ബിഗ് ബോസില്‍ വിന്നറാകുമെന്നാണ് കരുതിയിരുന്നതെന്ന് പറയുന്നു അനീഷ്.

ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴിന്റെ അലൊയൊലികള്‍ അവസാനിച്ചിട്ടില്ല. ബിഗ് ബോസിന്റെ വിശേഷങ്ങളാണ് ഇപ്പോഴും സോഷ്യല്‍ മീഡിയ നിറയെ. ബിഗ് ബോസ് മത്സരാര്‍ഥികളുടെ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നു. അതിനിടെ അനീഷ് ഒരു മാധ്യമത്തോട് പ്രതികരിച്ച വാക്കുകളാണ് മലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

അനീഷിന്റെ വാക്കുകള്‍

ബിഗ് ബോസ് എന്ന വലിയ പ്ലാറ്റ്ഫോമിലേക്ക് വരാൻ സാധിച്ചു. ലാലേട്ടന്റെ കൈ പിടിച്ച് ഗ്രാൻഡ് ഫിനാലെ വേദിയിലേക്ക് വരാൻ സാധിച്ചു. അതിന്റെയൊക്കെ ഒരു സന്തോഷമുണ്ട്. ബിഗ് ബോസ് വേദിയിലേക്ക് എത്താൻ സാധിച്ചത് ഒരു സ്വപ്‍ന സാക്ഷാത്‍കാരമായി കരുതുന്നു. വന്നിറങ്ങിയപ്പോള്‍ കണ്ട സ്വീകരണത്തില്‍ ഞെട്ടിപ്പോയി. എയര്‍പോര്‍ട്ടില്‍ ഒക്കെ ലഭിച്ച സ്വീകരണങ്ങള്‍ പ്രതീക്ഷകള്‍ക്ക് അപ്പുറമാണ്. പ്രതീക്ഷകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇത്ര മാത്രം ആള്‍ക്കാരുടെ സ്‍നേഹം ലഭിക്കുമെന്നും കരുതിയിരുന്നില്ല. വിന്നറാകുമെന്ന് മനസ്സില്‍ ചിന്തയുണ്ടായിരുന്നു. എല്ലാവര്‍ക്കും നന്ദി.

ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴിന്റെ ഫസ്റ്റ് റണ്ണറപ്പ് ആണ് അനീഷ് ടി എ. അനുമോളാണ് കപ്പുയര്‍ത്തിയത്. ഷാനവാസ്, നെവിൻ, അക്ബര്‍ എന്നിവരായിരുന്നു അനീഷിനെയും അനുമോളെയും കൂടാതെ ഫൈനല്‍ ടോപ് ഫൈവില്‍ ഇടംനേടിയത്. ഷാനവാസാണ് സെക്കൻഡ് റണ്ണറപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക