അതിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസം നേരിടുന്നുണ്ട്  ജാന്‍മോണി ദാസ്. പലരും ഇത് എന്ത് മലയാളം എന്നും മറ്റും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു.

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ വളരെ ശ്രദ്ധേയായ മത്സരാര്‍ത്ഥിയാണ് ജാന്‍മോണി ദാസ്.
മലയാളി സിനിമാതാരങ്ങളില്‍ പലരുടെയും പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ ജാന്‍മോണി ദാസിന്‍റെ ജീവിതവഴികള്‍ അതിന് ഉത്തമ ഉദാഹരണമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമിലെ ഗുവാഹത്തിയില്‍ ജനിച്ച ജാന്‍മോണി ഇന്ന് കേരളത്തിലെ ഏറ്റവും പ്രശസ്തരായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായി മാറിയത് അത്തരമൊരു മാജിക് ആണ്.

കലാപാരമ്പര്യമുള്ള ഒരു കുടുംബത്തിലായിരുന്നു ജാന്‍മോണിയുടെ ജനനം. വിഖ്യാത ഗായകന്‍ ഭൂപന്‍ ഹസാരിക ബന്ധുവാണ്. ഒരു റെയില്‍വേ ഉദ്യോഗസ്ഥ കൂടിയായിരുന്ന മുത്തശ്ശിയുടെ സംരക്ഷണയിലാണ് ജാന്‍മോണി വളര്‍ന്നത്. കുട്ടിക്കാലത്തേ നൃത്തത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച ജാന്‍മോണിയെ വീട്ടുകാര്‍ ക്ലാസിക്കല്‍ നൃത്തമായ സത്രിയ അഭ്യസിക്കാന്‍ അയച്ചു. എന്നാല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലുള്ള തുടക്കമാണ് അവരുടെ ജീവിതത്തെ മാറ്റിമറിച്ചത്. ഇന്ന് കേരളത്തില്‍ ആ മേഖലയില്‍ താരമൂല്യമുള്ള ഒരാളാണ് ജാന്‍മോണി ദാസ്.

ഇതിന്‍റെയെല്ലാം ബലത്തിലാണ് ബിഗ്ബോസ് മലയാളം സീസണ്‍ 6 ല്‍ ജാന്‍മോണി ദാസ് എത്തിയത്. മലയാളത്തില്‍ അല്‍പ്പം വഴക്കം കുറവാണ് ജാന്‍മോണി ദാസിന്. അത് പ്രേക്ഷകര്‍ക്ക് അവരുടെ സംസാരം കേള്‍ക്കുമ്പോള്‍ മനസിലാകും. അതിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസം നേരിടുന്നുണ്ട് ജാന്‍മോണി ദാസ്. പലരും ഇത് എന്ത് മലയാളം എന്നും മറ്റും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു.

ഇപ്പോള്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബിഗ്ബോസ് സീസണ്‍ 4 മത്സരാര്‍ത്ഥി റിയാസ് സലീം. തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ഇട്ട പോസ്റ്റിലൂടെയാണ് ജാന്‍മോണി ദാസിനെ പിന്തുണച്ച് റിയാസ് എത്തിയിരിക്കുന്നത്. 

'സോഷ്യൽ മീഡിയയിൽ ജാൻമണിയുടെ മലയാളം ഉച്ചാരണത്തെ കളിയാക്കാൻ ചില ആളുകൾക്ക് ധൈര്യമുണ്ട്. എന്നിട്ടും ഇംഗ്ലീഷില്‍ രണ്ട് വാക്ക് പ്രയോഗിക്കാന്‍ അവർ ഇടറുന്നു.. വെള്ളം തിളപ്പിക്കാൻ അറിയല്ല, പക്ഷെ ഷെഫിനെ പാചകത്തെ കുറ്റം പറയും, ടിപ്പിക്കല്‍ മലയാളി' പുതിയ ഭാഷ പഠിക്കുന്നതും സംസാരിക്കുന്നതും അഭിനന്ദനാർഹമാണെന്ന് അറിയുക" റിയാസ് പറയുന്നു. 

അതേ സമയം ആദ്യവാരത്തില്‍ തന്നെ ബിഗ് ബോസ് വീട്ടിലെ പവര്‍ ടീമില്‍ അംഗമായ ജാന്‍മോണി മികച്ച പ്രകടനമാണ് ബിഗ് ബോസ് വീട്ടില്‍ കാഴ്ച വയ്ക്കുന്നത്. 

തെറ്റ് ചെയ്തിട്ടില്ല; വയ്യാത്ത മകളുടെ തലയില്‍ കൈവെച്ച് പറയുന്നു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിനു അടിമാലി

ബിഗ്ബോസിന്‍റെ പ്രണയ വല്ലിയില്‍ പുതിയ കുസുമങ്ങള്‍ വിടരുന്നു; ജാസൂ ഗബ്രി പ്രണയം ലോക്ക്.!