'സന്‍മനസുള്ളവര്‍ക്ക് സമാധാനം' വീക്കിലി ടാസ്കിലെ പ്രകടനത്തെ അധികരിച്ച് ബിഗ്ബോസ് വീട്ടില്‍ നിന്നും ആരാണ് ഇത്തവണ ജയിലില്‍ പോകേണ്ടത് എന്ന് നിര്‍ദേശിക്കാന്‍ ബിഗ്ബോസ് പറഞ്ഞു.

തിരുവനന്തപുരം: കഴിഞ്ഞ ആഴ്ചത്തെ 'സന്‍മനസുള്ളവര്‍ക്ക് സമാധാനം' വീക്കിലി ടാസ്കിലെ പ്രകടനത്തെ അധികരിച്ച് ബിഗ്ബോസ് വീട്ടില്‍ നിന്നും ആരാണ് ഇത്തവണ ജയിലില്‍ പോകേണ്ടത് എന്ന് നിര്‍ദേശിക്കാന്‍ ബിഗ്ബോസ് പറഞ്ഞു. ഇത്തരത്തില്‍ വീട്ടിലുള്ളവര്‍ രണ്ടുപേരെയാണ് ജയിലിലേക്ക് നിര്‍ദേശിക്കേണ്ടിയിരുന്നത്. ഇത് പ്രകാരം വീട്ടിലുള്ളവര്‍ നിര്‍ദേശിച്ച പേരുകള്‍ ഇങ്ങനെയാണ്. 

റിനോഷ് - സാഗര്‍ , നാദിറ
ജുനൈസ് - സാഗര്‍ , നാദിറ
മിഥുന്‍ - സാഗര്‍, നാദിറ
സെറീന - സാഗര്‍, ജുനൈസ്
റെനീഷ - സാഗര്‍, നാദിറ
നാദിറ - ജുനൈസ്, സാഗര്‍
ശോഭ - സാഗര്‍, നാദിറ
സാഗര്‍ - ജുനൈസ്, റെനീഷ
ഷിജു- നാദിറ, റെനീഷ
അഖില്‍ - നാദിറ, സാഗര്‍
വിഷ്ണു - നാദിറ, ശോഭ
അനു- നാദിറ, ശോഭ

ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തില്‍ സാഗറും, ജുനൈസും, നാദിറയും ജയില്‍ വസ്ത്രം ധരിക്കാന്‍ ബിഗ്ബോസ് നിര്‍ദേശിച്ചു. പിന്നീടാണ് ഇതില്‍ ഒരാള്‍ക്ക് ജയില്‍ മുക്തിയുണ്ടെന്നും. അതിനായി ഒരു ടാസ്ക് ഉണ്ടെന്നും ബിഗ്ബോസ് പറഞ്ഞത്. ഇത്തരത്തില്‍ മൂന്നുപേര്‍ക്കും നിശ്ചത സമയം നല്‍കും. അതിലൂടെ ഒപ്പമുള്ള രണ്ടുപേരെ ആക്ഷേപ ഹാസ്യരൂപത്തില്‍ അവതരിപ്പിക്കാം.

അത്തരത്തില്‍ ആരുടെ അവതരണമാണ് വീട്ടുകാരെ കൂടുതല്‍ ചിരിപ്പിക്കുന്നത് അതിന്‍റെ അടിസ്ഥാനത്തില്‍ അയാള്‍ ടാസ്ക് വിജയി ആകുകയും അയാള്‍ക്ക് ജയില്‍ മുക്തി ലഭിക്കുകയും ചെയ്യും. ഇത്തരത്തില്‍ വീട്ടുകാരെ കൂടുതല്‍ ചിരിപ്പിച്ചത് ജുനൈസാണ്. സാഗര്‍ നാദിറ എന്നിവരുടെ ലൌ ട്രാക്ക് അടക്കം എടുത്താണ് ജുനൈസ് റോസ്റ്റിംഗ് നടത്തിയത്. കൂടുതല്‍ വീട്ടുകാര്‍ സപ്പോര്‍ട്ട് ചെയ്തതും ജുനൈസിനെയാണ്. ഇതോടെ ജുനൈസ് ജയില്‍ മുക്തനായി. ജുനൈസ് ഇക്ക ഈ എപ്പിസോഡ് തൂക്കിയെന്നാണ് വിഷ്ണു പറഞ്ഞത്. എന്നാല്‍ ജുനൈസിന്‍റെ അവതരണം വളരെ വ്യക്തിപരമായി എന്ന അഭിപ്രായവുമായി അനു രംഗത്ത് എത്തിയിരുന്നു. 

ബിഗ് ബോസില്‍ ഉമ്മവെച്ചു എന്ന വിമര്‍ശനത്തില്‍ അഞ്‍ജൂസിനോട് ശ്രുതി ലക്ഷ്‍മി- വീഡിയോ

'പൊളിറ്റിക്കൽ കറക്റ്റ്നെസ് ആവശ്യമുള്ളയിടത്ത് മതി', നാദിറയോട് വിഷ്‍ണു

YouTube video player