Asianet News MalayalamAsianet News Malayalam

'വഴിമാറടാ മുണ്ടക്കൽ ശേഖരാന്ന് ഭാ​ഗ്യലക്ഷ്മി; കുട്ടിമാമാ ഞാൻ ഞെട്ടിമാമായെന്ന് ഫിറോസ്'; ഇതൊരു വേറിട്ട ടാസ്ക്

ആദ്യം വന്നത് കിടിലൻ ഫിറോസായിരുന്നു. അദ്ദേഹം വിളിച്ചത് പൊളി ഫിറോസിനെയാണ്. 

cinematic task in bigg boss house
Author
Chennai, First Published Mar 24, 2021, 8:12 AM IST

ബിഗ് ബോസ് വീടിനെ രസകരമാക്കുന്നത് ഓരോ ദിവസവും ബി​ഗ് ബോസ് നൽകുന്ന ടാസ്ക്കുകളാണ്. ഇവയിൽ പലതും വളരെ രസകരവും ആവേശത്തോടും കൂടിയാണ് മത്സരാർത്ഥികൾ സ്വീകരിക്കുന്നത്. ചിലത് അവരുടെ കഴിവുകൾ മാറ്റുരയ്ക്കാനുള്ളവയും ആകാറുണ്ട്. കഴിഞ്ഞ ദിവസം കിടിലനൊരു സിനിമാറ്റിക് ടാസ്ക്കുമായാണ് ബി​ഗ് ബോസ് എത്തിയത്. 

വേഷപ്പകർച്ച എന്നായിരുന്നു ടാസ്ക്കിന്റെ പേര്. ഏതാനും ചില സിനിമാ ഡയലോ​ഗുകൾ ചീട്ടിൽ എഴുതി കുപ്പിയിൽ ഇട്ടേക്കും. ഇത് ഓരോരുത്തരും വന്ന് ഓരോന്നായി എടുത്ത് ആ സംഭാഷണം ചേരുന്നവർ ആരാണോ അവരുടെ മുഖത്ത് നോക്കി അത് പറയണം. പിന്നാലെ ആ സംഭാഷണം അവരോട് പറയാനുള്ള കാരണവും വ്യക്തമാക്കേണ്ടതുമാണ്. ഇതായിരുന്നു ടാസ്ക്. ആദ്യം വന്നത് കിടിലൻ ഫിറോസായിരുന്നു. അദ്ദേഹം വിളിച്ചത് പൊളി ഫിറോസിനെയാണ്. 

കിടിലം ഫിറോസ്- സെൻസ് വേണം സെൻസിബിൾ വേണം സെൻസിറ്റിവിറ്റി വേണം

മജ്സിയ- ഈ പൊളിടെക്നിക്കിലൊന്നും പോകാത്തത് കൊണ്ട് ഈ യന്ത്രങ്ങളുടെ പ്രവർത്തനങ്ങളൊന്നും അറിയില്ല

ഡിംപൽ- എങ്കിലെ എന്നോട് പറ ഐ ലൗ യു എന്ന്

ഭാ​ഗ്യലക്ഷ്മി- വഴിമാറഡ മുണ്ടയ്ക്കൽ ശേഖരാ

പൊളി ഫിറോസ്- കുട്ടിമാമാ മാമന് എന്നെ ഇഷ്ടമില്ലെന്ന് പറഞ്ഞപ്പോ ഞാൻ ഞെട്ടി മാമാ

സജിന- ഇത്രയ്ക്ക് ചീപ്പാണോടാ ആർട്ടിസ്റ്റ് ബേബി

സൂര്യ- പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ പോകുന്നേയുള്ളു

അഡോണി- കൊച്ചി പഴയ കൊച്ചിയല്ല, പക്ഷേ ബിലാല് പഴയ ബിലാലാ  

മണിക്കുട്ടൻ- അഹങ്കാരത്തിന് കയ്യും കാലും വയ്ക്കുക എന്നിട്ട് പെണ്ണെന്ന് പേരും, നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി  കുറുമ്പി

സായ്- എന്താഡോ വാര്യരെ നന്നാവാത്തെ

റംസാൻ- ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ

നോബി- പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ്

അനൂപ്- എന്തൊക്കെ ആയിരുന്നു,അമ്പും വില്ലും മലപ്പുറം കത്തി. അവസാനം പവനായി ശവമായി

-എന്നിങ്ങനെയാണ് മത്സരാർത്ഥികൾക്ക് ലഭിച്ച സംഭാഷണങ്ങൾ. 

Follow Us:
Download App:
  • android
  • ios