മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസൺ 8 സെപ്റ്റംബർ 6 മുതൽ ആരംഭിക്കും. ഏഷ്യാനെറ്റിലും ജിയോഹോട്ട്സ്റ്റാറിലും രാത്രി 7 മണിക്കാണ് സംപ്രേഷണം. സാധാരണക്കാരായ മത്സരാർത്ഥികളെ കണ്ടെത്താനുള്ള 'അഗ്നിപരീക്ഷ' എന്ന പ്രീ-ഷോ മുന്നേറുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ 8 കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. ഇതോട് അനുബന്ധിച്ചുള്ള അ​ഗ്നിപരീക്ഷ എന്ന പ്രീ ഷോ അതിന്റെ 14 എപ്പിസോഡുകൾ പൂർത്തിയാക്കി കഴിഞ്ഞു. തതവസരത്തിൽ ബി​ഗ് ബോസിന്റെ പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സെപ്റ്റംബർ 6ന് ബി​ഗ് ബോസ് മലയാളം സീസൺ 8 ആരംഭിക്കും.

മോഹൻലാൽ ആണ് പുതിയ പ്രൊമോയിൽ ഉള്ളത്. 'ഇക്കുറി ജനാധിപത്യം തീരുമാനിക്കും. ജയിച്ചാൽ മാത്രം പോര, ജയിച്ചു കൊണ്ടേയിരിക്കണം. നേടിയാൽ മാത്രം പോര, നേടിക്കൊണ്ടേയിരിക്കണം. കുറച്ച് ചാണക്യ തന്ത്രങ്ങളുമായി ഞാനും കാണും. അപ്പോഴല്ലേ കളി കാര്യമാകൂ', എന്ന് മോഹൻലാൽ പറയുന്നുണ്ട്. സെപ്റ്റംബർ 6 മുതൽ രാത്രി 7 മണിമുതൽ ഏഷ്യാനെറ്റിലും ജിയോഹോട്ട്സ്റ്റാറിലും ബി​ഗ് ബോസ് സീസൺ 8 കാണാനാകും. അതേസമയം, ബിഗ് ബോസ് മലയാളം അഗ്നിപരീക്ഷയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നാല്‍പതു മത്സരാർഥികളിൽ നിന്നും പന്ത്രണ്ട് മത്സരാർഥികളിലേയ്ക്ക് എത്തിയപ്പോൾ പോരാട്ടം കൂടുതൽ കടുത്തിരിക്കുകയാണ്. നിലവിൽ പ്രേ​ക്ഷക വോട്ടിം​ഗ് ആരംഭിച്ചിട്ടുണ്ട്.

എന്താണ് ബി​ഗ് ബോസ് അ​ഗ്നിപരീക്ഷ

അഗ്നിപരീക്ഷ എന്ന് പറയുന്നൊരു പ്രീ ഷോ അതായത് സ്പിന്‍ ഓഫ് ആണിത്. പ്രധാന സീസണിന് മുന്‍പ് നിശ്ചിത എപ്പിസോഡുള്ള ചെറിയൊരു സീസണ്‍. ഇതില്‍ പങ്കെടുക്കുന്നവര്‍ എല്ലാം കോമണര്‍ മത്സരാര്‍ത്ഥികളാണ്. അപേക്ഷകർ നൽകുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ ഷോര്‍ട് ലിസ്റ്റ് ചെയ്ത് ചെ്ത് ഒടുവിൽ 50 അല്ലെങ്കില്‍ 45 പേരെയാണ് അ​ഗ്നിപരീക്ഷയിൽ ഉണ്ടാകുക. ഇവർ ഷോയിൽ മാറ്റുരയ്ക്കും. ഇവർക്ക് ഓഡിയൻസ് വോട്ടും ഉണ്ടായിരിക്കും. അ​ഗ്നിപരീക്ഷയിൽ മൂന്ന് ജഡ്ജസ് ഉണ്ട്. ഒരു അവതാരകയും ഉണ്ടായിരിക്കും. ഇവര്‍ മുൻ ബിഗ് ബോസ് വിന്നറുമാരോ റണ്ണറപ്പോ ശ്രദ്ധനേടിയവരോ ഒക്കെ ആയിരിക്കും. ഫിസിക്കല്‍, മെന്‍റല്‍, ഹ്യൂമര്‍, സംവാദം, എല്ലാം മത്സരാർത്ഥികൾ നേരിടേണ്ടി വരും. ഒരു മത്സരാര്‍ത്ഥിക്ക് 3 റെഡ് സിഗ്നല്‍ കിട്ടിയാല്‍ ഔട്ട് ആകും. യെല്ലോ ആണെങ്കില്‍ ഹോള്‍ഡും ഗ്രീന്‍ ആണെങ്കില്‍ സെലക്ടും ആയിരിക്കും. ആറാമത്തെ എപ്പിസോഡ് മുതല്‍ ഇവര്‍ക്ക് വോട്ടിംഗും ഉണ്ടാകും. ഇതെല്ലാം തരണം ചെയ്യുന്നവരാകും മെയ്ന്‍ സീസണിലേക്ക് എത്തുക.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming