ജയില്‍ ടാസ്ക് കഴിഞ്ഞതിന് ശേഷം ഗബ്രി ജിന്‍റോ കൂട്ടുകെട്ട് അതില്‍ വിജയിച്ചിരുന്നു. അതിന് ശേഷമുള്ള സംസാരമാണ് ഇപ്പോള്‍ ഇരുവര്‍ക്കിടയിലും പ്രശ്നം ഉണ്ടാക്കിയത്. 

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ പ്രധാനപ്പെട്ട കൂട്ടുകെട്ടാണ് ഗബ്രിയും ജാസ്മിനും. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് ഇത്തിരി കണ്‍ഫ്യൂഷനാണ് എന്ന് പറയുന്നുണ്ടെങ്കിലും ഇരുവര്‍ക്കിടയിലെ ബോണ്ടിംഗ് പല ഗെയിമുകളിലും കണ്ടിട്ടുണ്ട്. എന്നാല്‍ ഇരുവരും തമ്മില്‍ ഇടയ്ക്കിടയ്ക്ക് തെറ്റാറുമുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ എപ്പിസോഡില്‍ കണ്ടത്. 

ജയില്‍ ടാസ്ക് കഴിഞ്ഞതിന് ശേഷം ഗബ്രി ജിന്‍റോ കൂട്ടുകെട്ട് അതില്‍ വിജയിച്ചിരുന്നു. അതിന് ശേഷമുള്ള സംസാരമാണ് ഇപ്പോള്‍ ഇരുവര്‍ക്കിടയിലും പ്രശ്നം ഉണ്ടാക്കിയത്. ഗബ്രി പറഞ്ഞ ഒരു കാര്യം സിജോ പറഞ്ഞു എന്ന രീതിയില്‍ ജാസ്മിന്‍ അവതരിപ്പിച്ചു എന്നതാണ് ഗബ്രിക്ക് പ്രശ്നമായത്. എന്നാല്‍ ഗബ്രി അതില്‍ തന്‍റെ അസംതൃപ്തി തുറന്നു പറഞ്ഞു. 

എന്നാല്‍ ഗബ്രി പറഞ്ഞത് ശരിയല്ലെന്നും. നീ എന്നോട് അത് സിജോ പറഞ്ഞത് എന്നാണ് പറഞ്ഞതെന്ന് ജാസ്മിന്‍ പറഞ്ഞു. ഇതില്‍ അറിയാത്തപോലെ ഇരുന്നാല്‍ മതിയെന്ന് പറഞ്ഞിട്ടും നീ കയറി പറഞ്ഞു. ഇത് തിരിച്ചടിച്ചോളും എന്നാണ് ഗബ്രി പറഞ്ഞത്. 

നീ നുണ പറയുന്നത് എന്‍റെയടുത്താണെന്ന് നീ ആലോചിക്കണം എന്ന് ജാസ്മിന്‍ തിരിച്ചു പറഞ്ഞു. അതോടെ ഞാന്‍ നുണ പറഞ്ഞുവെന്ന് മാത്രം പറഞ്ഞാല്‍ എന്‍റെ കൈയ്യിന്ന് പോകും എന്ന് ഗബ്രി ചൂടായി. ചെയ്യാത്ത കാര്യം എന്‍റെ തലയില്‍ വെച്ചുകെട്ടരുതെന്നും ഗബ്രി പറഞ്ഞു.

ഇതോടെ ജാസ്മിനും തിരിച്ചടിച്ചു. നിന്നെ നുണയനാക്കിയിട്ടും നിന്‍റെ തലയില്‍ ചെയ്യാത്ത കാര്യം കെട്ടിവച്ചിട്ടും എനിക്ക് എന്താ കാര്യം എന്ന് ജാസ്മിന്‍ ചോദിച്ചു. പിന്നീട് ജാസ്മിന്‍ ഒച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ അവരെ കേള്‍പ്പിക്കാനാണെങ്കില്‍ എനിക്കും കേള്‍പ്പിക്കാന്‍ അറിയാം എന്ന് ഗബ്രി പറഞ്ഞു. പിന്നീട് റെസ്മിനോട് പറഞ്ഞകാര്യം പറഞ്ഞപ്പോള്‍ റെസ്മിനോട് ചോദിക്കാം എന്ന് പറഞ്ഞ് ഗബ്രി എഴുന്നേറ്റു. ഇതോടെ ജാസ്മിന്‍ ഗബ്രിയെ തടഞ്ഞു. 

എന്തായാലും ഏഷ്യാനെറ്റ് പേജില്‍ പ്രസിദ്ധീകരിച്ച വീഡിയോയുടെ അടിയില്‍ സമിശ്രമായാണ് പ്രേക്ഷകര്‍ പ്രതികരിക്കുന്നത്. ജാസ്മിന്‍ ആ ഫ്രണ്ട്ഷിപ്പ് തകരാതെ നോക്കാന്‍ പരമാവധി ശ്രമിക്കുന്നു എന്ന് പലരും പറയുന്നു. എന്നാല്‍ ഇരുവരും ചേര്‍ന്നുള്ള നാടകമാണ് ഇതെന്നാണ് മറ്റ് പലരും പറയുന്നത്. 

തമന്നയുടെ പ്രേതം പേടിപ്പിച്ചോ?: അരൺമനൈ 4 ആദ്യദിനത്തില്‍ നേടിയ കളക്ഷന്‍ ഞെട്ടിപ്പിക്കുന്നത്

'ഓണ്‍ലൈനില്‍ വോട്ട് ചെയ്യമല്ലോ' ജ്യോതികയെ ട്രോളി സോഷ്യല്‍ മീഡിയ