കഴിഞ്ഞ ദിവസം ആയിരുന്നു ആന്‍റി മരണപ്പെട്ട വിവരം ബിഗ് ബോസ് ജിസേലിനെ അറിയിച്ചത്. 

ബി​ഗ് ബോസ് മലയാളം സീസൺ 7ലെ ഏറ്റവും ശ്രദ്ധേയയായ മത്സരാർത്ഥികളിൽ ഒരാളാണ് ജിസേൽ. ഹിന്ദി ബി​ഗ് ബോസിൽ മത്സരാർത്ഥിയായിരുന്ന ജിസേൽ ഒരു മോഡൽ കൂടിയാണ്. മലയാളിയാണെങ്കിലും കുട്ടിക്കാലം മുതൽ മുംബൈയിലായിരുന്ന ജിസേലിന്റേ രസകരമായ മലയാളം പറച്ചിലും ​ഗെയിം സ്പിരിറ്റും ബി​ഗ് ബോസ് പ്രേക്ഷകരിൽ പെട്ടെന്ന് തന്നെ അവരെ ശ്രദ്ധേയമാക്കി. സീസൺ ഇരുപത്തി അഞ്ചാം ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ ജിസേലിനെ ബി​ഗ് ബോസ് വീട്ടിൽ തേടി എത്തിയത് ഒരു ദുഃഖ വാർത്തയായിരുന്നു.

കഴിഞ്ഞ കുറച്ചു കാലമായി അസുഖ ബാധിതയായി ചികിത്സയിലായിരുന്ന ജിസേലിന്റെ ആന്റി മരണപ്പെട്ടു എന്ന വിവരം കഴിഞ്ഞ ദിവസം ബി​ഗ് ബോസ് അറിയിക്കുകയായിരുന്നു. കൺഫഷൻ റൂമിൽ വച്ചായിരുന്നു ബി​ഗ് ബോസ് ഇക്കാര്യം അറിയിച്ചത്.

'ജിസേലിന്റെ അമ്മ വിളിച്ചിരുന്നു. ഒരു ദുഃഖ വാർത്തയുണ്ട്. സുഖമില്ലാതിരുന്ന നിങ്ങളുടെ അമ്മയുടെ സഹോദരി മരണപ്പെട്ടു', എന്നാണ് ബി​ഗ് ബോസ് പറഞ്ഞത്. പിന്നാലെ പൊട്ടിക്കരഞ്ഞ ജിസേലിനെ ഷോയിൽ കാണാനായി. ശേഷം ജിസേലിന്റെ അമ്മ ഫോണിൽ സംസാരിക്കുകയും ചെയ്തു. മെനിഞ്ഞാന്ന് രാത്രി ആയിരുന്നു ആന്റിയുടെ മരണം സംഭവിച്ചതെന്ന് അമ്മ പറയുന്നുണ്ട്. 

'മമ്മി ഒക്കെ ആണോ' എന്ന് ജിസേൽ ചോദിച്ചപ്പോൾ, 'ഞാൻ ഓക്കെ ആണ് മോളേ. കാര്യങ്ങളൊക്കെ ഞാൻ നന്നായിട്ട് ചെയ്തു. പക്ഷേ എടുക്കുന്ന സമയത്ത് എനിക്ക് പിടിച്ച് നിൽക്കാനായില്ല', എന്ന് അമ്മ പറയുന്നുണ്ട്. ഫോൺ കട്ടായ ശേഷം ആവശ്യമുള്ള അത്രയും സമയം കൺഫെഷൻ റൂമിൽ ഇരിക്കാനും മനസ് ശാന്തമാക്കി തിരികെ ഹൗസിലേക്ക് പോകാനും ബി​ഗ് ബോസ് നിർദ്ദേശിക്കുകയും ചെയ്തു. കുറേ സമയം കൺഫഷൻ റൂമിൽ തന്നെയായിരുന്നു ജിസേൽ. ആര്യനോട് മാത്രം അവിടെ വച്ച് ഇക്കാര്യം പറയുകയും ചെയ്തു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്