പുറത്തായശേഷം അക്ബറിന്റെ ആദ്യ പ്രതികരണം.

ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴിന്റെ ഗ്രാൻഡ് ഫിനാലെ അതിന്റെ എല്ലാ നാടകീയ നിമിഷങ്ങളോടെ പുരോഗമിക്കുകയാണ്. ഫൈനല്‍ ടോപ് ഫൈവില്‍ നിന്ന് ഒരു മത്സരാര്‍ഥി ആദ്യമായി പുറത്തായിരിക്കുകയാണ്. അക്ബറാണ് ഷോയില്‍ നിന്ന് പുറത്തായത്. പുറത്തായശേഷം അക്ബര്‍ മോഹൻലാലിനോട് പ്രതികരിച്ചു.

നൂറു ദിവസം നില്‍ക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്നായിരുന്നു മോഹൻലാല്‍ ആദ്യം ചോദിച്ചത്. നൂറ് ദിവസം നില്‍ക്കാനുള്ള കപ്പാസിറ്റിയും കെല്‍പും തന്റേടവുമുള്ള ആളാണ് ഞാൻ എന്ന വിശ്വാസം ഉള്ളിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു എന്നായിരുന്നു അക്ബറിന്റെ പ്രതികരണം. ഒരു സിനിമയില്‍ നായകൻ, നായികയുണ്ട്, വില്ലനുണ്ട്, അതില്‍ ഏത് സ്ഥാനത്താണ് നിര്‍ത്തേണ്ടത് എന്ന് മോഹൻലാല്‍ ചോദിച്ചു. ഞാൻ പോലും പ്രതീക്ഷിക്കാതെ, ആഗ്രഹിക്കാതെ ഞാൻ ഒരു വില്ലനായി മാറി എന്നതാണ് എന്നായിരുന്നു പൊടുന്നനെയുള്ള അക്ബറിന്റെ മറുപടി. പ്രേക്ഷകരോട് എന്ത് പറയുന്നു എന്നും ചോദിച്ചു മോഹൻലാല്‍. ഒരുപാട് ഒരുപാട് സന്തോഷമുണ്ട്. നിങ്ങളുടെ എല്ലാവരുടെയും വോട്ടും പ്രാര്‍ഥനയും കൊണ്ടാണ് ഇവിടെ എത്തിയത്. നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാൻ പറ്റാത്ത കാര്യങ്ങളും എന്നില്‍ നിന്നുണ്ടായിരിക്കും. ഞാനും ഒരു മനുഷ്യനാണ്. പ്രേക്ഷകരോട് സോറി പറയുന്നു. എല്ലാവരോടും നന്ദിയുമുണ്ടെന്നും പറഞ്ഞു അക്ബര്‍.

ഇനി ബിഗ് ബോസ് വീട്ടില്‍ ഉള്ളത് അനുമോള്‍, അനീഷ്, ഷാനവാസ് എന്നിവരാണ്. ഇവരില്‍ ഒരാള്‍ പ്രേക്ഷക വിധിയുടെ അടിസ്ഥാനത്തില്‍ ജേതാവാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക