ബിഗ് ബോസിലെ സ്റ്റാര്‍ പെര്‍ഫോര്‍മറെ ഇന്ന് തെരഞ്ഞെടുത്തു.

ബിഗ് ബോസ് ഷോ മലയാളം സീസണ്‍ ഏഴ് തുടങ്ങിയിട്ട് രണ്ട് ആഴ്‍ച കഴിഞ്ഞിരിക്കുകയാണ്. 19 മത്സരാര്‍ഥികളുമായിട്ടാണ് ഷോ തുങ്ങിയത്. ആരാണ് മുന്നില്‍ എന്ന ചോദ്യത്തിന് പ്രേക്ഷകര്‍ക്ക് പല ഉത്തരങ്ങളാകും ഉണ്ടാകുക. ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാര്‍ പെര്‍ഫോര്‍മര്‍ ആരെന്ന് കണ്ടെത്താനുള്ള ഒരു തെരഞ്ഞെടുപ്പ് ഇന്ന് നടന്നു. മോഹൻലാലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഓരോ മത്സരാര്‍ഥിയും ബോര്‍ഡില്‍ നല്‍കിയിരിക്കുന്ന ഫോട്ടോകള്‍ക്ക് നേരെ സ്റ്റാര്‍ കുത്തുക എന്നതായിരുന്നു വ്യവസ്ഥ. അങ്ങനെ ഏറ്റവും കൂടുതല്‍ സ്റ്റാര്‍ കിട്ടിയ ആളായിരുന്നു ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടത്.

സ്റ്റാര്‍ പെര്‍‌ഫോര്‍മറെ തെരഞ്ഞെടുക്കാനുള്ള ടാസ്‍കില്‍ ഓരോരുത്തരും സ്റ്റാര്‍ കുത്തിയവരുടെ പേരുകള്‍ ചുവടെ.

അനീഷ്- ഷാനവാസ്

അഭിലാഷ്- ജിസേല്‍

ഷാനവാസ്- ജിസേല്‍

ആദില- നൂറ- അനീഷ്

കലാഭവൻ സരിഗ- അനീഷ്

രേണു- അനീഷ്

ബിൻസി- ശരത് അപ്പാനി

ആര്യൻ- ജിസേല്‍

അനുമോള്‍- അനീഷ്

ശൈത്യ- ആര്യ

ബിന്നി- അപ്പാനി ശരത്

അപ്പാനി ശരത്- അക്ബര്‍ ഖാൻ

അക്ബര്‍- ജിസേല്‍

ജിസേല്‍- ആര്യൻ

റെന- ജിസേല്‍

നെവിൻ- ജിസേല്‍

ജിസേലിന് ആറ് പോയന്റ് ആണ് ലഭിച്ചത്. അങ്ങനെ സ്റ്റാര്‍ പെര്‍ഫോര്‍മറായി ജിസേല്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ടു, രണ്ടാമൻ അനീഷാണ്. അനീഷിന് നാല് പോയന്റാണ് ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക