Asianet News MalayalamAsianet News Malayalam

'ഞാന്‍ ബോധപൂര്‍വ്വം മാറിനടക്കുകയാണ്' : അളിയന്‍ സല്‍മാനുമായുള്ള ബന്ധത്തെക്കുറിച്ച് ആയുഷ് ശർമ്മ

ബോളിവുഡ് ഹംഗാമയുമായുള്ള അഭിമുഖത്തില്‍ താനും സൽമാനും തമ്മിൽ യാതൊരു വ്യക്തിപരമായ പ്രശ്നവും ഇല്ലെന്ന്  റുസ്ലാൻ താരം വ്യക്തമാക്കി. 

Aayush Sharma breaks silence on why he left Salman Khans bond vvk
Author
First Published Apr 21, 2024, 4:47 PM IST

മുംബൈ: റിലീസിന് ഒരുങ്ങുന്ന ആക്ഷൻ-ത്രില്ലറായ റുസ്ലാന് വേണ്ടി ഒരുങ്ങുകയാണ് നടന്‍ ആയുഷ് ശർമ്മ. അടുത്തകാലത്തായി ഇദ്ദേഹത്തിന്‍റെ ഭാര്യ സഹോദരന്‍ ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള ബന്ധത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും സോഷ്യല്‍ മീ‍ഡിയയില്‍ ഉയരുന്നുണ്ട്. സൽമാന്‍റെ ഇളയ സഹോദരി അർപ്പിത ഖാന്‍റെ ഭർത്താവായ ആയുഷ് സല്‍മാനുമായി വ്യക്തിപരമായ ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു. അടുത്തിടെ ബോളിവുഡ് ഹംഗാമയ്‌ക്ക് നൽകിയ അഭിമുഖത്തിൽ സൽമാൻ ഖാനുമായി കരിയര്‍ ബന്ധം ഉപേക്ഷിച്ചതായി ആയുഷ് വെളിപ്പെടുത്തുകയാണ്. 

ബോളിവുഡ് ഹംഗാമയുമായുള്ള അഭിമുഖത്തില്‍ താനും സൽമാനും തമ്മിൽ യാതൊരു വ്യക്തിപരമായ പ്രശ്നവും ഇല്ലെന്ന്  റുസ്ലാൻ താരം വ്യക്തമാക്കി. “അങ്ങനെയല്ല സല്‍മാന്‍ ഫിലിംസ് എനിക്കൊരു വീടാണ്. ഒരു നടനും ഒരു പ്രൊഡക്ഷൻ ഹൗസിൽ മാത്രവേണ്ടി  പ്രവർത്തിക്കുന്നില്ല. വലിയൊരു തമാശയാണ് ഇത്. പക്ഷേ എന്‍റെ തിരഞ്ഞെടുപ്പ് ഏറെ ചര്‍ച്ച  ആകുന്നുണ്ട്.

ഒരു പ്രത്യേക പ്രൊഡക്ഷൻ ഹൗസിൽ കംഫർട്ട് സോണിൽ ജോലി ചെയ്ത ശേഷം പിന്നീട് പുറത്ത് പോയ, അതേ പ്രൊഡക്ഷൻ ഹൗസിലേക്ക് തിരിച്ചു പോയ ഒരുപാട് അഭിനേതാക്കളുണ്ട്. എനിക്ക് പുറത്തുകടക്കാൻ ആഗ്രഹമുണ്ടായിരുന്നു. എനിക്ക് കുടുംബത്തിനുള്ളിലെ സുരക്ഷിതത്വത്തില്‍ മാത്രം ജോലി ചെയ്യാൻ കഴിയില്ലായിരുന്നു. കാരണം എന്‍റെ വളർച്ച മുരടിക്കും. കുറച്ചു കാലത്തേക്ക് കുടുംബം വിട്ട് പുറത്ത് ജോലി ചെയ്യാനുള്ള ബോധപൂർവമായ തീരുമാനമായിരുന്നു അത്. വളരുക, സ്വയം പഠിക്കുക, പരിണമിക്കുക, തിരികെ വിളിക്കപ്പെടാൻ യോഗ്യനാകുക എന്നിവ എനിക്ക് പ്രധാനമായിരുന്നു" -ആയുഷ് ശർമ്മ പറയുന്നത്. 

വാരിന ഹുസൈനൊപ്പം ലൗയാത്രി എന്ന ചിത്രത്തിലൂടെയാണ് ആയുഷ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സൽമാൻ ഖാൻ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്. പിന്നീട് മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്ത സൽമാന്‍ പ്രധാന വേഷത്തില്‍ എത്തിയ ആക്ഷൻ ഡ്രാമയായ അന്തിം: ദി ഫൈനൽ ട്രൂത്തിൽ ആയുഷ് പ്രധാന വേഷത്തില്‍ എത്തി. മഹിമ മക്വാന, മഹേഷ് മഞ്ജരേക്കർ, ജിഷു സെൻഗുപ്ത, സച്ചിൻ ഖേദേക്കർ, നികിതിൻ ധീർ, ഛായാ കദം തുടങ്ങിയവരും ഇതിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

അദ്ദേഹം തെറ്റിദ്ധരിച്ചു, ‘ജയ് ഹോ’ഈണം നല്‍കിയത് റഹ്മാന്‍ തന്നെ; വിവാദത്തിന് ഫുള്‍ സ്റ്റോപ്പിട്ട് ഗായകന്‍

20 വര്‍ഷത്തിന് ശേഷവും ആ ചിത്രം തീയറ്ററില്‍ ഉണ്ടാക്കുന്ന ഓളം; ആവേശം അടക്കാനാവാതെ തൃഷ.!

Follow Us:
Download App:
  • android
  • ios