Anumol, Adila, and Noora came together to watch Vaazha 2 movie. ബിഗ് ബോസ് സീസൺ 7-ലെ 'പട്ടായ ഗേൾസ്' എന്നറിയപ്പെട്ട അനുമോൾ, ആദില, നൂറ എന്നിവർ ഷോയിലെ തർക്കങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ചു. ഫിനാലെയോടടുത്ത് ഇവർക്കിടയിൽ വിള്ളലുണ്ടായിരുന്നുവെങ്കിലും, അടുത്തിടെ ഒരുമിച്ച് 'വാഴ 2' സിനിമ കാണാനെത്തിയതോടെ ഇവർക്കിടയിലെ പ്രശ്നങ്ങൾ അവസാനിച്ചതായി വ്യക്തമായി. 

ബിഗ്ബോസ് സീസൺ 7 ലെ അടുത്ത സുഹൃത്തുക്കളായിരുന്നു അനുമോളും ആദിലയും നൂറയും. 'പട്ടായ ഗേൾസ്' എന്നാണ് ഇവരുടെ ഗ്യാങ്ങ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഫിനാലെയോട് അടുക്കുന്നതിനിടെ മൂവരുടെയും ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഫിനാലെ വീക്കിൽ എവിക്ട് ആവുന്നതിന് മുൻപ് ആദില വെളിപ്പെടുത്തിയ കാര്യങ്ങളാണ് അനുമോളുമായുള്ള ബന്ധം വഷളാക്കിയത്. അനുമോൾ തനിക്ക് ഒരു നമ്പർ നൽകിയെന്നും ഇതിൽ വിളിച്ച് അക്ബറിനെതിരെ പ്രവർത്തിക്കാൻ പറയണം എന്ന് പറഞ്ഞെന്നുമാണ് ആദില വെളിപ്പെടുത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ഇതെല്ലാം അനു നിഷേധിക്കുകയും ചെയ്തിരുന്നു. തനിക്ക് സുഖപ്പെടാൻ സമയം വേണം എന്നാണ് ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം അനുമോൾ പറഞ്ഞിരുന്നത്. എന്നാൽ അടുത്തിടെ മൂവരും ഒരു ചടങ്ങിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോളിതാ വാഴ സിനിമ കാണാൻ അനുമോളും ആദിലയും നൂറയും ഒരുമിച്ചെത്തിയ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

‘നല്ലൊരു മെസേജ് കൊടുക്കുന്ന സിനിമ കൂടിയാണ് വാഴ’

വാഴ കണ്ട് കരയില്ല എന്ന് ആദിലയോടും നൂറയോടും ബെറ്റു വെച്ചിട്ടാണ് താൻ കയറിയതെന്നും പക്ഷേ, കരഞ്ഞുപോയെന്നും അനുമോൾ വീഡിയോയിൽ പറയുന്നുണ്ട്. സിനിമ കണ്ടപ്പോൾ തന്റെ ചേച്ചിയേയും താൻ സ്നേഹിക്കുന്ന പലരെയും ഓർത്തുപോയെന്നും താരം കൂട്ടിച്ചേർത്തു. ''നല്ലൊരു മെസേജ് കൊടുക്കുന്ന സിനിമ കൂടിയാണ് വാഴ. എല്ലാവരും ഉറപ്പായിട്ടും കാണണം. ഞാൻ ബിഗ്ബോസിൽ നിന്നും ഇറങ്ങിയതിനു ശേഷം കാണുന്ന ആദ്യത്തെ സിനിമയാണിത്. എല്ലാവരും അടിപൊളിയായിട്ട് ചെയ്തിട്ടുണ്ട്. ഒരാളെ മാത്രം എടുത്തുപറയുന്നില്ല. പിന്നണിയിൽ പ്രവർത്തിച്ചവരെക്കുറിച്ചു കൂടി എടുത്തുപറയണം. ആ മ്യൂസിക് ആണ് ഏറ്റവുമധികം കരയിപ്പിച്ചത്. ഇനി തിരുവനന്തപുരത്ത് ചെന്നിട്ട് ഫാമിലിയുമായിട്ട് ഒന്നുകൂടി കാണണം'', അനുമോൾ വീഡിയോയിൽ പറഞ്ഞു.