'She doesn't drink, but gets hyper at 2 am'; Samantha about Keerthy Suresh. തെന്നിന്ത്യൻ താരം കീർത്തി സുരേഷിനെക്കുറിച്ച് നടി സാമന്ത നടത്തിയ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നു. കീർത്തിക്ക് മികച്ച ഹ്യൂമർ സെൻസുണ്ടെന്നും തനിക്കറിയാവുന്നതിൽ വെച്ച് ഏറ്റവും തമാശക്കാരിയായ പെൺകുട്ടിയാണ് അവളെന്നും സാമന്ത പറഞ്ഞു.

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് കീർത്തി സുരേഷ്. പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഗീതാഞ്ജലിയിലൂടെ സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച കീർത്തി ഇന്ന് തമിഴിലും തെലുങ്കിലും മലയാളത്തിലുമടക്കം നിരവധി ചിത്രങ്ങളുടെ ഭാഗമാണ്. ഇപ്പോഴിതാ കീർത്തി സുരേഷിനെ കുറിച്ച് സാമന്ത പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. മദ്യപിക്കാറില്ലെങ്കിലും പുലർച്ചയെ 2 മണിയാവുമ്പോൾ കീർത്തി സുരേഷ് ഹൈപ്പർ ആവുമെന്നാണ് സാമന്ത പറയുന്നത്. അവിശ്വസിനീയമായ ഹ്യൂമർ സെൻസാണ് കീർത്തിക്ക് എന്ന് പറഞ്ഞ സാമന്ത തനിക്ക് അറിയാവുന്നതിൽ വച്ച് ഏറ്റവും തമാശ പറയുന്ന പെൺകുട്ടിയാണ് അവളെന്നും കൂട്ടിച്ചേർത്തു.

"പുലർച്ചെ 2 മണിയാകുമ്പോൾ അവിടെ നിന്ന് ഓടി രക്ഷപ്പെടണം. അവൾ മദ്യപിക്കുകയൊന്നുമില്ല, പക്ഷേ ആ സമയത്ത് അവൾ ഭയങ്കര ഹൈപ്പർ ആണ്. വെറും 0.3 സെക്കൻഡിനുള്ളിൽ അവൾ എല്ലാം തകിടം മറിക്കും. അവിശ്വസനീയമായ ഹ്യൂമർ സെൻസാണ് അവളുടേത്. അവൾ മികച്ചവളാണ്, എനിക്കറിയാവുന്നതിൽ വെച്ച് ഏറ്റവും തമാശയുള്ള പെൺകുട്ടിയാണ് കീർത്തി." സാമന്ത പറയുന്നു.

അതേസമയം ജെ.കെ ചന്ദ്രു സംവിധാനം ചെയ്ത റിവോൾവർ റീത്ത ആയിരുന്നു കീർത്തിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ കീർത്തിയുടേതായി ഈ വർഷം പുറത്തിറങ്ങുന്നുണ്ട്. തോട്ടം എന്ന ചിത്രമാണ് മലയാളത്തിൽ ഇനി കീർത്തിയുടേതായി പുറത്തിറങ്ങനിരിക്കുന്നത്. വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി എത്തിയ വാശി എന്ന ചിത്രത്തിലായിരുന്നു കീർത്തി അവസാനാമായി മലയാളത്തിലെത്തിയത്. അതിന് മുൻപ് പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലും കീർത്തി വേഷമിട്ടിരുന്നു.