ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന നാദിറ മെഹ്റിൻ, മാതാപിതാക്കൾക്ക് തന്നെ ഒരു ഉസ്താദ് ആക്കണമെന്നായിരുന്നു ആഗ്രഹമെന്ന് വെളിപ്പെടുത്തുന്നു. തനിക്കും ആ സ്വപ്നമുണ്ടായിരുന്നുവെന്നും നാദിറ പറയുന്നു.

ബി​ഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയതോടെ മലയാളികൾക്ക് ഏറെ സുപരിചിതയായി മാറിയ ആളാണ് നാദിറ മെഹ്റിൻ. ഷോയിൽ മികച്ചൊരു മത്സരാർത്ഥിയായിരുന്ന നാദിറ മണി ബോക്സുമായിട്ടായിരുന്നു പുറത്തേക്ക് പോയത്. ഇതിന് പിന്നാലെ വാർത്താ അവതാരികയായും നിറഞ്ഞു നിൽക്കുന്ന നാദിറ തന്റെ മാതാപിതാക്കളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. വാപ്പയ്ക്കും ഉമ്മയ്ക്കും തന്നെ ഉസ്താദ് ആക്കണമെന്നായിരുന്നു ആ​ഗ്രഹമെന്നും താനും അത് സ്വപ്നം കണ്ടിരുന്നതെന്നും പറയുകയാണ് നാദിറ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാദിറ മെഹ്റിന്റെ വാക്കുകൾ ഇങ്ങനെ

ഞാന്‍ കറുത്തിരുന്നാലും വെളുത്തിരുന്നാലും എന്‍റെ വീട്ടുകാര്‍ക്ക് അവരുടെ മകന്‍ ആണ് ഞാന്‍. നാളെ ഞാന്‍ കിടപ്പിലായാല്‍ പോലും അവര്‍ക്ക് ഞാന്‍ മകനാണ്. കുട്ടിക്കാലത്ത് എനിക്ക് എന്തെങ്കിലും പ്രശ്നമുള്ളതായിട്ട് അവര്‍ക്ക് തോന്നിയിട്ടുമില്ല. പക്ഷേ സമൂഹം അവരോട് നവാസേ.. നിന്‍റെ മകന്‍ എന്താ അങ്ങനെ നടക്കുന്നത് ? എന്ന് ചോദിക്കുമ്പോള്‍ വാപ്പയ്ക്ക് ബുദ്ധിമുട്ടാണ്. ഭാവിയില്‍ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കണം. കുടുംബം നോക്കണം. ജോലിക്ക് പോകണം. പ്രത്യേകിച്ച് എന്‍റെ ഫാമിലി ബാക്ഗ്രൗണ്ട് വച്ച് നോക്കുകയാണെങ്കില്‍ ദുബായില്‍ ജോലിക്ക് പോകുന്ന ആണുങ്ങളാണ് ഉള്ളത്. അങ്ങനത്തെ പ്രാരാബ്ദങ്ങള്‍ ഏറ്റെടുക്കുന്ന പുരുഷനായിട്ടാണ് ഞാന്‍ സ്വപ്നം കാണുന്നത്. പക്ഷേ ഞാന്‍ ഒരു പെണ്ണായി മാറുമെന്ന്, പ്രത്യേകിച്ച് ആ കാലഘട്ടത്തില്‍ തോന്നിയിട്ടേ ഇല്ല. പെണ്‍കുട്ടി ആണെന്ന് ചിന്തിക്കുന്നത് തന്നെ അതാകുന്നതിന് ഒന്നോ രണ്ടോ വര്‍ഷം മുന്‍പാണ്. അതായത് 16 വയസ് വരെ എനിക്ക് വലിയ സ്വപ്നം എന്നത് വിവാഹവും ജോലിയും സാമ്പത്തികവുമൊക്കെ ആയിരുന്നു. ഞാന്‍ ഒരു ഓര്‍ത്തഡോക്സ് ഫാമിലിയാണ്. അത് എനിക്ക് ഇഷ്ടവുമാണ്. ഇപ്പോഴും അത് ഫോളോ ചെയ്യുന്ന ആളാണ് ഞാന്‍.

എന്‍റെ വീട്ടുകാര് സ്വപ്നം കണ്ടത് ഒരിക്കലും സാധിച്ച് കൊടുക്കാന്‍ പറ്റാത്തൊരു മകനാണ് ഞാന്‍. അതില്‍ എനിക്ക് ഭയങ്കര സങ്കടവുമുണ്ട്. അവര്‍ക്കെന്നെ ഒരു ഉസ്താദ് ആക്കണമെന്നായിരുന്നു ആഗ്രഹം. എനിക്കും ആ ആഗ്രഹം ഉണ്ടായിരുന്നു കേട്ടോ. അതിന് വേണ്ടി പഠിക്കണമെന്നൊക്കെ സ്വപ്നം കണ്ടിരുന്നു. അവര്‍ ആഗ്രഹിച്ച ഒരുകാര്യം സാധിച്ച് കൊടുക്കാന്‍ ഭാഗ്യമില്ലാതായി പോയെന്ന വിഷമം ഇപ്പോഴുമുണ്ട്. മിനിമം ഒരു വീട്ടുകാര്‍ ചിന്തിക്കുന്നതൊക്കെ മക്കള്‍ക്ക് സാധിക്കാനായിട്ടുണ്ട്. പക്ഷേ എനിക്ക് അത് ഒട്ടും പറ്റിയിട്ടില്ല. അവരുടെ കാഴ്ചപ്പാടില്‍ എനിക്ക് ശേഷം വരുന്നൊരു തലമുറയില്ലേ. അതിന് എനിക്ക് സാധിച്ചില്ല. അവര്‍ക്ക് ഇഷ്ടപ്പെടുന്നൊരു ജോലി ചെയ്യുന്ന ആളാകാന്‍ സാധിച്ചില്ല. അവര്‍ക്ക് നല്ലൊരു മകനാകാന്‍ പറ്റിയില്ലെന്നതാണ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming