സകരമായ മുഹൂർത്തങ്ങളുമായി ബി​ഗ് ബോസ് സീസൺ മൂന്ന് മുന്നോട്ട് പോകുകയാണ്. എപ്പോഴും ഷോയെ കൗതുകമുള്ളതാക്കുന്നത് ഓരോ ആഴ്ചയിലെയും വീക്കി ടാസ്ക്കുകളാണ്. മികച്ച പ്രകടനങ്ങളാണ് ഇതിനായി മത്സരാർത്ഥികൾ കാഴ്ച വയ്ക്കുന്നത്. ഇന്നിതാ ഈ ആഴ്ചയിലെ ടാസ്ക്കുമായി എത്തുകയാണ് ബി​ഗ് ബോസ്. ഭാർ​ഗവീനിലയം എന്നതാണ് ഈ ആഴ്ചയിലെ ടാസ്ക്. 

നി​ഗൂഢമായ ബം​ഗ്ലാവിൽ ഉണ്ടാകുന്ന കൊലപാതകങ്ങളാണ് ടാസ്ക്കിന്റെ പ്രമേയം. മണിക്കുട്ടനാണ് ഇതിൽ കൊലയാളിയായി എത്തുന്നത്. ടാസ്ക്ക് തുടങ്ങി ആദ്യ ദിവസം തന്നെ സായിയെ ആണ് മണിക്കുട്ടൻ കൊലപ്പെടുത്തിയത്. പിന്നാലെ ഇന്ന് ആദ്യം കൊല ചെയ്തത് കിടിലം ഫിറോസിനെയാണ്. ബി​ഗ് ബോസ് നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് മണിക്കുട്ടൻ ഓരോരുത്തരെയും കൊല ചെയ്യുന്നത്. ഒടുവിൽ ബം​ഗ്ലാവിൽ നടക്കുന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാൻ പൊലീസും ബി​ഗ് ബോസിലെത്തി. 

ഇൻസ്പെക്ടർ ആയി എത്തുന്നത് ഋതുവും കോൺസ്റ്റബിൾ ആയി വരുന്നത് സൂര്യയും ആണ്. പിന്നാലെ നിരവധി തവണ ഹൗസിനകത്ത് ഇരുവരും കടക്കാൻ ശ്രമിക്കുന്നുവെങ്കിലും അതിന് മറ്റ് അന്തേവാസികൾ അനുവദിക്കുന്നില്ല. പിന്നാലെ ഒറ്റക്കണ്ണൻ വീരനായി എത്തുന്ന നോബിയെ ആണ് ആദ്യം ചോദ്യം ചെയ്യുന്നത്. തുടര്‍ന്ന് മണിക്കുട്ടനെയാണ് പൊലീസ് ചോദ്യം ചെയ്തത്. 

എന്നാല്‍, അന്വേഷണം തുടര്‍ന്ന് കൊണ്ടിരിക്കെ തന്നെ അനൂപിനെ കൊല ചെയ്തതായി പൊലീസ് അറിയിക്കുകയായിരുന്നു. കാനനവില്ലയിലെ സെക്യൂരിറ്റി ആയാണ് അനൂപ് എത്തിയിരുന്നത്. പിന്നാലെ ഇന്നത്തെ ടാസ്ക് കഴിഞ്ഞതായി ബിഗ് ബോസ് മത്സരാര്‍ത്ഥികളെ അറിയിക്കുകയായിരുന്നു.