമായി സുഹൃത്തുക്കള്‍

പ്രശസ്‍ത തിരക്കഥാകൃത്തും സാംസ്കാരിക പ്രവര്‍ത്തകനുമായ ജോണ്‍പോള്‍ രോഗശയ്യയില്‍. രണ്ടു മാസമായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുകയാണ് കുടുംബം. ഈ ആവശ്യത്തിലേക്കായി ഒരു ചികിത്സാസഹായ ഫണ്ട് ആരംഭിച്ചിരിക്കുകയാണ് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍. ജോണ്‍ പോളിന്‍റെ മകളുടെ ഭര്‍ത്താവ് ജിബി എബ്രഹാമിന്‍റെ അക്കൗണ്ടിലേക്കാണ് സഹായങ്ങള്‍ ലഭിക്കേണ്ടത്. 

സുഹൃത്തുക്കള്‍ പുറത്തിറക്കിയ കുറിപ്പ്

പ്രിയപ്പെട്ടവരെ, പ്രശസ്ത തിരക്കഥാകൃത്തും സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ ശ്രീ. ജോണ്‍പോള്‍ കഴിഞ്ഞ രണ്ട് മാസക്കാലമായി രോഗാതുരമായ അവസ്ഥയില്‍ ആശുപത്രിയില്‍ ഐസിയുവില്‍ ആണ്. താങ്കള്‍ക്ക് അറിയുന്നതുപോലെ ഈ രണ്ട് മാസം കൊണ്ട് അദ്ദേഹത്തിന്‍റെ കുടുംബം സാമ്പത്തികമായ വലിയ പ്രതിസന്ധിയില്‍ ആണ്. പൊതുസമൂഹത്തിന്‍റെ സഹായത്തോടെയല്ലാതെ മുന്നോട്ടുപോകാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ ജോണ്‍പോളിനുവേണ്ടി ഒരു ചികിത്സാ സഹായം സമാരംഭിച്ചിരിക്കുകയാണ്. ശ്രീ. ജോണ്‍പോളിന്റെ മകളുടെ ഭര്‍ത്താവ് ജിബി എബ്രഹാമിന്‍റെ അക്കൗണ്ട് ആണ് അതിനായി ഉപയോഗിക്കുന്നത്. താങ്കളുടെ സമാഹരണങ്ങളും സഹായവും സാദരം അഭ്യര്‍ഥിക്കുന്നു.

Gibi N Abraham, Naduviledathu, Anchalpetty; Account Number- 67258022274, IFSC Code- SBIN0070543, State Bank Of India, Kakoor Branch എന്ന അക്കൗണ്ടിലേക്കാണ് പണം അയക്കേണ്ടത്. 9446610002 എന്ന ഗൂഗിള്‍ പേ നമ്പരിലേക്കും സഹായങ്ങള്‍ അയക്കാവുന്നതാണ്. 

പ്രൊഫ. എം കെ സാനു, പ്രൊഫ, എം തോമസ് മാത്യു, ഫാ. തോമസ് പുതുശ്ശേരി, എം മോഹന്‍, സിഐസിസി ജയചന്ദ്രന്‍, പി രാമചന്ദ്രന്‍, അഡ്വ, മനു റോയ്, സി ജി രാജഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ് സഹായാഭ്യര്‍ഥന നടത്തിയിരിക്കുന്നത്.