ഒന്നില്‍ കൂടുതല്‍ ആളുകള്‍ വൈല്‍ഡ് കാര്‍ഡായി ബിഗ് ബോസ് ഹൗസിലെത്തുമെന്നാണ് വിവരം.

ബി​ഗ് ബോസ് മലയാളം സീസൺ 7 അതിന്റെ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും സംഭവ ബഹുലമായ സംഭവങ്ങൾക്കാണ് ബി​ഗ് ബോസ് വീടും പ്രേക്ഷകരും സാക്ഷ്യം വഹിക്കുന്നത്. ഇതിനകം നാല് മത്സരാർത്ഥികളാണ് ഷോയിൽ നിന്നും പുറത്തായത്. മുൻഷി രഞ്ജിത്ത്, ആർജെ ബിൻസി, കലാഭവൻ സരി​ഗ, ശാരിക എന്നിവരാണ് എവിക്ട് ആയത്. ഓരോ ദിവസം കഴിയുന്തോറും മത്സരങ്ങൾ കടുക്കുന്നതിനിടെ ബി​ഗ് ബോസിലേക്ക് വൈൽഡ് കാർഡുകാർ എത്തുന്നു എന്നാണ് പുതിയ വിവരം.

ആരൊക്കെയാകും വൈൽഡ് കാർഡുകളായി എത്തുക എന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിരിക്കുന്നു. എന്നിരുന്നാലും വൈൽഡ് കാർഡ് പ്രെഡിക്ഷനുകളുമായി റിവ്യൂവർന്മാർ രം​ഗത്ത് എത്തിയിട്ടുണ്ട്. സീരിയൽ, സോഷ്യൽ മീഡിയ, മാധ്യമപ്രവർത്തകർ, സിനിമ, മോഡലിം​ഗ് തുടങ്ങിയ രം​ഗങ്ങളിലുള്ളവരാണ് പ്രെഡിക്ഷൻ ലിസ്റ്റിലുള്ളത്. ഒപ്പം ഒരു കോമണറും വൈൽഡ് കാർഡ് ആയി എത്തുമെന്നാണ് പ്രെഡിക്ഷനുകൾ. ഇത് യാഥാർത്ഥ്യമാണെങ്കിൽ ബി​ഗ് ബോസ് മലയാളം സീസൺ 7ലേക്ക് എത്തുന്ന രണ്ടാമത്തെ കോമണറാകും ഇത്. അനീഷ് ആയിരുന്നു ആദ്യത്തെ കോമണർ.

വൈൽഡ് കാർഡ് പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ

ബാല- നടൻ

മസ്താനി- ഇന്റർവ്യൂവർ, അവതാരക

ജിഷിൻ മോഹൻ- നടൻ

ഹെയ്ദി സാദിയ- ട്രാൻസ് വുമൺ, മാധ്യമപ്രവർത്തക

ശ്രീലക്ഷ്മി- സ്നേഹക്കൂട്ട് സീരിയലിലെ നായിക, മിസ് കേരള ബ്യൂട്ടി കോണ്ടസ്റ്റിൽ പങ്കെടുത്തിട്ടുണ്ട്

വ്യാസൻ- മോ​ഡൽ

വേദ് ലക്ഷ്മി- ആർക്കിടെക്ട്, മോഡൽ

മെഹർ- ഇന്റർവ്യൂവർ

കോമണർ- രണ്ടാമത്തെ കോമണർ

ബി​ഗ് ബോസ് മലയാളം സീസൺ 7ലെ വൈൽഡ് കാർഡുകാരെ വരും ദിവസങ്ങളിൽ അറിയാനാകുമെന്നാണ് റിവ്യൂവർമാർ പറയുന്നത്. പ്രെഡിക്ഷൻ ലിസ്റ്റിലുള്ളവരാണോ അതോ മറ്റാരെങ്കിലുമൊക്കെ ആണോ ബി​ഗ് ബോസ് വീട്ടിലേക്ക് കയറാൻ പോകുന്നതെന്ന് കാത്തിരുന്ന് അറിയേണ്ടിരിക്കുന്നു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്