ഫിറ്റ്നസ് രം​ഗത്ത് കാലങ്ങളായി പ്രതിഭ തെളിയിക്കുന്ന ആളാണ് വിഷ്ണു ജോഷി. 2019ലെ മിസ്റ്റർ ഇന്ത്യ മത്സരത്തിൽ  ടോപ്പ് സിക്സിൽ വിഷ്ണു ജോഷി എത്തിയിരുന്നു. 

മലയാളം ബി​ഗ് ബോസ് തുടങ്ങിയ നാളുമുതൽ എല്ലാ സീസണിലും ഒന്നോ അതിലധികമോ ജിമ്മമാർ ഉണ്ടായിരിക്കും. സുജോ മാത്യു, നവീൻ, പവൻ, ഷിയാസ്, ജാസ്മിൻ എന്നിവർ ഉദാഹരണങ്ങൾ മാത്രം. ഇവർക്കായി ജിം സജീകരണങ്ങളും ബി​ഗ് ബോസ് അണിയറക്കാർ ഒരുക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റാക്കാതെ ഒരു ഫിറ്റ്നസ് ഫ്രീക്കനുണ്ട്. ഫിറ്റ്നസ് മോഡലായ വിഷ്ണു ജോഷിയാണ് ആ മത്സരാർത്ഥി. 

ഫിറ്റ്നസ് രം​ഗത്ത് കാലങ്ങളായി പ്രതിഭ തെളിയിക്കുന്ന ആളാണ് വിഷ്ണു ജോഷി. 2019ലെ മിസ്റ്റർ ഇന്ത്യ മത്സരത്തിൽ ടോപ്പ് സിക്സിൽ വിഷ്ണു ജോഷി എത്തിയിരുന്നു. 2017ൽ മിസ്റ്റർ കേരളയും മിസ്റ്ററർ എറണാകുളം പട്ടവും വിഷ്ണു സ്വന്തമാക്കിയിട്ടുണ്ട്. 2019ൽ മിസ്റ്റർ എറണാകുളം പട്ടവും സ്വന്തമാക്കി വിഷ്ണു തിളങ്ങി. 

ഇൻസ്റ്റയിൽ ഏഴായിരത്തിനു അടുത്താണ് വിഷ്ണുവിന്റെ ഫോളോവേഴ്സ്. "നിങ്ങൾ ഒരു സ്വപ്നം കാണുകയും അതിനായി പ്രതിജ്ഞാബദ്ധരാവുകയും, പ്രവർത്തിക്കുകയും ചെയ്താൽ അത് യാഥാർത്ഥ്യമാകും എന്ന ക്യാപ്‌ഷൻ ആണ് ബയോയിൽ വിഷ്ണു നൽകിയിരിക്കുന്നത്.

എന്തായാലും ബി​ഗ് ബോസിൽ ഫിറ്റ്നസ് രം​ഗത്തോട് താല്പര്യമുള്ളവരുടെ ശ്രദ്ധ മുഴുവൻ വിഷ്ണു ജോഷിയോട് ആയിരിക്കുമെന്ന് ഉറപ്പാണ്. വിഷ്ണുവിന്റെ ഫിറ്റ്‍നെസ് തന്ത്രങ്ങള്‍ക്ക് ബിഗ് ബോസിലും ആരാധകരുണ്ടായേക്കാം. കരുത്തുറ്റ ഒരു മത്സരാര്‍ഥിയാണോ വിഷ്ണു ജോഷി എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. 

'പോർക്കളം'; ഇത് ബിഗ് ബോസ് 5 ഹൗസ്, പ്രത്യേകതകള്‍ ഇങ്ങനെ