'ആട് 3' എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടൻ ജയസൂര്യ, പേളി മാണിയുടെ ഷോയിൽ വെച്ച് മെന്റലിസം ഉപയോഗിച്ച് അവരുടെ ഫോൺ അൺലോക്ക് ചെയ്തു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജയസൂര്യ. ജൂനിയർ ആർട്ടിസ്റ്റായി എത്തി പിന്നീട് മലയാള സിനിമയിലെ മുൻനിര നായക നിരയിലേക്ക് എത്തിയ താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത് ആട് 3 ആണ്. ചിത്രം മാർച്ച് 19ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ചുള്ള പ്രൊമോഷൻ പരിപാടികളിലാണ് താരമിപ്പോൾ. തതവസരത്തിൽ മെന്റലിസത്തിലൂടെ ഒരു ഫോൺ അൺലോക്ക് ചെയ്തിരിക്കുകയാണ് ജയസൂര്യ. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ പേളി മാണിയുടെ ഷോയിൽ എത്തിയതായിരുന്നു ജയസൂര്യ. ഇവിടെ വച്ച് പേളിയുടെ ഫോൺ ജയസൂര്യ അൺലോക്ക് ചെയ്യുകയായിരുന്നു. തന്റെ മുഖത്ത് നോക്കി ഫോൺ പാസ് വേർഡ് ചിന്തിക്കാൻ ആയിരുന്നു ജയസൂര്യ, പേളി മാണിയോട് പറഞ്ഞത്. ശേഷം പേളിയുടെ മുഖത്ത് തന്നെ നോക്കിയിരുന്ന ജയസൂര്യ ഓരോ നമ്പറുകൾ വീതം പറയുകയും ചെയ്തു. പാസ് വേർഡിന്റെ ആദ്യത്തെ സംഖ്യയായ ആറ് എന്ന് പറഞ്ഞപ്പോൾ തന്നെ പേളി ഞെട്ടി. വീണ്ടും ജയസൂര്യ പറഞ്ഞ് തുടങ്ങി. ആറ്, ആറ്, ഒൻപത്. ഇത് കേട്ട് അമ്പരന്നിരിക്കുന്ന പേളിയെ നോക്കി ഓക്കെ ആണോന്നാണ് ജയസൂര്യ ചോദിച്ചത്. ഇനി കണ്ണിൽ നോക്കി മിണ്ടാൻ നിക്കണ്ട എന്ന് തമാശ രീതിയിൽ പേളി പറയുന്നുമുണ്ട്.
വീഡിയോ വൈറലായതിന് പിന്നാലെ രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. പ്രേതം സിനിമയുമായി ബന്ധപ്പെടുന്ന് കമന്റുന്നവരും ധാരാളമാണ്. 'പ്രേതം ഇപ്പൊ കണ്ട് തീർന്ന് ഫേസ്ബുക് തുറന്നപ്പോ ഇത് ഫസ്റ്റ് വീഡിയോ, ജയേട്ടൻ ഇഷ്ടം, എന്തൊരു മനുഷ്യനാണ് ഇദ്ദേഹം', എന്നിങ്ങനെ പോകുന്നു കമന്റുകൾ. ലവ് സിമ്പലുകൾ കമന്റുകളിൽ ഇടുന്നവരും ധാരാളമാണ്.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് 3. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



